Monday, May 18, 2015

ശ്രദ്ധ!

ചെറുകഥ:
(It is a short story. Its English version in a concise form will loom soon for the non-Keralite readers.)


(ചില വാക്കുകൾ എത്ര നോക്കിയിട്ടും ഇങ്ങിനയേ കിട്ടുന്നൊള്ളൂ. അതുകൊണ്ട് തെറ്റുകൾ  ഉണ്ടെങ്കിൽ ക്ഷമിയ്ക്കുക.)

  
" അടുത്തതായി  മാതൃദിനത്തോടനുബന്ധിച്ചു നടന്ന  ലേഖന മത്സരങ്ങളുടെ ഫലപ്രഖ്യാപനം ആണ്. സമ്മാനദാനം  നിർവഹിയ്ക്കുവാൻ   ശ്രീമതി വസന്താ മേനോനെക്ഷണിച്ചു കൊള്ളുന്നു. പേരുവിളിക്കപ്പെടുന്നവർ  സമ്മാനം  സ്വീകരിക്കുവാനായി സ്റ്റേജിലേയ്ക്ക് വരണം  എന്നാണു് അഭ്യർത്ഥന.”

ശ്രദ്ധ വളരേ ശ്രദ്ധയോടെതന്നെ ഇരുന്നു സമ്മാനംആർക്കെന്നറിയുവാൻ. 

മൂന്നാം സമ്മാനം……”
........................................

“രണ്ടാം സമ്മാനം രണ്ടുപേർ പങ്കിട്ടിരിക്കുകയാണ്………”
........................................

ഇനി ഒന്നാം സമ്മാനം ആർക്കാണു പോയിരിയ്ക്കുന്നതെന്നു  നോക്കാം.
ഒന്നാം സമ്മാനാർഹയായിരിക്കുന്നതു പന്ത്രണ്ടാംതരംബി-യിലെ ശ്രദ്ധാമുകുന്ദാണ്. ശ്രദ്ധാ മുകുന്ദ്സ്റ്റേജിലേയ്ക്കു വരൂ.
     …………....................

 “അഭിനന്ദനനം കുട്ടികളെ അഭിനന്ദനം. എല്ലാവരുംഅവർക്കൊരു              നല്ലകൈയ്യടികൊടുക്കൂ.”

മലയാളം അദ്ധ്യാപികയുടെ വാക്കുകൾ ശ്രദ്ധ അവിശ്വാസത്തോടെ ആണുകേട്ടത്. അവൾ ഒരിക്കലും അതു പ്രതീക്ഷിച്ചിരുന്നില്ല. വിഷയംകേട്ടപ്പോൾ ഒരു കൌതുകംതോന്നി,പേരു നൽകി,അത്രതന്നെ.

ശ്രദ്ധ മുഖ്യഅതിഥിയുടെ കാൽതൊട്ടു വന്ദിച്ചശേഷം  കൈയ്യിൽനിന്നും സമ്മാനംസ്വീകരിയ്ക്കുന്നു.

“മുഖ്യ അതിഥിയുടെ സമ്മതത്തോടുകൂടി അവൾ ആ ലേഖനം ഇവിടെ വായിയ്ക്കട്ടെ എന്ന് ഞാൻ ആഗ്രഹിയ്ക്കുന്നു."

അവൾ  അദ്ധ്യാപികയുടെ കൈയ്യിൽനിന്നും തന്നുടെലേഖനം  വാങ്ങി. തുടക്കത്തിൽഅല്പം പരിഭ്രമത്തോടെ വായിയ്ക്കുവാൻതുടങ്ങി. വേഗംതന്നെ അവളുടെപരിഭ്രമം അവളോടു യാത്രപറഞ്ഞു.

“എൻറ്റെ അമ്മ എന്നുള്ളതാണല്ലോവിഷയം? എങ്ങിനെ എഴുതും എന്തെഴുതും എന്നൊക്കെ എനിയ്ക്കുസംശയമൊക്കെ തോന്നിയിരുന്നു.അമ്മമാർ എങ്ങിനെവേണം എന്തൊക്കെ ചെയ്യണം എന്നൊന്നും ഞാൻആലോചിച്ചില്ല. അനുഭവങ്ങൾ മാത്രം ഞാൻ ഇവിടെകുറിച്ചിട്ടു. ഇതാ എൻറ്റെയമ്മ.”

'എൻറ്റെ അമ്മ'

 എൻറ്റെ അമ്മയ്ക്കു സമംചേർക്കാൻ മറ്റൊരു അമ്മയുംകാണില്ല ഈഭൂമിയിൽ എന്നുവിശ്വസിക്കാനാണു ഞാൻ ആഗ്രഹിയ്ക്കുന്നത്. എനിക്കുവേണ്ടി ഒരു നാമം  തിരഞ്ഞെടുക്കുന്നതിൽ തുടങ്ങുന്നു അമ്മയുടെ എന്നിലുള്ള ശ്രദ്ധ. അങ്ങിനെ ശ്രദ്ധ എന്ന നല്ലനാമം എനിയ്ക്കു സ്വന്തം. ഞാൻ എൻറ്റെ നാമം അർഥവർത്താക്കുവാൻ ശ്രമിയ്ക്കുന്നു എന്നാണെൻറ്റെ വിചാരം.

 അതിരാവിലെ അഞ്ചുമണി എന്നൊരുസമയമുണ്ടെങ്കിൽ   അമ്മയുടെ ദൗത്യംഭംഗിയായി നിറവേറ്റാൻ സഹായം നൽകാനായി മിഴികൾരണ്ടും അവയുടെവാതിലുകൾ തുറന്നിടുന്നു.  പ്രഭാതകൃത്യങ്ങൾകഴിയുന്നതും അമ്മയുടെകാലുകൾ അവയുടെ  സ്വന്തംസാമ്രാജ്യത്തിലേയ്ക്കു പ്രവേശിയ്ക്കുന്നു. പിന്നീടതാ അമ്മയും,പാത്രങ്ങളും, അടുപ്പും,അരിയും,പച്ചക്കറികളും, അരിമാവും ഒക്കെക്കൂടി ചേർന്നൊരു കൈകൊട്ടിക്കളിയാണ് അടുക്കളയിൽ.

 എട്ടുമണി എന്നുള്ള സമയം എത്തുമ്പോഴേക്കും ഊണുമേശ വിഭവങ്ങൾ സ്വീകരിയ്ക്കുവാൻ തയ്യാർ. പ്രഭാതപലഹാരം, അച്ഛനുംഎനിക്കും ഉള്ള ഉച്ചഭക്ഷണം, പാല്, ചായ, കാപ്പി എന്നിവയുടെ മണം പൊന്തിവരും മേശയിൽ നിന്നും.

 എൻറ്റെ കുട്ടിക്കാലം-നാലു വയസ്സുമുതലുള്ള പലകാര്യങ്ങളും എനിക്കോർമ്മയുണ്ട്.ഇതെല്ലാം ആണ്എൻറ്റെയമ്മ.അതായത് എനിക്കു പനിവന്നാൽ അമ്മയുടെഉറക്കം എങ്ങോപോയോളിക്കും. അപ്പോഴൊക്കെ  രാത്രി മുഴുക്കെ എൻറ്റെ മുഖത്തേയ്ക്കുമാത്രം മിഴികൾ  നട്ടിരിക്കുന്ന എന്നുടെഅമ്മ. ഊഞ്ഞാലാടിയാൽ എപ്പോഴും എൻറ്റെ പിറകിൽമാത്രം അങ്ങിനേനോക്കി നിൽക്കുന്ന എന്നുടെഅമ്മ. പൂക്കളിറുക്കാൻശ്രമിച്ചാൽ കൈനിറയേ പൂങ്കുല ഒടിച്ചുപിടിപ്പിക്കുന്ന എൻറ്റെ അമ്മ. തുമ്പിയെപിടിക്കാൻ പിറകേ ഓടിയാൽ അതിനേവേദനിപ്പിക്കരുത് എന്നുപറയുന്ന അമ്മ. “മോളെ നിന്നെ ആരെങ്കിലും  നുള്ളിനോവിപ്പിച്ചാൽ വേദനിക്കില്ലേ ? അതുപോലെ തന്നെ അതിനുംവേദനിക്കും ” എന്നുപറയുന്ന അമ്മ.

 ഊഞ്ഞാലാട്ടംകഴിഞ്ഞ് അമ്മഎന്നെ ആഹ്ലാദത്തോടെ  പൊക്കിയെടുക്കുമ്പോൾ ഊഞ്ഞാലിടാൻ  അനുവദിച്ച പ്ലാവുപോലും അതിൻറ്റെ സന്തോഷം പങ്കുവെച്ചിരുന്നു, തരു അതിൻറ്റെ പല്ലവംവീശി എൻറ്റെകവിളിൽ തലോടിയിരുന്നു. കാക്കകൾ ഞങ്ങളുടെ സ്നേഹം കണ്ടു കൊതിയൂറി “കാ…..കാ,,” എന്ന് ചിലച്ചിരുന്നു.

 പ്ലാവിലയും,ഓലക്കാലും,ഓമതണ്ടും,കടലാസ്സുകഷണവും നിമിഷനേരംകൊണ്ട് അമ്മയുടെ സ്വന്തംകൈകളിൽക്കൂടി മനോഹരമായ കളിപ്പാട്ടമായി മാറിയിരുന്നു. എൻറ്റെ അമ്മ ഓണക്കാലത്ത്‌ അതിരാവിലെ കുളിച്ചുകുറിയിട്ട് വിളക്കുംകൊളുത്തി പൂക്കളം നിറയ്ക്കുന്നതു കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയുണ്ടായിരുന്നു. എൻറ്റെ കുഞ്ഞിക്കരങ്ങളുടെപങ്കും അമ്മ ഉറപ്പു വരുത്തിയിരുന്നു.

 കുളിമുറിയിൽ സോപ്പുപതപ്പിച്ചുപതപ്പിച്ചു വയറുമാത്രം ഞാൻ  തേച്ചുനിൽക്കുമ്പോഴും അമ്മ ക്ഷമയോടെ ആനന്ദത്തോടെ  നിൽക്കുന്നത്കാണാമായിരുന്നു. സോപ്പ് പകുതിതീർന്നാലും  'കുറുമ്പി'  എന്നുമാത്രം ഉരുവിട്ട് നനഞ്ഞനെറ്റിയിൽ ചുംബനം അർപ്പിക്കും.

 സ്നേഹം വാരിക്കോരി എന്നിൽചൊരിയുന്നത് എൻറ്റെ പൊന്നമ്മയുടെ വിനോദമാണ് അന്നുമിന്നും. എൻറ്റെസുഖം എൻറ്റെസന്തോഷം ഒക്കെ അമ്മയുടെ ജീവിതലക്ഷ്യത്തിലേ മുഖ്യഘടകങ്ങൾ ആണ്. തുവർത്ത്‌ കൈയ്യിൽ എടുക്കുമ്പോൾ ഞാൻ അതുപിടിച്ചുവാങ്ങുന്നതും തനിയേ തുവർത്തുന്നതും എൻറ്റെ ചക്കരയമ്മയ്ക്കു സന്തോഷം നിറഞ്ഞഅനുഭൂതി ആയിരുന്നു. ‘മോളെ,പനി വരും' എന്നു പറഞ്ഞ് അമ്മയും കൂടിതുവർത്തിച്ചിരുന്നു. 

എൻറ്റെ നിർബന്ധങ്ങൾ സാധിച്ചുതരുമ്പോൾ “നീ അതിനേ കൊഞ്ചിച്ചു വഷളാക്കുകയാണ്” എന്ന് അച്ചൻ പലപ്പോഴും പരാതിപ്പെട്ടിരുന്നു. ‘ഇല്ല നമ്മുടെപുന്നാരമോൾ ഒരു  വഷളത്തരവും കാണിക്കില്ല’' എന്ന് സംശയമെന്നിയേ പറയും എൻറ്റെമാത്രം പൊന്നമ്മ.

 ഒരിക്കൽ ഞാൻ ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ഗ്യാസ്സ്റ്റോവ് കത്തിക്കാൻ ലൈറ്റർകൈയ്യിൽഎടുത്തു. അമ്മ എൻറ്റെകൈയ്യിൽ പിടിച്ചുകൊണ്ട് എന്നെക്കൊണ്ടതുകത്തിപ്പിച്ചു.
   
 “മോൾ  കുറച്ചുകൂടി വല്യ കുട്ടിയാകുമ്പം ഗ്യാസ്ഒക്കെ  കത്തിച്ചു് അടുക്കളയിൽ അമ്മയെ സഹായിക്കണം,കേട്ടോ?” എന്ന്  മനസ്സിലാക്കിത്തന്നു.

എൻറ്റെ ഇഷ്ടഭക്ഷണം,പ്രിയവസ്ത്രം എല്ലാം അമ്മയുടെ ശ്രദ്ധയിൽ ഇപ്പോൾപോലും ഉണ്ട്. കുട്ടിക്കാലത്ത് എൻറ്റെ പുസ്തകസഞ്ചി തയ്യാറാക്കിവെയ്ക്കുന്നതിൽപ്പോലും അമ്മയുടെ പങ്കു വലിയതായിരുന്നു. .ഇതെല്ലാം തന്നെ അമ്മ സ്വയംഅല്ല ചെയ്യ്തിരുന്നത്. എന്നെക്കൊണ്ട് എല്ലാം ചെയ്യിച്ചിരുന്നു എന്നുപറയുന്നതായിരിക്കും കൂടുതൽ ശരി.
വഴിചൂണ്ടിക്കാട്ടി അതിലൂടെ എന്നെനയിയ്ക്കുകയാണ് അമ്മ  അന്നുമിന്നും ചെയ്യുന്നത്. ഞാൻ അമ്മയുടെ പ്രതീക്ഷക്കൊത്തു പോകുന്നുണ്ട് എന്നാണ് എൻറ്റെവിശ്വാസം. 

ചെയ്തുപോകുന്ന തെറ്റുകൾ മാറ്റിവയ്ക്കാതെ അപ്പപ്പോൾ തന്നെ സ്നേഹവായ്പ്പോടെ തിരുത്തുവാൻ എൻറ്റെയീ പ്രായത്തിലും  സഹായിയ്ക്കുന്നു അമ്മ.
എന്തുകാര്യത്തിൽ ഞാൻ കൈ വെച്ചിരുന്നുവോ അവയെല്ലാം തന്നെ അമ്മയുടെ മേൽനോട്ടത്തിൽ ചെയ്യുവാൻ സമ്മതം നല്കിയിരുന്നു. അന്നും ഇന്നും വരുംവരാഴിക ക്ഷമയോട,വാത്സല്യത്തോടെ പറഞ്ഞുമനസ്സിലാക്കും.

എനിക്കു തോന്നുന്നു വിലക്കുംതോറും കുട്ടികൾ വാശിക്കാരായി മാറും എന്ന്. എനിക്കെൻറ്റെ അമ്മയോടുവാശി കാണിയ്ക്കുവാൻ തോന്നാറില്ല. എൻറ്റെ അമ്മ അതിനവസരംതരാറില്ല. 

ഞാനിപ്പോൾ വലിയ  ക്ലാസ്സിൽ ആണെല്ലോ. എന്നാൽ എൻറ്റെ നല്ലയമ്മ 'പഠിക്കൂ,പഠിക്കൂ' എന്നുള്ള പല്ലവിഉരുവിട്ടു പിറകെ കൂടാറില്ല. ടി.വി. കാണുന്നതിനും, കൂട്ടുകാരുമായി ഫോണിൽ   സംവദിയ്ക്കുന്നതിനും എന്ന്ക്ക് വിലക്കില്ല. സ്വയം ഞാനതിനുവിരാമമിടാറാണ് പതിവ്.

എൻറ്റെ വീട്ടിലെ ഘടികാരത്തിനെ അനുസരിയ്ക്കാതെ ഞാൻ കിടന്നുറങ്ങിയാൽ  “പാവം,അവൾക്കു ക്ഷീണം കാണും,കിടക്കട്ടെ അല്പ്പം കൂടി” എന്നു പറഞ്ഞു അമ്മയുടെ ചുണ്ടുകൾ എൻറ്റെ നെറ്റിയിൽ അമരുന്നത് ഞാൻ അറിയാറുണ്ട്. അമ്മ തൻറ്റെപണിപ്പുര ലക്ഷ്യം വെച്ചു തിരിച്ചു നടക്കുമ്പോഴേയ്ക്കും കുറ്റബോധം എന്നെ തട്ടിയുണർത്തിയിരിക്കും.

എൻറ്റെയമ്മയ്ക്കു പത്താംതരംവരയേ പഠിപ്പുള്ളായിരുന്നുവെങ്കിലും പതിനൊന്നാംതരത്തിൽ പഠനവിഷയങ്ങൾ തിരഞ്ഞെടുക്കുവാൻ എന്നെ സഹായിയിച്ചിരുന്നു.'മോളെ സയൻസ് എടുത്താൽ നല്ലതല്ലേ? മോൾക്കിഷ്ടമുള്ളത് പഠിച്ചോളു” എന്നു മാത്രം അമ്മ പറഞ്ഞു.

എൻറ്റെയമ്മ എന്നെന്നുമെനിക്കൊരു പ്രചോദനമാണ്.നിങ്ങൾക്കുതോന്നിയേക്കാം മാതൃകാ മാതാവായിരുന്നോ എൻറ്റെയമ്മയെന്ന്‌. അതെ ഒരുമാതൃക തന്നെ എല്ലാഅമ്മമാർക്കും എൻറ്റെയമ്മ. ഒരുവൈടൂര്യംതന്നെയാണ്.മറ്റാർക്കും അവകാശപ്പെടാൻ പറ്റാത്ത പത്തരമാറ്റ്.
 അമ്മയുടെ കരുത്തും കരുതലും കാരണമാകാം ചെറുപ്രായത്തിൽ തന്നെ എനിക്കൊരുതരം ഇരുത്തം സിദ്ധിച്ചിരുന്നു.

എൻറ്റെ സമപ്രായക്കാരുൾപ്പെടെ എല്ലാവരിലും അസൂയ ജനിപ്പിക്കുവാൻ തക്കവണ്ണം നന്മമാത്രം നിറഞ്ഞതാണ്‌ എൻറ്റെപൊന്നമ്മ. എത്രയെഴുതിയാലും തീരാത്തത്ര ഗുണങ്ങൾ പേറുന്ന എൻറ്റെയമ്മയുടെ ഈ മകൾ എന്നെന്നും ഭാഗ്യവതി തന്നെയാണ്.

 ഈ  ലേഖനംവായിക്കുന്നവർക്ക്തോന്നാം  അച്ഛൻ എൻറ്റെ കാര്യത്തിൽ ശ്രദ്ധ കാണിക്കുന്നില്ലേയെന്ന്.ഉണ്ട്,തീർച്ചയായും ഉണ്ട്.അത് ഞാൻ പിറകെപറയാം.


പക്ഷേ ഒരു വലിയ പക്ഷെ ഇടയിൽ നിൽക്കുന്നുണ്ട്. ഇതെല്ലാം തന്നെ എൻറ്റെ ആഗ്രഹപട്ടികയിലെ ഒന്നേ,രണ്ടേ,മൂന്നേ എന്ന  ക്രമത്തിൽ ചേർത്തിട്ടുള്ള കാര്യങ്ങൾമാത്രം. എട്ടു വയസ്സിനു ശേഷം എൻറ്റെയമ്മ ഇങ്ങിനെയൊന്നും ആയിരുന്നില്ല.ഈ പറഞ്ഞ ഒരു കാര്യവുംഅതിനുശേഷം അമ്മ ചെയ്തുതന്നിട്ടില്ല. അമ്മയുടെ ഒരുപരിചരണവും എനിക്കുകിട്ടിയിട്ടില്ല. എന്നെയും എൻറ്റെപ്രിയപ്പെട്ടഅച്ഛനെയും, സ്നേഹനിധിയായ അമ്മൂമ്മയെയും,വീട്ടിൽ ഉപേക്ഷിച്ചിട്ട് അമ്മ വേറെ അഭയം
 തേടിപ്പോയി.

അമ്മയുടെ രീതികളും ആളുകളുടെ മുഖ ഭാവവും ശ്രദ്ധിച്ച എട്ടുവയസ്സുകാരിഎന്തോ മനസ്സിലാക്കിയതുപോലെ അമ്മയുടെ കാലുകൾ പിടിച്ചു കരയുന്നുണ്ടായിരുന്നു. പാവം അവളുടെ അച്ഛനാണ് മുകളിൽപ്പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ ചെയ്യാറുള്ളത്.

 അമ്മപോയശേഷം അച്ഛനുമറ്റൊരുവിവാഹം ഒരു തടസ്സവുമില്ലാതെ കിട്ടിയേനേം. എന്നാൽ  അച്ഛൻ എനിക്കുവേണ്ടി മാത്രം ജീവിക്കുന്നു.അച്ഛൻ എനിക്ക് അമ്മയാണ്,അച്ഛനാണ്. തീർച്ചയായും എന്റ്റെ അമ്മൂമ്മയും എന്റ്റെസ്വത്തു തന്നെ.

ചിലപ്പോഴെങ്കിലും അമ്മയേക്കാണാൻ ആഗ്രഹിച്ചിരുന്നു ആ എട്ടു വയസ്സുകാരി. അപ്പോഴെല്ലാം അമ്മൂമ്മ പറയും 'അമ്മ ആകാശത്തിൽ ഉണ്ട്. മോള് മുകളിലേയ്ക്ക് നോക്കിക്കോളൂ.ആ നക്ഷത്രം നിൻറ്റെയമ്മയാണ്." അതുവിശ്വസിച്ച് അനന്ത വിഹായസ്സിലെയ്ക്ക് മിഴികൾ നട്ടിരുന്നു അവൾ ആ നിസ്സഹായ.

മഴയെങ്ങാൻ പെയ്താൽഇടിയൊക്കെ മുഴങ്ങിയാൽ ചെറിയകുട്ടി ഓർക്കും" അമ്മ മഴ നനഞ്ഞു പനിവന്നു  ഇനി അവിടെനിന്നും പോകുമോ? പനി വന്നല്ലേ ഞങ്ങളെ വിട്ടു പോയത്?” “ഇശ്വരാ അമ്മയെ കാത്തോളണമേ"എന്നു നിശബ്ദം പ്രാർഥിച്ചിരുന്നു.എട്ടുവസ്സിലും ഇന്നത്തെ പതിനെട്ടാംവയസ്സിലും അവൾ അമ്മയുടെ സാരിയുടുത്തുകണ്ണാടിയിൽ നോക്കും. അമ്മയിങ്ങനെ എങ്ങാനും ആണോ ഉണ്ടാവുക എന്ന് ചിന്തിക്കും. ഇന്നവൾക്കു സത്യം അറിയാമെങ്കിലുംആകാശത്തിലേയ്ക്ക് നിർന്നിമേഷയായി നോക്കിനിൽക്കുവാൻ പഠിപ്പിൻറ്റെ തിരക്കിലും അവൾ സമയം കണ്ടെത്തുന്നു.

 "ഇനി പറയൂ, ഞാൻ വിവരിച്ചനന്മനിറഞ്ഞ അമ്മ ഇപ്പോൾ എൻറ്റെയച്ഛനല്ലേ?”

നന്ദി,നമസ്കാരം!

നിർത്താതെ കരഘോഷം.


Friday, May 15, 2015

Shades of Blossom! The blue sky blooms, bright 
sparkling smile  spreads everywhere.
Nature a wonder!

Amidst the blooms stands
The Maid,Moon and eyes she bats
In amazement much..

Envies Lady-Earth 
her friend,Sky; wears she flowers
 Much sweet  on  her hair.

 Spoils the villain, Day
 the sky-garden, fade away
  sadly flowers all.

http://chevrefeuillescarpediem.blogspot.in/

Wednesday, May 6, 2015

A Dreadful Determination! Part-17

The story so far:

Urmila, when she saw a familiar-looking person at a shop, slipped into her experiences since childhood. Urmila and Sharmila are sisters. The elder one Sharmila was in love with Vinod, her neighbour, even when they passed through the school-age. Father had brought proposals which she resisted tooth and nail, though she knew not the result. Two-three ones she escaped on the pretext of studies. She recalled her baby-hood memories.  All their friends, but Vinod flew away from the brood for life’s needs. Vinod was in the look out of a job. Urmila’s father, Venugopal with conventional beliefs didn’t agree for their marriage.Urmila was forced to wed Aravind. She got separated from the groom on a lie the next day itself. She had told him that she was a habitual consumer of Phenobarbital medicine. Obtaining no response from Vinod she phoned up to him. Vinod obtained a decent job and he became ready to wed Urmila. This time Vinod’s parents resisted since Urmila was a divorcee. As both remained single, the parents came down from their stance. Her companion Anupama woke her up from the dream.]

Now pl.read.


Next Sunday after washing the garbs Urmila was spreading them on the cloth-line behind her room in the hostel. The intercom of her room began to disturb her chirping vociferously.

 “Urmila, you have a visitor,” warden from ground floor.

“Visitor! Who, today?”

Urmila walked down with vigorous strides through the rungs of the staircase and got to the visitor. She opened wide her visual parts to make certain that she was not in a dream. Anand, one of her very babyhood comrades stood there with a hearty smile. He stretched hands to shake hand with her. She reciprocated just mechanically, 
“What made you make your presence here? I wondered I was dreaming.”

“O! Urmila I have not expunged our camaraderie from our childhood memories. My PG in medical course, then its subsequent super specialty and such things had clutched me tightly. Now I am here on a two weeks leave. Then I thought of visiting my friends. I had gone to your house to meet your parents also.”

“Okay, Okay, be seated anyway.”

 “Akhil Chacko and Goerge also will come by tomorrow and day after. You may know that they are in Australia. We have planned to have a get together at Bharat Tourist home here. I have selected my dame. So I am the one who is hoisting the party. Do come for that meeting. We’ll call Sharmila also. Date and all we’ll inform you.”

They had a chit-chat for a few minutes. She asked nothing about Vinod and nor did Anand mention anything about him.  Anand had had his ‘M.B.B.S’ studies in Delhi. Then his brilliance and aspiration guided him to US for further steps.  Of course his friends all visited him in his thoughts sometimes. But the assignments of his education used to set him fast to routines. He was back home on a sabbatical at the interval of studies and work.

“But Anand, don’t expect me. I have availed of almost all my leave by now. Even if it is on Sunday, I have some important engagements. I have to do the preparation for covering the syllabi, “she was in no doubt that Vinod would make his presence there.

Anand’s enthusiastic and energetic approach allowed her not to escape but nod for a half-minded aye.  It was all a planned plot of the friends, when they learned that Urmila and Vinod remained unwedded still. Sharmila, Urmila’s sister though was kept in ignorance earlier about the duo’s lure, their friends all were cheering up their courtship.

It was Anand that made the entry to home country first. He right away paid visits to Venugopals and Sreekumars and studied their views. All the disheartening occurrences had packed their days with desperation and disappointments. If truth be told both the parent-couples had become like minded in tying their descendants in wed-knot. Only thing they actually didn't know each other’s perspective.

Each party was in need of a third person’s aid to bell their cats. And so Anand’s arrival was like a  shower in summer for each couple. He informed them about the entire friends’ resolution to make the twosome’s dream materialized.  As a twist of fate favourable, Anand’s betrothal fell in between. In that connection an idea of availing of leave together popped up in the old friends’ minds. And that idea without any pause directed the friends to fly to reality. They all landed one after another on their native sand.

The partying day loomed without fail. The banquet hall merrily received all the friends. All those, who had family, arrived in pairs with their kids and Vinod and Anand who had no family reached single. Yes, Anand also was single, since his studies provided him no free opportunity to be in pair so far, though his pairing was not far.

 Sharmila’s fervent eyes travelled around. Alas! Her Chechchi’s absence smashed her basking mood. The conspicuous absence that everybody felt left all of them in poignancy.

Looking no right and left Anand tread down quickly and without a second thought he drove to Urmila’s hostel. 

 The day seemed very hot. Urmila stood on the first floor’s verandah looking at the big Jack tree in the compound.

 “It carries heavy Jack fruit for serving others. It doesn't expect anything in return,” bore she reverence for it in mind, “No human being can be like that.”

On holidays the tree took pleasure in the company of hostlers, who turned the tree-guard their gossiping seats. Whole-heartedly  the tree shaded them from the Sun. 

All of a sudden a smart man parked the car out, came in and dashed to the visitor’s room. It was none but Ananad. Urmila sensed the situation and stepped down.

“I’m sorry Anand, I have brought bundles of papers for valuation. I have no time to attend the party this time. Next time sure I’ll come,” she was disposing of Anand.

“Don’t worry, I shall help you. Give me the best paper valued; on its line I can help you,” so much sincere was his move that Urmila could not deprive him of her presence.

“Okay I’ll come and return soon. Agreed?”

“Hundred percent agreed.”

Urmila didn’t look at Vinod because she didn't want to tempt Vinod as well as her own mind; whereas Vinod’s vision covertly viewed Urmila. They all opened the folder of old sugary memories which enlivened and vitalized the atmosphere. A vibrant wave of delight exhilarated the elders and the kids. They all sang, danced, cut jokes etc. etc. Hubbub and hullabaloo had no deficit in measure, yet no participation from the very twosome’s side.

At one moment of their movements Urmila unknowingly happened to be somewhat nearer Vinod. With a swirly progress towards Urmila Anand swiftly pushed Urmila towards Vinod. His speed made Urmila slip on the vitrified tile and was about to fall down. At the spur of a moment Vinod’s reflex acted. He stretched his hands and salvaged her holding tightly.

 All these unpredictable rapid events startled Urmila and her vision at a sudden action plunged into Vinod’s eyes. She blushed bashfully. The cheers thundered there reddened her face further.


Image result for images of love birds
(Google Image)

P.S:     I was travelling with Urmila and Vinod and their people for a few months. Now it is time to bid adieu to them. Wish the new couple a pleasant wedded life.  And thanks to all those who accompanied me through out.
I had an idea of giving it a tragic end. But the viewers comments made me think opposite. 

There may be mistakes in the story.It was getting its shape and form among hindrances a lot of home chores.

Saturday, May 2, 2015

Misty Showers!


             
Sprays season misty
Showers; hugs mother Nature
Her kids in love-arms;

 Chill  misty showers,
Wake Nature’s kids snug in mom’s
 Hugs on Night-mattress.

Turns water God, the
Magician to strings of rains
And showers of mist.

Swirls God wand; turns ha!
Water to Pretty dew-pearls
Sleet, mist, hail and fog.

Mist-showers, curtains
raise; camouflages dawn beings,
 Figures are all vague.
 
Wears Nature, the lass
 Garbs with look misty-foggy;
 Sure stylish she is.


 For http://chevrefeuillescarpediem.blogspot.in/and

For https://haikuhorizons.wordpress.com/2015/05/