Friday, June 19, 2020

ഭാരതതാരങ്ങൾ!


 A squabble took place between the neighbours, China and India, near the LoC. As per the agreement laid down, they couldn't carry any arms to the site. So they used sticks to fight, the outcome- casualties on both sides. I have rendered the incident in a verse.



വിദ്വേഷമയലത്ത്,  
 ബുദ്ധിമരവിച്ചോ?
പൊരുതിസധൈര്യം,
ഭാരതതാരങ്ങൾ.

ഭാരതമാതാവിൻ
വീരതനയന്മാർ,
പടവെട്ടികാത്തു 
മടിവിനാ മണ്ണ് .

മാതായേ  കാക്കാൻ
ചെയ്തടരാത്മജർ .
വെടിയില്ല  തോക്കില്ല 
വടികളാലാഹവം*  .       

പരുഷ  പ്രഹരങ്ങൾ 
കരുണാവിഹീനം .
ആഹാരംന്യൂനം,
മോഹമോ വിജയം.

പൊതിരെ  ദണ്ഡനം
പരിതാപമെങ്ങും.
ഉണ്ടു  വിയോഗം,
രണ്ടുചേരിയ്ക്കും.

നിദ്ര കളഞ്ഞും 
ഭദ്രത കാത്തവർ    
മാതൃധരയ്ക്കായ്
മൃതിയെപ്പുണർന്നു.

പൊരുതുംഭടനുള്ള
പേരുവിവരങ്ങൾ
പത്രത്തിൽ ക്കണ്ടു 
ജ്ഞാതികൾ* ഞെട്ടി .   

പെറ്റമ്മയും കേണു
 ചെറ്റെന്നങ്ങു വീണു
നേത്രം നിറഞ്ഞു,
ഹൃദയത്തിൽ നോവ്.

പോറ്റിയ  താതനു
പറ്റുമോ സഹനം?
മുനിയ്ക്കു തുല്യം
മൗനത്തിലുമായ്.

പക്ഷേ പിതാ വിനു,    
രാഷ്‌ട്രത്തിൻ രക്ഷയും, 
ലക്‌ഷ്യം നിറവേറ്റാൻ  
കാംക്ഷയിലുണ്ട്, 

ദേശാഭിമാനിയ്ക്കു 
ദേശരക്ഷ, ലക്ഷ്യം 
പൂർണ്ണമായ് കാത്തിടും 
നിർണ്ണയം പൗരന്മാർ.

   

*ആഹവം- യുദ്ധം

*ജ്ഞാതികൾ-ബന്ധുക്കൾ







6 comments:

  1. If only neighbours can live at peace with one another, the world would be a beautiful place.

    ReplyDelete
  2. നമ്മുടെ ദേശത്തിെന്റെ ഭടന്മാർക്കുള്ള സമർപ്പണം🙏

    ReplyDelete