Saturday, March 16, 2024

ആ ദിനം



ഗാനം 


നീലനീരദം  പന്തലൊരുക്കും,

കാലേ നമുക്കുവേണ്ടി ഹായ് ! 

തേൻപനീർ പുഷ്‌പമായി വന്നു നീ 

മാനസം മൗലിയാക്കുമോ?


കണ്ണുകൾകൊണ്ടു കൈമാറി നമ്മൾ  

ഉള്ളിൽപ്പൊങ്ങിയ സന്ദേശം.

ഉന്മാദപൂർവ്വം നെഞ്ചത്തിൽ വച്ചു,

നിന്റെ ചിത്രം പ്രിയമായി.

  

മന്ദമാരുതൻ  കൂട്ടുവന്നിടും 

എന്നരികിൽ നീ വന്നീടൂ.

പൊൻപ്രാവുകളായ്  വിണ്ണിൽ പറക്കാം 

പെണ്ണെ!   വൈകല്ലെയെത്തുവാൻ.

 

 സ്വപ്നപൂർത്തിക്കായ്  വരൂ കരളേ!

സുന്ദരകാലം പാകമായ്.

ഒന്നായി,ത്തീരുമാ  ദിനം കാത്തു 

വന്നുവിളിപ്പൂ  ധിറുതീ. 


 

No comments:

Post a Comment