"പ്രിയമുള്ള കൊച്ചി
"പ്രിയമുള്ള കൊച്ചി , അറിയാൻ സത്യം,
പ്രിയതാ പൂർവ്വം, പറയാം നീ! കേൾക്കു
നീയൊരു സുന്ദരി, സാഗരപുത്രി,
കായലും കരയും നിന്നുടെ അഴക്.
ആനനം ഇന്നു വികൃതം നിന്നുടെ
ജനത്തിൻ മനസ്സ്, വിരളം കരുണ.
മറനീക്കിമുന്നിൽ രൂപം പ്രകടം.
അറിയാത്ത ഭാവം, നടിയ്ക്കും ലോകർ
അര്‍ത്ഥസമ്പാദനം, കുടില മാർഗ്ഗം
സ്വാർഥത വളർന്നു തൊടുന്നു വാനം.
പരിക്കു നൽകാൻ, വിമുഖത പൂജ്യം,
ക്രൂരത മുഖമുദ്ര, ദ്രോഹചിന്ത.
ജീവിതകുസുമം സുഗന്ധം പേറില്ല
ഈവിധമിവിടെ തുടർന്നാൽ നാശം.
സുരക്ഷയും ഭാവിയും ലക്ഷ്യമാക്കി
വരുമൊരു രക്ഷകൻ, ആശിച്ചീടാം"
Always admire your poem writing skill
ReplyDeleteThank you, Shilpa.
ReplyDeleteBeautiful 🌹
ReplyDeleteBeautiful poem about Queen of Arabian Sea
ReplyDeleteThank you,Krishna.
ReplyDelete