Wednesday, July 4, 2012

ഗുരുശിഷ്യബന്ധം!

(ഉന്നത)

ഗുരുശിഷ്യബന്ധത്തിന്റെ  പവിത്രതയറിഞ്ഞീടാൻ 
പൗരാണികകാലത്തേക്കു മോദമായി യാത്രപോകാം.
ധരിത്രിതൻ പവിത്രമാമാരണ്യത്തിന്നുദ്യാനത്തിൽ,
അരിയവേലകൾ കാട്ടി നില്പതുണ്ടേ ശാഖിവൃന്ദം.  
           
സാലങ്ങൾതൻ സംഘത്തിലായ് നേതാവായി നിൽപ്പൂ വൃക്ഷം  
ആലോലമായാടുന്നുണ്ട്   ആനന്ദത്തിൽ മുങ്ങിപ്പൊങ്ങി.
കാന്താരത്തിൻ പേരാൽച്ചോട്ടിൽ  ചൈതന്യമോലും പ്രതിമ,
ദ്രോണാചാര്യഗുരുവിന്റെ  ദേവതുല്യമൂർത്തി കാണാം.

ഗുരുപാഠം കിട്ടിയില്ലാ   ഏകലവ്യാനാം വേട ന്നായ് 
 ഗുരുവിൻറെ  മൂർത്തിമുന്നിൽ  വേല സാധകം ചെയ്തവൻ.  
മെയ്യുകൊണ്ടും മനംകൊണ്ടും  ശീലിച്ചെല്ലാമേകലവ്യൻ 
ആയുധവിദ്യയിലായി  കേമത്തം സ്വായത്തമാക്കി. 
         
വേടനായ ഏകലവ്യനന്ന്യമാണാചാര്യപാഠ-
മടവിൻ നൈപുണ്യം തോറ്റു വേടന്റെ ശ്രമത്തിൻ മുന്നിൽ.
പാടവം സാഷ്ടാംഗം ചെയ്തു  ഏകലവ്യനെ വന്ദിച്ചു,
ആടൽമാറ്റി വേടൻ തയ്യാർ വേലകൾ  സ്വന്തമായപ്പോൾ. 

ഗുരുവെത്തീ  വനത്തിലായ് വരേണ്യശിഷ്യന്മാരൊപ്പം,
ഗുരുവിന്റെ  ദൃശ്യം പെയ്തു  പുളകമാവേടന്നുള്ളിൽ.
ദക്ഷിണസമർപ്പിക്കുവാൻ  വേളവന്നു കൂപ്പിനിന്നു,
ശിഷ്ടതാപൂർവ്വമായ്  ശിഷ്യൻ   വന്ദിച്ചൂ ദ്രോണഗുരുവേ.

 ദ്രോണരുടെ വചനത്താൽ  തള്ളവിരൽഛേദിച്ചവൻ,
അണുവിടതെറ്റിക്കാതെ  ആചാര്യനായ് കാഴ്‌ചവച്ചു.
ഗുരുശിഷ്യബന്ധത്തിന്റെ നിർമ്മലസരണി കാണാൻ  
പാരിലുള്ള  പുമാന്മാർക്കു ദൃശ്യമാകും ഭാരതത്തിൽ.  

ദോണരെന്തേയതുകാട്ടി  സ്പർദ്ധയാണോ വേർതിരിവോ?
ഭാവി ദ്രോണർ കണ്ടിട്ടുണ്ടാമബദ്ധം ക്ഷണിക്കാം വേടൻ.
ലോകത്തിന്നു രക്ഷയേകാൻ  സംവിധാനാം ചെയ്യും മഹാൻ
 ആലോചനാപൂർവ്വമുള്ള  കരണം  ചെയ്യുമനിശം.    

ഗുരുഭൂതർതൻ പാദത്തിൽ    കുമ്പിട്ടുനമാനം ചെയ്യാം,
വരദാനം നേടീടുവാൻ   പ്രാർത്ഥനകളും  ചെയ്തീടാം 
ഭാരതത്തിലെ ഗുരുത്വം  മാതൃക യായ്‌  തിളങ്ങട്ടെ ,
ആരിൽ നിന്നുമാദരത്തെ   നേടീടും  നാം, ഭാരതീയർ.


A few verses in Malayalam, which depict the teacher-pupil relationship. Here the disciple called Ekalavya practises archery in front of the idol of Guru, Dronacharya, who had to refuse training to the former.  

'Guru-Shishya' Bond!



The wild garden of Mother Earth,
what cuteness! One can't explain.
Plants, blooms, shades and swards
swing and twist in handsome ways.

Watch the Banyan, under its foliage
what a gorgeous idol he placed!
Learns the tribal youth, Ekalavya 
in the idol's front archery-art. 

Travel, let's to the period ancient 
and learn the purity of 'Guru-shishya'* bond.
 Ekalavya, the oppressed youth,
the idol of Drona, worshipped as God.

With no coaching from that Guru, 
 mastered the youth weaponry well.
Loomed in the jungle, sure the Guru 
with his masterly royal 'Shishyas'*.

To offer a tribute to Guru,Drona 
with much esteem, he lay at his feet.
Demanded  Drona, the 'Gurudakshina'*;
 his right thumb, right then to be chopped.

Without any thought for a second time,
offered he, in a frond his right thumb.
Lies in the bond of Guru and pupil,
the very dear divinity of Mother India.

O! the Gurus from ancient to date, 
salute thee! Blessings we require.
Blessed sure are you in this soil
if highlight you the human values. 

Gurudakshina* --Holy Fee for the Guru.
Shishyas*         --Disciples.


4 comments:

  1. I simply love the way you bring out such beautiful messages so subtly. I love your lucid style of writing because of its simplicity.

    And the poem is so beautiful that both the versions - Malayalam and English do proper justice to it.

    ReplyDelete
  2. Thank you very much,Me. I feel that yo know Malayalam.

    ReplyDelete
    Replies
    1. I am learning as of now....I am going to get married to one soon ;)

      Delete
    2. All the best from the heart of hearts.May the almighty shower on you all the good.

      Delete