Thursday, September 22, 2016

An Endearing Build!

The little daughter,Kerala
Indeed is prized to Mother,India
Hesitation shows she,not a bit
To stay at her Mother's feet.

Owns she a good similitude
With a leaf, at midrib,wrinkled
Having corrugated, its blade
Just as an artist has designed.

Lavishly bestowed God on her
A majesty exquisite, viewers adore.
Look at her from her feet to head
Sight sure you can an endearing build.

Chosen God has, to stitch her finery,
The tailors crafting forms the finest
And so looms her fascinating array
 Always in an alluring way.

Beset with foliages, buds and flowers 
Portrayed as pretty prints and drawings
Holds she proudly her garbs pleasing
A fine gift of Nature,chiefly in spring.


Envy her, the clouds loud in ire high
Forming a group great, theirs in sky
Clout her on her head with the arms,
That are the strands strong of  rains.


Her father Sun with wait seldom
Soothes her and off wipes her gloom
Offering radiance and energy largely
And keeps up, beauty blessed, brightly.


And now Alas! Louts ruthless, a lot,
Use their harsh tough feelers
 With their hearts full of dirt,
Loot her, bringing aching sores,

In her very sacred soul,
Oh! From the tears she sheds,
 Can we read her deep sorrows?
Ah! Stoop in shame let us our head.

Linked with poets u
nited; http://poetryblogroll.blogspot.in/search/label/Verse%20First


  

Saturday, September 10, 2016

ഓണക്കാലം അന്ന് ഇന്ന്!

 ആഗതമായി കൊയ്ത്തുകാലം
  മിഴികൾ തുറന്നു ചിങ്ങപ്പുലരികൾ
  തിമിർത്തങ്ങാടി വരുണഭഗവാൻ
   പുളകം കൊണ്ടു വസുധാദേവി.
                 
 പൊൻകതിർചൂടി വയലുകളെല്ലാം
ചാഞ്ചാടിനിന്നു നെല്ലിൻ ലതകൾ.
രാവണഞ്ഞപ്പോൾ അനിലൻ തഴുകി
സുഷുപ്തി പൂണ്ടു ജീവജാലങ്ങൾ.

 കിഴക്കു ദിക്കിൽ സൂര്യനുണർന്നു
പുതിയൊരുണർവ് കർഷകർക്കെല്ലാം
കൊയ്തുപാട്ടിൻ  ഈരടി പാടി
നെൽക്കറ്റകളുടെ അട്ടികൾ തീർത്തു

അങ്കണം തിളങ്ങി പൊൻകറ്റകളാൽ
അംഗനമാരും പുരുഷഗണങ്ങളും
കൂട്ട മായ് വന്നു നെന്മണി യുതിർക്കാൻ 
മെതിയുടെ  താളം  പുളകം വിതച്ചു.

  ഉന്മേഷംചൂടി സസ്യജാലങ്ങൾ
തിറമോടു  പുഞ്ചിരി തൂകി പൂക്കൾ
മലരുകൾ  ഇറുത്തു ബാലികമാരും
  കരങ്ങളിലേന്തിയ കൂടയിൽ നിറച്ചു.

പൂക്കളം നിറഞ്ഞു അങ്കണം തോറും
മലയാള പ്പെണ്ണങ്ങഴകിൽ  മുങ്ങി 
പാർത്തിരുന്നു വരവേൽക്കാനായ്
അൻപോടു വരുമ്പോൾ. മാവേലിമന്നൻ

 ഇന്നത്തേകാര്യം എന്തോന്നു ചൊല്ലാൻ?
 നെൽവയലെവിടെ നെല്ലറയെവിടെ? 
കോൺക്രീറ്റിൻ കൂറ്റൻ സൗധ സമൂഹം,  
ഹനിച്ചുകളഞ്ഞു വയലേലകളെ.

താരും തളിരും മഴയും കുളിരും,

വളരെ വിരളം മാമലനാട്ടിൽ,
മണ്ണിൻ മക്കൾ എവിടേയുമില്ല,
മർത്യർ ആഗോളവലതൻ   ഭൃത്യർ.

ഓണം കാണാൻ പുതിയ തലമുറ,
തപസ്സിരിപ്പൂ ടി.വി.യ്ക്കു മുന്നിൽ.
ഓണപ്പുടവയും പൂക്കളം അഴകും,
ഗോചരമിന്നു  ടി.വി.യ്ക്കുള്ളിൽ.


ഗൃഹാങ്കണങ്ങളിൽ പൂവു നിറ യ്ക്കാൻ,
മണ്ണില്ല മലയാളി മഹിളയ്ക്കിന്ന് 
പൂക്കളസ്ഥാനം കയ്യേറി കാറുകൾ,
നെടുവീർപ്പിടുന്നു മുതിർന്ന പൗരർ.

  ഓണക്കഥകൾ  കേട്ടുരസിയ്ക്കാൻ
നേരവും  കാലവും  കുട്ടികൾക്കില്ല.
പണ്ടത്തെ  ഓണത്തിൻ ഉത്സവമേളം

ആഗതമോ  ഇനി  കേരളമണ്ണിൽ