Monday, September 28, 2020

സന്ധ്യാദേവി!

ചുവടുവച്ചു  മെല്ലെപ്രൗഢ,

ചുവന്നവക്ത്രം, സന്ധ്യാദേവി,

കാവിവർണ്ണച്ചേല ചുറ്റി

ഭാവം കാട്ടി  സുന്ദരിയെത്തി.   

 

 പ്രഭാതേമണി ആറുമുതൽ,      

പ്രദോഷത്തിലെയാറുവരെ,     

തക്കംനോക്കി  പാർത്തിരുന്നു,

ചെങ്കതിരോൻ്റെ    യാനനേരം.

 

കേശംകെട്ടി പൊട്ടുതൊട്ടും

ലേശം  ഗന്ധത്തൈലവും പൂശി,

പവിഴവർണ്ണ  പൗടറുമിട്ട്,

കവിതപോലേയാഗമിച്ചു.

 

അരികിലെത്തി അന്തിദേവി,

നാരികൾ വേല  നിർത്തിവച്ചു

വരവേൽക്കാനായ് ലോകരെല്ലാം

ആരതി ചെയ്തു ശ്രദ്ധാപൂർവം.

 

കളികൾ നിർത്തി പൈതൽകൂട്ടം  

കളഭം പൂശി ഭക്തിയോടെ.

ചെറ്റെന്നവർ  ജപംതുടങ്ങി,

ചുറ്റിലെല്ലാം  മുഴങ്ങി നന്നായ്.

 

അന്തിയാദരമേറ്റുവാങ്ങി

അന്തിമലരി  നൃത്തമാടി.

നൻപിലുള്ള  നടനം പാർത്തു

വന്ദനം ചെയ്‌വൂ  നാനാദിക്കും.

 

 തിരികെയാത്ര,  തിരിഞ്ഞുനിന്ന്

ശിരോഭാരമഴിച്ചു ദേവി.

കൂരിരുളിൽ   പ്രപഞ്ചതാളം,

ഈരേഴുലകും   നിദ്രപുൽകി.


Wednesday, September 23, 2020

A worthy five-letter Word!

This five-letter word is worthy indeed

with its splendour, spread around

among all our kin and kith

and whoever comes in contact with.

 

Producing a vibrant appeal

even in a collapsed scene;

brings the injured, solace well,

as a liniment put on lesions.

 

Quiet and mild its profile is,

endearing the viewers’ heart

and is it the laughter’s dear daughter,

which is noisy and wild in nature.

 

Possesses it the mesmeric healing

when our hearts and minds are hurt.

Acts it as a calming agent, if

comes it from a genuine mind.

 

Hiding venom in minds, the people

bearing this on their visage,

as if wishing upright things,

await cheating chances keenly.

 

Appears it in different shapes

as a slit small, in clipped lips,

or a curve in the half-split mouth

or like brackets with an outlet.

 

Nothing but the ‘SMILE’ is this;

So, smile so sweet, let us have

and allow it to be a permanent resident

of our valuable countenances.

 

Smile and smile at everyone;

it incurs us outlays nil.

Alas! Covers it, today’s masks,

that we wear at the stage of COVID. 

Wednesday, September 2, 2020

വന്ദിക്കുന്നേൻ പ്രഭോ!

  


 

ശ്രീപരമേശ്വരാ! വന്ദിക്കുന്നേൻ,

തമ്പുരാനേ ശംഭോ  ശുഭാങ്കരാ!.

 നിൻ മുന്നിലെത്തുവാൻ മോഹം നിത്യം,

 എന്നുമെന്നുൾക്കാമ്പിൽ നീ വസിപ്പൂ.

 

 ദർശനം നിന്നുടെയേകും ഭൂതി,

 നിറയുമവിരാമം  ഭക്തിഭാവം.

സത്യ, ധർമ്മ വികാര വിചാരം,

ചിത്തേ  നിറയാനനുഗ്രഹിക്കൂ.

 

ത്രിപ്പാദം, ഞാനെന്നും മാനസത്തിൽ

മുപ്പാരിൻ നാഥാ!വണങ്ങീടുന്നു.

പ്രാർത്ഥനാ പുഷ്പങ്ങളർപ്പിയ്ക്കുന്നു, 

പ്രാരാബ്ധം, പ്രഭോ! നീ ശാന്തിയേകൂ.

 

 ആർദ്രത  കാട്ടൂ നീ  നാഗധാരീ! 

 മാർഗ്ഗം തെളിക്കേണം  അന്തരായേ. 

സമയ, നിയതി  ഭദ്രമാക്കി, 

സുമങ്ങളാക്കണേ !  മുള്ളുകളെ. 

 

പീഡിതഹൃത്തിൻ  വൃണങ്ങളെല്ലാം,

പാടേയകറ്റിയാശ്വാസമേകൂ.

ഭക്തർതൻ പൂർണ്ണസന്താപമ്മാറ്റി, 

മുക്തിയേകൂതൂർണ്ണം  ഭോലേനാഥാ.

 .

ഈലോകജീവിത കാലരഥം,

ചലിയ്ക്കവേണം  സുഗമമായി.  

ക്ഷിപ്രകോപത്താൽപ്പരീക്ഷവേണ്ടാ,

ക്ഷിപ്രപ്രസാദീ! അനുഗ്രഹിയ്ക്കൂ.