Live traffic

A visitor from Karachi viewed 'A Startling Art!' 8 days 23 hrs ago
A visitor from India viewed 'Our Beloved Son!' 15 days 11 hrs ago
A visitor from Delhi viewed 'The Son’s Birth!' 15 days 12 hrs ago
A visitor from Columbus viewed 'prayaga' 18 days 7 hrs ago
A visitor from Delaware viewed 'Music!' 18 days 18 hrs ago
A visitor from Central viewed 'prayaga' 1 month 6 days ago
A visitor from Singapore viewed 'prayaga' 1 month 11 days ago
A visitor from Iowa viewed 'December 2012' 1 month 20 days ago
A visitor from Washington viewed 'January 2020' 1 month 24 days ago

Friday, February 4, 2022

പന്ത്രണ്ടു പുത്രരെ പെറ്റയമ്മ!



അമ്മയും പന്ത്രണ്ടുമക്കളും!



പന്ത്രണ്ടു പുത്രരെ  പെറ്റയമ്മ,

പന്തീരുകുലപ്പറച്ചിയല്ല

പന്ത്രണ്ടും പന്തിയിൽ വന്നുനിന്നു

പന്ത്രണ്ടാമനും പോയിമറഞ്ഞു.

 

മന്നിൽ സഹായങ്ങൾ നൽകീടാനായ്,

കുന്നോളം ചേതങ്ങൽ തീർത്തിടാനായ്,

കന്മഷം കണ്ണീർച്ചാൽ കീറിയപ്പോൾ

കണ്ണിണ പൂട്ടാതെ നോക്കിയവൾ.

 

പ്രാണഭയംതീർക്കാൻ വന്നൂഴിയിൽ

പ്രാണികൾക്കു  രക്ഷ നല്കീടാനായ്.

പ്രക്രിയ മർത്യന്റെ ചീഞ്ഞതിനാൽ,

പ്രാകൃതരീതികൾ കൂടെവാസം.


മേൽനോട്ടം നന്നായിചെയ്യുന്നവൾ

 മാതാഭൂമിതൻ സമാനമവൾ ,

നല്ലമാർഗ്ഗം സദാ കാട്ടിത്തരും,

ജ്ഞാനമേകീടും ഗുരുവുമാകും.


കാരുണ്യവാരിധിതന്നുടമ

കാരീയമ്പോലെന്നാൽ തീരുമാനം.

കണ്മണിപോലവൾ കാത്തുപോന്നു

കൈയ്യാൽത്തലോടുന്ന തമ്പുരാട്ടി.

 

ധാത്രിക്കോ രക്ഷണം വേണം,മോഹം,

പ്രാകൃതനായ നരനിൽ നിന്നും.

പ്രക്രിയമർത്യന്റെ ചീഞ്ഞതിനാൽ,

പ്രാകൃതരീതികൾ കൂടെവാസം.

  

മാനസം മടുത്തോർ ചൊല്ലിവിട,

മാനംകാക്കാനായി ദൂരെ പോയി.

ഏറ്റമിളയസഹജയും പോയ്,

ചിറ്റമ്മയ്ക്കെത്താൻ സമയമായി.


തൊണ്ണൂറ്റിയെട്ടു തൻമക്കളുമായ്,

വിണ്ണാംവീട്ടിൽ  പാർക്കാൻ നടയായി.

നൂറിൻ ചേച്ചിയൊൻപതെയൊൻപതും,

അർഭകർ പന്ത്രണ്ടുമെത്തും നൂനം.


കാവ്യംപോലെത്തിടും പുത്തനാണ്ടോ

നവ്യോപഹാരങ്ങൾ കൊണ്ടത്തരും.

ഈശ്വരചിന്തയേ കൂടെക്കൂട്ടാം,

ദൃശ്യമായീടട്ടെ ഉൺമ ഭൂവിൽ.

2 comments: