Sunday, April 23, 2017

പ്രതികരണം!


"മോളേ, നീ ഒന്നുകൂടി ആലോചിച്ചു നോക്ക്.ചെയ്യുന്നതു മഠയത്തരമാണ്,"സുരേഷ് കുറുപ്പ്
"അച്ചാ, ഞാൻ നല്ലതുപോലെ ആലോചിച്ചു. വയ്യാ, എനിക്കിനി വയ്യ," കീർത്തി ആലോചിച്ചുറപ്പിച്ചതുപോലെ പറഞ്ഞു.
"എല്ലാം വേണ്ടെന്നു വെയ്ക്കാൻ എളുപ്പമാണ്.നീ വേഗം റെഡിയാക്.ഞങ്ങൾ കൊണ്ടാക്കാം," അമ്മ വസന്ത

ഒരു ശ്രമവും മകളുടെയടുത്തു ഭലിയ്ക്കുന്നില്ലായെന്നു കണ്ടപ്പോൾ        അച്ഛനും അമ്മയും  വലിയ വിഷമത്തോടേ പിൻവാങ്ങി.ആദിവസം അങ്ങിനെ കടന്നുപോയി. പിന്നീടുള്ള പല ദിവസങ്ങളിലും അതുതന്നെ ആവർത്തിച്ചു. പതിയെ പതിയെ ആ വീട്ടിൽ അതിനെക്കുറിച്ചുള്ള സംസാരം നിലച്ചു.

 രാവു വന്നു, പകല് വന്നു, മഴവന്നു, വെയിലു വന്നു, അടുത്തുള്ള നദി അതിലൂടെ ധാരാളം വെള്ളമൊഴുക്കി. ശിശിരവും വസന്തവും ഹേമന്തവും എല്ലാം അവരുടെ കർമ്മം രണ്ടുപ്രാവശ്യം കൃത്യമായി നിറവേറ്റി. അങ്ങിനെ രണ്ടു സംവത്സരങ്ങൾ വിടചൊല്ലി.

ഒരു ദിവസം കീർത്തി സ്കൂളിൽ നിന്നും വരുന്ന LKG ക്ലാസ്സിലെ മകൾ നീതികയേ കൂട്ടി വീട്ടിൽ എത്തി.

"മോളെ, ശരത്ത് ദാ ഡിവോഴ്സ് നോട്ടീസ് അയച്ചിരിയ്ക്കുന്നു.നീ എന്തു ചെയ്യാനാ ഉദ്ദേശിയ്ക്കുന്നത്? "അച്ഛൻറ്റെ ശബ്ദം പെട്ടന്നവളുടെ മനസ്സിൽ തീയ് കോരിയിട്ടു. അവൾ ഒന്നും പറയാതെ സ്വന്തം മുറിയിലേയ്ക്കു പോയി.കുട്ടിയുടെ യൂണിഫോം ഒക്കെ മാറ്റി. അവൾക്കു ആഹാരം കൊടുക്കാൻ അമ്മയോടു പറഞ്ഞു. അമ്മ ശ്രീലത  കണ്ണുനീർ തുടയ്ക്കുന്നതു കണ്ടു. ഒന്നും പറയാതെ വന്ന് അവൾ  വീണ്ടും മുറിയിൽ കയറി.

 "{ഞാൻ ചെയ്തതു തെറ്റായിപ്പോയി, പക്ഷെ, ശരത്തു ചെയ്തതും തെറ്റുതന്നെയാണ്. ഓർക്കുമ്പോൾ ഇപ്പോഴും കണ്ണുനിറയുന്നു," മനോഗതം.

ഒരുദിവസം ഓഫീസിൽ നിന്നും വന്നു ചായകുടി ഒക്കെക്കഴിഞ്ഞു അല്പം നർമ സല്ലാപം ഒക്കെ ചെയ്ത് ശരത്ത് ലാപ് ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരുന്നു,"കുഞ്ഞു മുറ്റത്തു കളിയ്ക്കുന്നുണ്ടേ, നോക്കണേ അവളെ,” ശരത്തിൻറ്റെ പതിവ് ശൈലി.

 കീർത്തി ഉദ്യോഗസ്ഥ അല്ലാത്തതുകൊണ്ട് കുട്ടിയുടേതുൾപ്പെടെ എല്ലാ കാര്യങ്ങളും കീർത്തി തന്നെയാണു ചെയ്യുന്നത്.ശരത് കീർത്തിയെ ഉദ്യോഗത്തിനു വിടാത്തത് വീട്ടുകാര്യങ്ങൾക്കു ഭംഗം വരരുത് എന്നുള്ളതു കൊണ്ടാണ്.

കീർത്തി കുട്ടിയുടെ അടുത്തേയ്ക്കു പോകാൻ തുടങ്ങിയതും കൂട്ടുകാരി നന്ദനയുടെ ഫോൺ വന്നു. കുട്ടി ഉറക്കെക്കരയുന്ന ശബ്ദം കേട്ടു കീർത്തി ഓടി  അതിൻറ്റെ അടുത്തെത്തി. കുട്ടി,നീതിക വീണു നെറ്റി പൊട്ടിയിരുന്നു, മുറിവ് ചെറിയതായിരുന്നുവെങ്കിലും രക്തം കുറച്ചധികം ഒഴുകി. ശരത്തും ഓടി അവിടെയെത്തി.രക്തം കണ്ടതും അയാൾ ഒന്നും ചിന്തിയ്ക്കാതെ പ്രതികരിച്ചു.അതല്പം കടുത്തുപോയി.
മാതാപിതാക്കളിൽ നിന്നും കാര്യമായി ശിക്ഷ ഒന്നും ലഭിച്ചിട്ടില്ലാത്ത കീർത്തിയുടെ പ്രതികരണം ശരത്തൊട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. 

പിന്നീടുണ്ടായതെല്ലാം രണ്ട് ശത്രുക്കൾ ഏറ്റുമുട്ടുംപോലെ. ഇതിനിടയിൽ കുട്ടിയുടെ മുറിവ് കീർത്തി കെട്ടിക്കൊടുത്തു.അതുവരേയ്ക്കും വലിയ പ്രശ്നങ്ങളൊന്നും  ഇല്ലാതെ സന്തുഷ്ടമായ ജീവിതം ആയിരുന്നു. മിത്രങ്ങൾ പറഞ്ഞിരുന്നു ‘made for each other’.. എന്നാലിപ്പോൾ പറയരുതാത്തതു പലതും പറഞ്ഞു, സ്വത്തിൻറ്റെ ആസ്തി വരെയും വിഷയമായി. രണ്ടു ശബ്ദങ്ങളും വളരെ ഉച്ചത്തിലായി.വാഗ്വാദങ്ങൾ മുറുകി. അല്പമൊക്കെ സഭ്യതയുടെ വരമ്പും ഭേദിച്ചിരുന്നു.

  കൂട്ടത്തിൽ ചില സാധനങ്ങൾ ശരത്തിൻറ്റെ കയ്യിൽൽനിന്നും പൊന്തിപ്പറന്നു ദൂരെ തെറിച്ചു വീണുകൊണ്ടിരുന്നു. അപ്പോൾ അതിലും മുന്തിയ ശബ്ദത്തിൽ കീർത്തിയുടെ വദനത്തിൽ  നിന്നും വാക്കുകൾ പൊന്തിപ്പറന്നു അന്തരീക്ഷത്തിൽ തെറിച്ചു വീണുകൊണ്ടിരുന്നു. ആരും പിന്നോട്ടില്ല എന്നു തന്നെയായി കാര്യങ്ങൾ.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കീർത്തി ഒരു ബാഗു തപ്പിയെടുത്ത് കുറെ തുണികൾ കുത്തിത്തിരുകി തോളിലിട്ട് മോളെയും കൂട്ടി ശരവേഗത്തിൽ ഇറങ്ങിപ്പോയി,"ഇനി ഞാൻ ഈ വീട്ടിലേയ്ക്കില്ല."

"വേണ്ട, വന്നാൽ ഞാൻ വാതിൽ കൊട്ടിയടയ്ക്കും," ശരത്.

രണ്ടാളുടെയും അമ്മമാരും അച്ഛന്മാരും   പറ്റുന്നത്രയും  ശ്രമിച്ചു അവരെ കൂട്ടിയോജിപ്പിയ്ക്കാൻ. വാശി കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല.രണ്ടാളുടെയും  അഹം അവരേ താഴാൻ തീരേ അനുവദിച്ചില്ല.  

 ഈയിടെയായി അവൾക്കു വിഷമം തോന്നിത്തുടങ്ങിയിട്ടുണ്ട്  വിവാഹമോചനകത്തു കിട്ടിയപ്പോൾ  അതു   പശ്ചാത്താപമായി മാറി. അതിൻറ്റെ അളവ് അതാ കൂടിക്കൂടി വരുന്നു. അവളുടെ മനസ്സ് അയാളോടൊന്നു സംസാരിയ്ക്കാൻ വെമ്പൽ കൊണ്ടു, " ഒരു ഫോൺ കോളെങ്കിലും കിട്ടിയെങ്കിൽ.ഇല്ല അത് പ്രതീക്ഷിയ്ക്കേണ്ടാ."

അവൾ ഫോൺ കയ്യിലെടുത്തിട്ടു വീണ്ടും തിരിച്ചുവയ്ക്കും,  “വാട്സാപ്പുപയോഗിച്ചാലോ, വേണ്ട,മെസ്സേജയയ്‌ക്കാം, അതും വേണ്ട.എന്നെ വിളിക്കില്ലായിരിക്കും, അച്ഛനോടൊന്നു വിളിക്കാൻ പറഞ്ഞാലോ?”  ആകെ അവൾ ആശങ്കയിലായിരുന്നു അവസാനം അവൾ വിളിയ്ക്കുക തന്നെ ചെയ്തു, ഒന്നല്ല മൂന്നു തവണ. ആദ്യം അയാൾ എടുത്തില്ല, പിന്നെയുള്ള രണ്ടുപ്രാവശ്യവും കട്ടുചെയ്തു. അതിൻറ്റെ ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അവളെ നടുക്കിയ ബോംബ് സ്ഫോടനം.

 അവൾക്കത് സഹനത്തിൻറ്റെ നെല്ലിപ്പടിയായിരുന്നു. സ്വയം അവജ്ഞ തോന്നി. ആകെ ഊർജം ചോർന്നുപോയതുപോലെ.

അച്ഛൻ എല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു,"ഞാൻ ഒന്നാവീടുവരെ പോയാലോ? അയാൾ എന്നെ ആക്ഷേപിച്ചു വിടുമോ?സാരമില്ല, മോൾക്കുവേണ്ടിയല്ലേ,പോയിനോക്കാം,അല്ലെ?"ശ്രീലതയോട്.

"ഒന്നു പോയിനോക്കുന്നതാണു നല്ലതെന്നെനിയ്ക്കും തോന്നുന്നു." 

മകൾ  മൗനം പൂണ്ടു. അത് സമ്മതമായെടുത്ത് അച്ഛൻ അവിടെ പോയി.. ആശങ്കയോടെയും അല്പംപ്രതീക്ഷയോടെയും അവർ രണ്ടാളും  അച്ഛൻറ്റെ ഫോൺ വിളി കാത്തിരുന്നു. കുട്ടിയ്‌ക്കു അമ്മൂമ്മ യാന്ത്രികമായിയാണ് ഭക്ഷണം കൊടുത്തുകൊണ്ടിരുന്നത്. 

 സുരേഷ് കുറുപ്പിൻറ്റെ ഫോൺ വന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ   മ്ലാനവദനനായിരുന്നു ആൾ മടങ്ങി വന്നു.അവൾക്കു കാര്യം മനസ്സിലായി," വെറുപ്പാണല്ലേ? സാരമില്ല." 

"ആ മനുഷ്യൻറ്റെ കുട്ടിയെ ഞാൻ പ്രസവിച്ചതല്ലേ,എന്നോട് ക്ഷമിയ്ക്കാൻ കഴിയില്ലേ?" അവളുടെ മനോഗതം.

"മോളെ, നീ ഇനി കാത്തിരിയ്‌ക്കേണ്ട, മറന്നേക്കൂ.അയാളുടെ      വിവാഹം വീണ്ടും ഉറപ്പിച്ചിരിയ്ക്കുന്നു. രണ്ടു വർഷമായതുകൊണ്ട് ഡിവോഴ്സ് എളുപ്പമാണല്ലോ!"

അവൾ ഒന്നും മിണ്ടിയില്ല. മനസ്സിടിഞ്ഞുപോയി.

അദ്ദേഹം തുടർന്നു, " താലി പൊട്ടിച്ചു മുഖത്തേയ്‌ക്കെറിഞ്ഞ ഒരുവളെ അയാൾക്കിനി വേണ്ടാപോലും. നിന്നെ അടിച്ചതു പെട്ടന്നുള്ള ദേഷ്യത്തിൽ ആണുപോലും. നീതീക മോളെ കാണണം എന്നുപോലും അയാൾ പറഞ്ഞില്ല."


എന്തോ പെട്ടന്നു തീരുമാനിച്ചപോലെ അവൾ ഷാൾ എടുത്തു കണ്ണ് തുടച്ചു,"ഞാൻ ജീവിയ്ക്കും അച്‌ഛാ, എൻറ്റെ പൊന്നുമോളെ നന്നായിത്തന്നെ വളർത്തും, എനിക്കൊരു ജോലി കിട്ടാനുള്ള എക്സ്പീരിയൻസ് ഓക്കെയുണ്ട്. കുട്ടിയെ അയാൾ ചോദിയ്ക്കില്ല, ബാധ്യതയാകില്ലേ?"

Thursday, March 23, 2017

What has gone Wrong with Kannur!

  It is the English version of my last Malayalam post which depicts the carnage taking place among  political parties. A district named Kannur in Kerala( India) once,known for its beauty and fraternity has become the graveyard of youths of hostile politics.Everyday heart-breaking news reaches the readers and viewers with mass murders. The procedures of punishment take the usual course of long periods, when the murderers spend comfy life in dungeons.

Aw! What is wrong there, Kannur
Lost have you, your visual organs?
Smell don’t you the odour of bloodshed,
That in red colour flows as rivulets? 

Vanishes the soul of the soil, when
The pretty name of the place, louts stain.
Ah! Kannur natives, open your minds,
Isn’t the hue of all blood is red?

Fearing no remorse, rock the rogues. 
And chop into bits the rival’s figure
Blotting the quiet existing around
Bearing the sign of insolence profuse.

Words of the privileged guide the cohorts
And they with full hearts take on the massacre
Knowing not their deeds’ consequence
In prison they spend their lives’ balance.

“Lying there is neither my kith nor my kin,
Needlessly indulge shouldn’t I in this issue!,”
Keeping this thought so brutal in minds,
Selfishly ensure their safety, the leaders.

Motionless lies on the chest of the soil
The parents’ dear blood in silence utter.
Can anyone measure the anguish mother’s
When with her, will live no more her son?

Father’s support has faded away
And gone in astray the prop of mother.
As torrents pour down tears in pain
To tear-drenched, changing their visages.

Have taken a stage of numbness
The values, humanity and clemency as well?
Attains scarlet, the terrain entire,
Terrible is the scene that one sights there.

In unease and anxiety, leave the vicinity 
Aves and animals in search of their perches.
Expresses Nature on face her censure
That packed she has, in her heart.

Unable to eye the unkindest act
Escapes Sun striding to west
With a weighty heart full of murk
  Slides, he to hide behind the sea.

Wreaths displayed, hands folded
Crocodile tears, shed, the pitiless politics
Incessantly state the drama,there,staged 
Oh!True minds if any, prevent kindly this carnage.  

Thursday, March 16, 2017

Exit!



Image result for spring images

Google Image


On the Time-stage in
Full swing,a ballet performs
The actress Winter.

 Role hers, denoting
 Distress, expresses she for
 Viewers stylishly.

Making the show safe
In hand, hides she  manager
 Sun’s ennui in heart.

Looms late, exits the
Stage early and during the
 Show dims he the light.

Partial is Sun to
The sweet spring with talcum on
 Face and blooms on hair.

Bearing broad grin, Sun
Greets his sweet love, Spring; with
Gloom Winter exits.


Linked with 'Carpe Diem Haiku Kai'

Saturday, February 11, 2017

കണ്ണൂരിനെന്തു പറ്റി !




കണ്ണൂരിനു,കണ്ണില്ലേയെന്തു പറ്റി
കലിതുള്ളും  ജനങ്ങളെ നോക്കിക്കാണാൻ?
മണത്തുനോക്കീടുവാൻ,മൂക്കുമില്ലേ 
മണ്ണിലൂടൊഴുകും  ചെഞ്ചോരപ്പുഴ?

ഉയിരങ്ങുപോയപോൽ   തോന്നീടുന്നു
ഊരിൻറ്റെ പേരും  കളങ്കിതമായ്.
കണ്ണൂർജനതേ, മനം തുറക്കൂ 
എല്ലാ  നിണത്തിനും വർണമൊന്നല്ലേ?

തലകൾക്കു പകരം തലകളല്ലോ
 കരങ്ങൾക്കു പകരം  കരങ്ങൾതന്നേ
കാരുണ്യഹീനരായ് കഷണമാക്കി 
കലിതുള്ളിപ്പക കാട്ടും നാട്യം കണ്ടോ?

നേതൃത്വം നൽകുന്ന  ആശയത്താൽ 
കൂട്ടവധങ്ങൾ നടത്തീടുന്നു 
 എടുത്തു ചാടുന്നു അണികൾപാവം 
 വന്നീടും വാസം  അഴികൾക്കുള്ളിൽ.

“അല്ലവർ ബന്ധുവോ  മകനോ മകളോ ,
എന്തിനു  ഞാൻ  പിന്നെ  ദയ  കാട്ടേണം ?”
എന്നുള്ള  ചിന്തയാൽ  അഹങ്കരിച്ച് 
 നേതാക്കൾ  അധികാരം ഉയർത്തീടുന്നു.

പൂഴിതൻ  മാറിൽ   ചലനമറ്റ്,
 ചേതനാരഹിതനായ്  സ്വന്തം  രക്തം
  കിടക്കുന്നുണ്ടവിടെനാഥനെപ്പോൽ.
 അളക്കാവതാണോ മാതാവിൻ  നഷ്ടം ?

അച്ഛൻറ്റെ താങ്ങിതാ വീണു പോകുന്നു,
അമ്മയുടെ തണലും മാഞ്ഞുപോകുന്നു .
നൊമ്പരം അവരുടെ കണ്ണുനീരായ്,
കവിളുകളിൽ  ചാലുകൾ തീർത്തീടുന്നു.

കാരുണ്യമെന്ന മാനുഷ ഭാവം,
 മരവിച്ചുപോയോ  എന്നേയ്ക്കുമായി ?
ശോണനിറമാം  നിണ കണങ്ങൾ
 ചുവപ്പു ചാലിയ്ക്കുന്നു   ചുറ്റിലെങ്ങും.

പറവകൾ പോലും  ആശങ്ക  കാട്ടി,
കൂടുകൾ  തേടി  പറന്നു  പോയി.
പ്രകൃതിതൻ ഭാവവും  മങ്ങൽ കാട്ടി ,
ദുഃഖഭാരത്താൽ  വദനം  വിങ്ങി

.ഹൃദയത്തെ  ഭേദിയ്ക്കും  കാഴ്ച  കാണാൻ
സൂര്യഭഗവാനും  ധൈര്യമില്ലാ.
 യാത്രയായ് പശ്ചിമദിക്കിലേയ്ക്ക്   
സമുദ്രത്തിൻ പിറകിൽ മറഞ്ഞിടുന്നു.
                        
റീത്തുകൾ  വെയ്ക്കുന്നു  കൈകൾകൂപ്പീടുന്നു 
 കണ്ണുനീർ വാർക്കുന്നു മുതലക്കണ്ണീർ .
നാടകമല്ലേ ഈ കാട്ടലെല്ലാം!
മനസ്സുകൾ മുതിരുമോ, വധം തടയാൻ?





Wednesday, January 25, 2017

Harmony!



Contains ,harmony harm,
but in sense it is a balm
soothing the hurts that the humans fetch
for his mates on this pretty planet.

Acts harmony as the panacea
 forthe disorders, the disarrays bring
rousing frenzies in the minds of men
 while keeping  unity seldom.

Devised , Nature itself has,
 accords for the  progeny, her own
 and that too all sorts under the heads,
 animate and inanimate.

Rains looking a set of silver strings
made of strong or light strands,
coolly bathe our Mother Earth
refreshing her giving fervor enough.

Analogous birds from their sheltering shells
 emerge in flocks and rummage around
finding their means of livelihood
from places more remote or near.

Exhibit, elephants difference nil
when travel they forming herds together
 in merriment and hilarity very high
in search of their food and abode.

Fish in shoals and ants in swarm
teach the sharp sapiens that await
chances to cheat his mates;
a lesson moral, in unison, to live .

The concept of ‘unity in diversity’,
having no uniformity, though;
no disintegration, exhibits, the humans
while putting it into willful actions.

The spirit of unanimous  thoughts
 happening in human minds,
for bringing results better
 Well stimulates man.

(An example which points out well
 the unity,  creating and expanding
the friendship here is nothing
but ‘The Poets United’).




for Poets United



Monday, January 16, 2017

Music!


“I should have sung that song for her,” Sajit’s mind was getting drenched with melancholy of guilty feeling. At present he is in a flight to his home nation.  His Amma’s(mother’s) posture with a countenance full of agony fades not from his mind. Her wet eyes dropped beads of tears, while waving the palm with inwardly-bent fingers to bid adieu. She had none to look forward but her lone beloved son.

Sajith the thirty eight-year-old man with his better half and the little darling was flying to the USA, his present bread provider. The USA endows him with a livelihood luxuriant enough to display his affluence especially in his indigenous village. This was the life that he had aspired for, from his teens. After being professionally graduated from a prestigious institute, a corporate management had offered him a handsome income. Despite that he chose his official address in the USA in search of more opulence. Occasionally he flies to his own lovely village to spend his holidays. As the village greenery charmed him this time also, he has been there for about a fortnight or above. The flight of time during the sabbatical moves as fast as dry leaves in strong wind. He can’t help being back to the USA.

Amma has experienced the pleasure of staying abroad with her son and family mainly to rear up her darling grandson. Now the toddler spends his days in play school along with his peers. Therefore she is not needed there and also she senses that her daughter-in-law is not much comfortable to have her there further. But amma’s ethics didn’t allow her tongue to utter anything against her son’s spouse.  Above all the loneliness she faced abroad in her kin’s absence from morning till evening and the pull from her domicile added speed to stop her USA reside. So she landed back on her own sand. She didn’t rather couldn’t attribute any wrong to her son, he has become more family-centric of his wife and kid though. It is true that his attention towards the predecessor had diminished in quantity.

Now he is in his village on a vacation. In one fine morning amma came to her son, patted him at his back and asked him to sing her favourite ‘manassasancharare…’ (Carnatic music). But the response to that humble demand was haughty, “Oh! It is not time to sing. Let me read this news paper. I shall sing later.”

 She didn’t insist on doing that. Compelling someone to act as per her desire was not in the syllabi of her nature. So he acted as if he forgot about it. Of late he is not of much concern about his mother; of course he spends half of his vacation in his domicile and the rest only in his wife’s residence. But he addresses not many of his mother’s simple demands like going with her to temple, giving some tips to the made, visiting relatives and so on. Somehow he has not measured the depth of the hurt his arrogant behaviour brings to his more or less silent amma.
As days passed the departure time arrived. The family followed the instruction of Time that towed them for the flight with an insinuation on its lips.

 When the seating in the aircraft offered him a restful seat, his mind dived back to his amma’s area. It started blaming him for treating her as secondary. “Am I right to my Amma? Do I hurt her? Do I do what she wants? ” A series of questions haunted his thoughts.

 Reminiscences slowly crept in blemishing his peace of mind. After his achan(father) passed away,  his amma found joy in her son’s welfare only. The family pension she got was used to meet the needs of two lives, her son’s, in particular. She didn’t keep any wish for herself or she used to bury her wishes at the source itself. She did not struggle to make both the ends meet, the money was not enough though. Buying materials for their domestic as well as her son’s academic requirements grabbed her time aplenty. Cooking also looted her time to prepare the dishes of his choice. Even then she had earmarked time for playing with him, telling stories and reading books to him, helping him in music practice etc. She had identified the musician in her son at an early stage itself. So she took him to an eminent musician from who he obtained good training also. Whenever she was in tension, she made Sajit sit and sing some songs of her option. She was much fond of music more than any other things. 

 When he was about to go abroad, her love for music leapt out of her lips as one sentence. “Try to perform music among Indians at least.” And he finds time to do that because he too loves music. She had no aim or goal other than entertaining her son. She showered love abundantly on her son.

“O! God to such my dearly loved mother, I showed ingratitude. Had she been firm on my song, I would have sung for her,” his mind didn’t allow him escape from his guilt.

Eventually he consoled himself by deciding to sing for her as much she wants through Skype the next day itself. After a journey of twenty or more hours they landed in their state in America. The day opened its page of next morning after closing the page of night. When his feet touched the floor of his house, came the phone call. Mirthfully he carried the phone to carry out his previous day’s decision he had taken to atone his act. The voice reached him from the other end was alarming. “After you departed your amma had a chest pain. The maid informed me over phone and I took her to the hospital. But… alas! …. She… is… lucky. She was with you till day before yesterday,’’ the neighbour’s sound was gradually fading. He sat down on the floor. The grief he experienced then was inexplicable. No word of his wife and no kiss of his son could impede his bereavement.

 He is returning home now. He wants to observe all rites and rituals so that his amma’s soul will seek peace.


 And in the return flight also his mind, after taking leave of him, journeys through the memory lane.