Sunday, June 30, 2019

ചന്ദനഹള്ളിഭഗവതി!



ഞാനൊരു  പുസ്തകം അടുത്തകാലത്ത്  വായിച്ചു . അതിനെക്കുറിച്ചുള്ള  എൻറ്റെ  അഭിപ്രായം  ഒന്നെഴുതണമെന്നു  തോന്നി . കാരണം  വായനക്കാരനെ  ഊണുമുറക്കവുമുപേക്ഷിച്ച്  പുസ്തകത്തിൽ മുഴുകാൻ  പ്രേരിപ്പിയ്ക്കുന്ന  ഒരു  ആഖ്യായികയാണതെന്നുള്ള  കാര്യത്തിൽ  തെല്ലും  സംശയമില്ല. ഇതൊരു പുസ്തക വാചാരമൊന്നുമല്ല.എങ്കിലും അതിനെ .ക്കുറിച്ചൽപ്പം ഇവിടെക്കുറിയ്ക്കുന്നു.

നമ്മുടെ  അയൽ സംസ്ഥാനമായ  കർണാടകത്തിൽ  നടക്കുന്ന  ഒരു  കഥയാണ്. വാസ്തവികതയാണിതെന്നു പലപ്പോഴും  തോന്നിപ്പോയി. അത്രയ്ക്കും  മാസ്മരികത  തുളുമ്പുന്ന  കാല്പനികതയാണിതിൽ കാണുന്നത്.

  പേരു കേൾക്കുമ്പോൾ ഏതോ ഭഗവതി ക്ഷേത്രത്തിൻറ്റെ പരിസരത്തെ കഥയാണെന്നു തോന്നാം. പക്ഷെ അത് ഒരു ചത്ത  കഴുതയെമൂടിയ സ്ഥലത്ത് കഴുതയുടെ തോഴിയായ പെൺകുട്ടി ചന്ദനത്തിരി കൊളുത്തുന്നതാണ്. ആളെക്കണ്ടു പെട്ടെന്നു മറയുന്ന പെൺകുട്ടിയെ ദേവിയായി തെറ്റിദ്ധരിച്ച് അവിടെയൊരു ക്ഷേത്രമുയരുന്നതും ഇതിൽ കാണാം. അന്ധവിശ്വാസമാണെങ്കിലും അതിലും ഒരു ദർശനം ദൃശ്യമാണ്. കഥ മുന്നേറുമ്പോൾ പെൺകുട്ടി കേന്ദ്രകഥാപാത്രം ആകുന്നുണ്ട്. 

കർണാടകത്തിൻറ്റെ  ജീവിതരീതിയും, കേരളം, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്.  ഒറീസ, തുടങ്ങിയ  സംസ്ഥാനങ്ങളിലെ  പാരമ്പര്യ  കലകളുടെ  പാരസ്പര്യത  വിളിച്ചോതുന്ന  ആഖ്യാനശൈലിയും  വായനക്കാര ന്  ഒരു  പുതിയ  ഉൾക്കാഴ്ച നൽകുന്നുണ്ട്.

 കഥകളി,കഥക്ക്, രാസ്, മോഹിനിയാട്ടം,ഭരതനാട്യം,ഒഡീസി  തുടങ്ങിയ  നൃത്തങ്ങളുടെ  ശാസ്ത്രീയതയും, കലാമൂല്യവും,അർത്ഥസാരാംശങ്ങളും  വളരെ  മഹനീയമായ ഭാഷയിൽ  ഹൃദ്യമായ   ശൈലിയിൽ  പ്രതിപാദിച്ചിട്ടുള്ളതാകുന്നു .

മുംബൈയിലെ  ചുവന്നതെരുവുകൾ  എന്നു കേൾക്കുമ്പോൾ  തന്നെ  മുഖം  ചുളിയ്ക്കുന്നവർക്കുവേണ്ടിയുള്ള  ഒരു  പഠനപ്രക്രിയ  ഇതിലുണ്ട്. ഒരുചാൺവയറിനുവേണ്ടിയുള്ള  ദുർവൃത്തിയ്ക്കൊപ്പം  ശാസ്ത്രീയ   കലകൾ  ശാസ്ത്രീയതയ്ക്കു  ഭംഗംവിനാ   അവിടെ  പരിപോഷിപ്പിയ്ക്കപ്പെടുന്നുണ്ട്.
പണ്ഡിതൻറ്റെ യും , പാമരൻറ്റെയും, ധനവാൻറ്റെയും ,  ദരിദ്രൻറ്റെയും  മനോവിചാരങ്ങൾ  മനസ്സിൽ  തട്ടും  വിധം  പ്രതിപാദിയ്ച്ചിട്ടുണ്ട്

വായനക്കാരനെ  സന്തോഷിപ്പിയ്ക്കുകയും  സങ്കടപ്പെടുത്തുകയും  ഇരുത്തിച്ചിന്തിപ്പിയ്ക്കുകയും   ചെയ്യും   എന്നുള്ളതിനു സംശയമേയില്ല.
സാധാരണയായി  കാൻസർ ,ഡയബെറ്റീസ്  എന്നീ  രോഗങ്ങളെ  കേന്ദ്രീകരിച്ചുള്ള  ആഖ്യായികകളും  കഥകളുമാണു കൂടുതലും കാണുന്നത്.  എയ്ഡ്സ്  എന്ന രോഗം വിരളം. ഈ കഥയിൽ ആ മഹാരോഗം ആണു നായകന്.അയാളും ആവോളം അനുകമ്പയ്ക്കു പാത്രമാണിതിൽ. ഞാൻ കഥയെക്കുറിച്ച് ഒന്നും തന്നെ എഴുതുന്നില്ല. വായിച്ചുതന്നെ അതിൻറ്റെ രസം നുകരണം.

മൊത്തത്തിൽ മഹനീയമായ  ഭാഷയും വിജ്ഞാനപ്രദമായ  വിവരണങ്ങളും ഒക്കെ ചേർന്ന  പുസ്തകം വായനക്കാരനെ ആകർഷിയ്ക്കുമെന്നുള്ളത് നിശ്ചയം. 
  
ഇംഗ്ലീഷിലേക്കു  വിവർത്തനം  നടക്കുന്ന പുസ്ഥകം കന്നടയിലും  താമസിയാതെ വെളിച്ചം കാണും.

     പുസ്തകത്തിൻറ്റെ  രചയിതാവ്    ശ്രീ S R K പിള്ള (പേരൂർ ഈരേഴ തെക്ക്. മാവേലിക്കര)  ആകുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും.

ഈ പുസ്തകത്തിൻറ്റെ പ്രകാശന കർമ്മം ജൂലൈ മാസം 30 )o തീയതി തിരുവനന്തപുരത്തുവച്ചു നിർവ ഹിയ്ക്കപ്പെടുന്നതാണ്.

Thursday, June 20, 2019

Winning Hues!




The garden and  her
Loving inmates pull beings.
Winning hues on blooms.

 The lovely pink blooms
The Edward Rose exhibits.
 Beautiful attire.

Make-up Shrub has done;
Well suits her purple-bloomed garb.
 Around her vibgyor*.

Sweet smell spreads scented
 Dress, attracts it, passers-by.
What a striking scene!

Unwilling to return,
Stay eyes long in the garden.
Forgets viewer glooms.

Nectar-loving Flies
To the Shrub, fly from far,
Fall in love with her.

·        *Spectrum colours



Linking to Carpe Diem Haiku Kai
I wanted to add these haiku stanzas to another topic. Since the date expired I am linking here. I am fond of Haiku.