(വൃത്തം- മാരകാകളി)
പുഞ്ചിരി  തൂകുന്ന  പൊന്മുഖം  നീ  പേറി  
പൃഥ്വി   തലോടി നീ നിൽപ്പൂ.
ഒന്നു  ചിന്തിച്ചാല്‍ ദിനങ്ങളെ  പോറ്റുവാൻ,
ഒമാനിക്കാനുമെത്തും നീ.
ഭൂമിയാം പെണ്ണിനെ  കാക്കുന്നു   നാഥനായ്, 
സാമോദമായ്     തീര്‍ക്കും മയ്യൽ.
ജീവികള്‍ക്കൊക്കെയും  മിത്രമാകുന്നു  നീ
ആവുമ്പോലുല്സാഹമേറ്റും.
 പാചകം സസ്യങ്ങൾ ചെയ്യുവാൻ  നോക്കുമ്പോൾ 
ശോചനം മാറ്റാൻ നീയൂർജ്ജമേകും.
ധ്യാനത്തിൽ നിൽക്കുന്നു  പദ്മമാം ക ന്യയ്ക്കു 
 നിന്നെക്കണ്ടാൽ നാണം വരും.
തുഷാരബിന്ദുക്കൾ  കാത്തു നിന്നീടുന്നു  
ഭേഷായ് പൂശാൻ സപ്തവർണ്ണം.
മേഘങ്ങൾ പർദ്ദയാൽ  നിന്നെ മറയ്ക്കുമ്പോൾ
 ഓഘം സൂചികൊണ്ടു  കീറും.
ചെങ്കോൽ കൈയിലേന്തി  ആഭിജാത്യപൂർവ്വം 
ഹുങ്കു  നരൻറെ  കുറയ്ക്കും.
പൊൻവെയിൽ വസ്ത്രങ്ങൾ പങ്കം പറ്റാതെ നീ 
വൻവൃഷ്ടിയാലേ  കഴുകും.
സുന്ദരി ശ്യാമയും നിന്നെ ഭയക്കുന്നു,
നിൻ വെളിച്ചത്താലൊളിക്കും.
എന്നാലഖിലാണ്ഡ മന്നനായ്  വാണു നീ-
യൊന്നുപോലെല്ലാം  കരുതും.
ലോകോപകാരിയായ് സർവ്വദാ  ഭൂമിയേ -
രക്ഷിക്കുവാനായ്   നിലവും,
ഭാനുവേ! നിന്നുടെ കാരുണ്യസാഗരേ 
നീന്തും ഞങ്ങൾക്കു നീ  കാവൽ.
 
 
Well well Wadsworth born in Mallu land?
ReplyDeleteI liked it , and would suggest you continue this.
Will be interesting to see how the English version stands.
Thank you, Anil kurup. Though it may not be a poetical poem,my scribbling may be an ode,I don't know.
ReplyDeleteWell it is poetic an ode and a good one,to be honest. You should do more.
ReplyDeleteThank you,Anil Kurup.
Delete