ധരയിൽ നീളെ വൈരുധ്യം
വക്ത്രേയെല്ലാം വൈവിധ്യo.
തമ്മിലല്പം സാദൃശ്യം,
ഗ്രഹക്കാനേറെ വൈഷമ്യം.
മുഖരൂപങ്ങൾ പലവിധം
നോക്കാമെല്ലാമോരോന്നായ്.
ആസ്യമുൾപ്പൂ ദർപ്പണം
തത്വം മാറും ചിലനേരം.
ഒരുപൂമാൻറ്റെ മുഖഭാവം
സുന്ദരം ദീപ്തം ശോഭമയം.
ഉൾത്തടത്തിലെ വ്യാപാരം
പ്രവചനമെന്നും ദുഷ്കരം.
കാണാം
മലിനക്കൂമ്പാരം
ഉണ്ടാമുള്ളിൽ, ദുർഗന്ധം.
മിഴികളിലില്ല ലവലേശം
കാരുണ്യത്തിന്നടയാളം.
ചൊരിയുമധരം ചിരിപൂരം
മനസ്സിലെന്നും ചതിതന്ത്രം.
മനുജൻ കാട്ടുമന്യായം
അവനു തന്നെ നരകവും.
മറ്റൊരുമുഖമേ ദർശിതം
വൈരൂപ്യമാം ലക്ഷണം.
എന്നാൽ
നീട്ടും വലതുകരം
ഏകാൻ ദുഖിതന്നാശ്വാസം.
പങ്കിലചിത്തം, തോന്നീടാം
പക്ഷെയില്ലൊരു ദോഷവും.
പീഡിതൻറ്റെ നയനജലം,
ഒപ്പാൻ നീട്ടുമുറുമാലും.
ചിലതിൽ നോക്കൂ വാർദ്ധക്യം
വലിയ ചെറിയ ആലസ്യം
ക്ഷീണം നിറയും, ശോകവും.
നിസ്സംഗത്വം ദർശിതം.
രോഗബാധ പലപ്പോഴും
വേദന ഹാ! മനം
കേണീടും.
അവനുമുണ്ട് അഭിലാഷം
ഭൂവിലുള്ളൊരു ജീവിതം.
യുവത്വവദനേയുൻമേഷം
കവികൾ പാടും ചാരുത്വം.
വെളിച്ചം പൂണ്ട തെളിച്ചവും
ഇരുളിൻ ഭാവം ന്യൂനവും.
ഒരുവക്ത്രേ കാണാം സ്പഷ്ടം
നിര്ദോഷിത്വം കുട്ടിത്തം.
ഒന്നിലക്രമം ക്രൗര്യവും
വേറേലപനേ വധച്ചിഹ്നം.
വികാരങ്ങൾ പലവിധം
ഇടകലർന്നു ചാഞ്ചല്യം.
ചിലതിൽ
ശ്വേതം
ശ്യാമവും
ബാഹ്യരൂപം വ്യത്യസ്തം.
വൈജാത്യത്തിൽ ഏകത്വം
ഏകത്വത്തിൽ ഭിന്നത്വം.
ഭിന്നത്വത്തിൻ കാരണം
നരാ! നിൻറ്റെ കലഹപ്രിയം.
മനങ്ങൾ നന്മയെ പുൽകേണം
നിറയും പ്രപഞ്ചേയുല്ലാസം.
ഉണ്മകൾ
ഉറവകളാകേണം
ശാന്തി സാധകം ചെയ്യേണം.
No comments:
Post a Comment