Live traffic

A visitor from Sydney viewed 'Old-age Home!' 1 day 1 hr ago
A visitor from Delhi viewed 'Spring!' 1 day 9 hrs ago
A visitor from Delhi viewed 'The Great Master!' 1 day 9 hrs ago
A visitor from Chandigarh viewed 'Old-age Home!' 1 day 11 hrs ago
A visitor from Karachi viewed 'A Startling Art!' 23 days ago
A visitor from India viewed 'Our Beloved Son!' 29 days 12 hrs ago
A visitor from Delhi viewed 'The Son’s Birth!' 29 days 13 hrs ago
A visitor from Columbus viewed 'prayaga' 1 month 2 days ago
A visitor from Delaware viewed 'Music!' 1 month 2 days ago
A visitor from Central viewed 'prayaga' 1 month 20 days ago

Tuesday, May 26, 2020

ജാരസന്താനങ്ങൾ!


This poem is about the construction of four blocks of deluxe type luxurious flats by illegal means i.e the building was extended to the backwater, filling a large area of the water basin. The flat complexes were the progeny of an unethical relationship between builders and rulers in which 'bribe viruses' had encroached. Eventually, the ailment became discernible and the court tolled the death knell. The complexes were exterminated without any doubt.     

ജാരവഴി, അറിഞ്ഞതില്ല    
വാരം പോയാൽ  വധശിക്ഷ.
അപരാധങ്ങൾ ചെയ്തതില്ല
ആപത്തുണ്ടതു നിശ്ചിതം.

ജീവിതാന്ത്യം നികടെയെത്തി
നാകം പൂകും ശീഘ്രo ഞങ്ങൾ.
നരകമോ,  അതറിവതില്ല," 
കാര്യം ചർച്ച; ഫ്‌ളാറ്റുകൾ .

'മരട്' എന്നൊരു  നല്ല ദേശം,   
ചരടുവലിതൻ ആധിക്യം.
ഉദ്യമിച്ചു  നിർമ്മാതാക്കൾ
ഉദ്യോഗസ്ഥരനുകൂലം. 

ധരയൊരുക്കി കായൽ ഭാഗേ   
ത്വരിതം  കായൽ കരയായി.
അവിഹിത൦, സൗഹൃദത്താൽ,
അവിടെ  ജാതർ, പുത്രർ നാല്.

അൽഫ സെറിൻ  , ജെയിൻ  കോറൽ 
ഗോൾഡൻ  കായൽ,എച്ചു റ്റു ,
എന്ന  രുചിര നാമം  പേറി.
നിന്നു  ഗർവുകാട്ടിയവർ.

അഴകോടവർ വളർന്നു വന്നു 
കഴമ്പിൻ ജീവിതം  നേടിനിന്നു.
ഉള്ളിൽ മദം നിറഞ്ഞു  പൊങ്ങി 
വളർന്നു ദർപ്പം മീതെയെത്തി.

വിണ്ണിൽ  നോക്കിയാനന്ദിച്ചു
മണ്ണിനേയോ മറന്നപോലെ.
മാടിവിളിച്ചു,  ഇന്ദുമന്ദം
കൂടെക്കൂടി,  താരകവൃന്ദം.

കണ്ടു നിന്നു വാനമിതെല്ലാം
കൊണ്ടൽക്കീറുമെത്തിനോക്കി.
കളി-ചിരിയൊലി ചെമ്മെ കേട്ടു
കുളിരുകോരി ഫ്‌ളാറ്റിൻ കരളിൽ.

ഹർഷo  പൂണ്ടു ഫ്‌ളാറ്റുകളേറെ,
വർഷങ്ങൾപതിമൂന്നു കടന്നു.
കോടതിതന്നിൽ എത്തീ ഹർജി
കടുങ്കെട്ടൊന്നങ്ങിട്ടൂ കോടതി. 

"കയ്യടക്കി കെട്ടിയ ഫ്‌ളാറ്റ് 
കായലിനരികെ പാടില്ലല്ലോ.
നിയമo  പാലിയ്ക്കേണ്ടതുണ്ട്,"
വ്യക്തമാക്കി  നീതിപീഠം.

വിധി തീർപ്പാക്കി ന്യായാലയം 
‘വിധി’  ചരമം അകാലത്തിൽ
 പൊളിയ്ക്കേണം ഫ്‌ളാറ്റുകളെല്ലാം,
പൊളിച്ചീടൂക, വേണ്ട  വിളംബം.”

അന്യായത്തിനു കൂട്ട് നിൽക്കാൻ
മാന്യന്മാർക്കസാധ്യം തന്നെ.
കാലം  ചെയ്തു ഫ്‌ളാറ്റുകൾ പാവം
കോലം  കെട്ടു ചൂർണ്ണമായി .

ഉന്നതിതന്നിലെത്തിയാലോ
ഊനംവിനാ വിനയം വേണം.
 പാരിതോഷികം കിട്ടാൻ പോലും
പാരിൽ ലോകർ താഴെ വരേണം.

അവിഹിതമായ കർമ്മ പാത
അവിചാരിതം, തെളിഞ്ഞീടും.
 അഴിമതിമാറ്റാൻ ചട്ടം വേണം
'അഴി' തന്നെ  ദുർമാർഗ്ഗിയ്ക്ക്.  

3 comments: