Saturday, February 20, 2021

അന്തമില്ലാത്തത്!

'ഈ വല്ലിയിൽ നിന്നു  ചെമ്മേ , പൂക്കൾ 

പോകുന്നിതാ പറന്നമ്മേ' എന്ന രീതി.


അന്തമില്ലാത്തത്!

 

 

അന്തമില്ലാത്തതിന്നെന്താ, നാമം?

ചന്തമേറീടുന്ന കാലം.

പൊയ്‌പ്പോയ കാലം വരില്ലാ, വീണ്ടും

ചെയ്യൂ   വിശുദ്ധമായ് കർമ്മം. 

 

നാശമില്ലാത്തതായെന്താ, ചൊല്ലൂ?

നാശമില്ലാത്തതായ് ബ്രഹ്മം.

ബ്രഹ്മ, കൃപമൂലം രൂപം, പൂണ്ടൂ 

മോഹമേകും വർണ്ണജാലം.

 

അക്ഷരത്താൽ വാക്കു ചെയ്യും, യാത്രാ 

സ്പഷ്ടമായ് പുസ്തകത്താളിൽ.

ശ്രേഷ്ടമായ് നിൽപ്പൂ പ്രപഞ്ചേ, വർണ്ണം

ഭൂഷണം ഭാഷയ്ക്കു ലേഖ്യം.

 

മാനസോല്ലാസം ലഭിയ്ക്കാൻ, മാർഗ്ഗം?

മാന്യകർമ്മംശാന്തിനേടാൻ.

ശാന്തിയാലാനന്ദം ചിത്തേ, ലഭ്യം,

ശാന്തമായ് ജീവിതം മാറും.

 

തോൽവിയ്ക്കു, തോൽവികൾ നൽകും, രീതീ ?    

മേലും ശ്രമം,  തോൽവീപുൽകീ

നിദ്രയോ അക്കരേ, കാട്ടൂ, മാർഗ്ഗം?

ഭദ്രം  വിചാരം ത്യജിക്കൂ.


 ദുഷ്ടകാര്യങ്ങളേ  ദൂരേ, ആക്കാൻ? 

 ശിഷ്ടമാം ചര്യകൾ കാക്കൂ . 

കഷ്ടങ്ങൾ നൽകല്ലേയാർക്കും, എന്നാൽ?

ഇഷ്ടം  സഫലം സമ്പൂർണ്ണം

 

സാധ്യമോ തുടർന്നും പോകാൻ, ബന്ധം?  

ബാധ്യതാബന്ധമില്ലെങ്കിൽ. 

കർത്തവ്യം പൂർത്തിയാക്കീടാം, എപ്പോൾ? 

ധർമ്മത്തിൽ  ജാഗ്രത കാത്താൽ.

 

വാക്കിലുണ്ടാകുമോ സത്യം, നിത്യം?

നോക്കിൽ, വാക്കിൽ മൂല്യം കാത്താൽ.

ഈവിധം  ചെയ്യുവോർ പുണ്യം പുല്കും,

ദൈവത്തിൻ   വരങ്ങൾ  നേടാം. 

4 comments: