Wednesday, July 4, 2012

ഗുരു ശിഷ്യ ബന്ധം!Teacher-pupil Tieഭൂമിമാതാവിൻ ആരണ്യ  ആരാമം
തളിരിട്ടു  പൂവിട്ടു  ശോഭിയ്ക്കുന്നു .
തരുവും തണലും  പുല്ലും  ലതകളും
ചരിഞ്ഞാടിയാടി രസിച്ചീടുന്നു.

അതാ ഒരു  വൻ വൃക്ഷംഅതിനുടെ ചുവട്ടിലായ്
ചൈതന്യം   തുളുമ്പുന്ന  പ്രതിമ  കണ്ടോ ?
ഏകലവ്യൻ   നാമത്തിൽ  ഓജസ്വിയാം വനവേടൻ
ശരവിദ്യയ്ക്കായി  ശ്രമിച്ചീടുന്നു.

 ഗുരു ശിഷ്യ  ബന്ധത്തിൻ പവിത്രത അറിയുവാൻ
 പൌരാണിക കാലത്തേയ്‌ക്കൊരുയാത്ര പോകാം.
അതാ ഒരു യുവാവ്, അവനൊരു അവർണ്ണൻ
വിദ്യയിൽ സ്വയമങ്ങു മുഴുകീടുന്നു.

വേടനാം ശിഷ്യൻ  ദ്രോണർതൻ മൂർത്തിയെ 
 ഈശ്വരതുല്യം സേവിച്ചു. 
ഗുരുമുഖത്തു നിന്നും ഒരു വാക്കുമില്ലാതെ 
ആയുധവിദ്യ സ്വായത്തമാക്കി.

നിപുണനാം  അർജുനനും സമർത്ഥരാം  കൌരവരും 
നിറയുന്ന   വേദിയിൽ അവനണഞ്ഞു 
ദക്ഷിണാ സമർപ്പണ ലക്ഷ്യത്തിലേകലവ്യൻ 
ഗുരുവിൻ പാദങ്ങളിൽ നമസ്കരിച്ചു.

ഗുരുവിൻ വചനങ്ങൾ കേട്ടോരു  നേരം 
പെരുവിരൽ മുറിച്ചവൻ ദക്ഷിണ വച്ചു. 
ഭാരതമാതാവിൻ ആത്മീയ ചൈതന്യം 
ഗുരു ശിഷ്യ ബന്ധത്തിൽ തിളങ്ങിടുന്നു.

ഗുരുവേ നമസ്കാരം ,ചൊരിയൂ അനുഗ്രഹം 
 ഈ പുണ്യ മണ്ണിൻറ്റെ ധന്യതയിൽ. 
ഈയൊരു മൂല്യത്തെ  പുൽകുന്ന പുണ്യവാൻ 
ഭഗവദ്പ്രസാദത്തി  പാത്രമാവും.
A few verses in Malayalam, which depict the teacher-pupil relationship, were written by me on the request of the Music Teacher of our school. They were to be presented in our school on the Teachers’ Day in 2004. Here goes the meaning.

Guru-disciple Tie

Let’s take a journey to the period ancient
And learn the sanctity of teacher-pupil tie.

The oppressed disciple, Drona’s idol,
Worshipped and treated as the real God.
Without even a gesture from Guru Drona
He mastered the Archery without any  flaw.

Reached sure he the ground of training
For Pandavas capable and Kauravas efficient
And to offer the tribute before his Guru
Prostrated, at Guru’s feet; rendered he reverence.


Upon the words of Guru Drona
Presented he, in a leaf his right thumb. 
Lies in the ties of the Guru with the disciple
The extreme divinity,Mother India cherishes..


O!  All the holy Gurus, salute you! Salute you!
Bless us fully on this very sacred day.
The person that highlights this value highly
 Will be blessed by the Almighty's divinity.

sarala