Friday, June 11, 2021

വാർദ്ധക്യം!

 

വാർദ്ധക്യത്തെക്കുറിച്ചൊരു ലേഖനം. അൽപ്പം വലിയതാണ്. അതുകൊണ്ട് രണ്ടുഭാഗങ്ങളായി ഇവിടെയിടുന്നു. 

Part-1

ഓരോ മനുഷ്യനും നീണ്ട ജീവിതം ആഗ്രഹിക്കുന്നു, എന്നാൽ ഒരാളിനും വാർദ്ധക്യം ആഗ്രഹമില്ല.

അതെ Every man desires to live long, but no man desires to be old."  ജോനാഥൻ സ്വിഫ്റ്റിന്റ ഒരു rephrased  ഉദ്ധരണിയാണിത്.

വിഷയത്തെ ഒട്ടുംവാർദ്ധക്യംബാധിച്ചിട്ടില്ല.  എല്ലാദിവസവും ഏതെങ്കിലും രീതിയിൽ വളർന്നുകൊണ്ടിരിക്കുന്നു.   ഇതിനെക്കുറിച്ച് പറയാൻതുടങ്ങിയാൽ ഒരുഅന്തംകണ്ടുപിടിക്കാൻ വിഷമമാണ്.  ധാരാളംശാഖകളുള്ള ഒരുവടവൃക്ഷംപോലെ വിശാലമായി പരന്നുകിടക്കുന്ന ഒരുവിഷയമാണിത്. താഴേയ്ക്ക് ശാഖകളിൽനിന്നും വേരുകൾ വളരുംപോലെ ആളുകൾപ്രായമാകുന്തോറും വേരുകൾ താഴേയ്ക്കു വർധ്ധിച്ചുവരും.   വിശാലമെങ്കിലും ഈവൃക്ഷത്തിന്റെചുറ്റും ഒരുഓട്ടപ്രദക്ഷിണംവയ്ച്ച് കിട്ടുന്നഭാഗങ്ങളൊക്കെയൊന്നു തലോടിപ്പോകാം എന്നുഞാൻവിചാരിക്കുന്നു.

ഒരുകുട്ടി ജനിയ്ക്കുമ്പോൾ, സാധാരണയായി ദമ്പതികൾക്ക് ഒരു വലിയവിലപിടിപ്പുള്ള സമ്മാനം ലഭിച്ചപോലെ, അവരുടെ വിചാരവികാരങ്ങൾ സ്പഷ്ടമായി പുറത്തേക്കൊഴുകുന്നു. പിന്നീടാകുഞ്ഞിന്റെ  ഓരോചുവടുവെയ്പ്പും ഓരോഅനുഭൂതിയായി മാറുന്നു, ഇടയ്ക്കൊക്കെ കൊച്ചുവടികളും കൈപ്പത്തികളുംഒക്കെ തുടയിൽ പതിയാറുണ്ടെങ്കിലും.    എല്ലാ കുട്ടികളും    ശൈശവം, ബാല്യം ,കൗമാരം, യൗവനം, മധ്യവയസ്സ്‌ എന്നീയവസ്ഥകൾ താണ്ടി വാർദ്ധക്യംഎന്ന കടമ്പയിൽ എത്തിച്ചേരുന്നു.   കടമ്പ പലരും പലരീതിയിൽ ആണ് കടക്കുന്നത്.

വാർദ്ധക്യകാലം രസഭരിതമോ വിരസമോ ആകുന്നതിന്, ഒരുപാടു മാനദണ്ഡങ്ങളുണ്ട്.  ആരോഗ്യകാര്യങ്ങൾ, ആഹാരതരഭേദം, ഗൃഹാന്തരീക്ഷം, ഉല്ലാസസാമഗ്രികൾ, ബന്ധുജനസമ്പർക്കം, സ്നേഹബന്ധം, പരിചരണം, രൂപമാറ്റം  അങ്ങനെ പലകാര്യങ്ങൾ.

വാർധക്യപുരാണം എന്നൊരു ചലച്ചിത്രം ഞാൻ കണ്ടിരുന്നു. വാർദ്ധക്യത്തിന്റെ വീരത്തവും ഭോഷത്തവും വളരെ രസകരമായിത്തന്നെ അതിൽ അവതരിപ്പിച്ചിട്ടുണ്ട്‌.

വാർദ്ധക്യം-എന്നുപറഞ്ഞാൽ ഏകദേശമൊരു അന്പതു വയസ്സിനു മുകളിൽ എന്നുകൂട്ടാം.

Forties we can define as the dotage of youthfulness and the youthfulness of dotage. അതെ നാല്പതുകൾ യുവത്വത്തിന്റെ വാര്ധക്യമെന്നും വാർദ്ധക്യത്തിന്റെ യുവത്വമെന്നും വേണമെങ്കിൽ പറയാം. അന്പ തുകളുടെആദ്യഭാഗംമുതൽ  വാർദ്ധക്യത്തിനെഎതിരേൽക്കാൻ തയ്യാറാകണമെന്നർദ്ധം. വാർദ്ധക്യം അഥവാ വൃദ്ധത ഒരുമൂന്നുവിധം എന്ന് കണക്കാക്കാം. 

 ഒന്ന്- തൈക്കിളവർ എന്നൊക്കെ പറയുന്ന young-old, ഒരു അന്പ തുവയസ്സ്മുതൽ അറുപത്തിമൂന്ന്-അറുപത്തിയഞ്ചുവയസ്സു വരെ.

  രണ്ട്- മധ്യപ്രായവൃദ്ധർഎന്ന mid-old, ഒരു അറുപത്തിയഞ്ചുവയസ്സുമുതൽ എഴുപത്തിയെട്ട്-എൺപതു വയസ്സുവരെ.

   അതിനുശേഷം അന്ത്യശ്വാസംവരെ പടുവൃദ്ധർഎന്ന old-old.

അന്പതുവയസ്സുവരെ പടക്കുതിരയെപ്പോലെ ഓടിനടന്നവരുടെ കരചരണങ്ങൾ അൽപ്പാൽപ്പമായി പിൻവാങ്ങലിന്റെ ആരംഭംകുറിയ്ക്കും.

ത്  മധ്യവയോജനങ്ങളിലെത്തുമ്പോഴേയ്ക്കും  അൽപ്പംകൂടി   പതിയെയാകും .

 പടുവൃദ്ധർ  ആയാൽ പ്പിന്നെ  തനിയെ  ഒന്നുംവയ്യഎന്നൊരവസ്ഥ  സ്വയം വിധിച്ചുകളയും .   ഇത്  കുറെയൊക്കെഒരുമനോധൈര്യംവച്ചുപുലർത്തിയാൽ  നിയന്ത്രണാധീനമാക്കാം.

  മനുഷ്യന്റെ  ശാരീരികാവസ്ഥകൾ  ഏറക്കുറെ  മാനസികാവസ്ഥയെയാശ്രയി ച്ചിരിക്കും-അതു വയോജനാവസ്ഥയായാലും യുവാവസ്ഥയായാലും.  ചെറുപ്പകാലത്ത് നമ്മൾ  ശ്രദ്ധിയ്ക്കാതെപോകുന്ന  ആരോഗ്യം  വയസ്സുകാലത്ത് നമ്മെ  ശ്രദ്ധിയ്ക്കാതെ  പോയെന്നിരിയ്ക്കും.

Pressure, sugar, cholesterol, മുട്ടുവേദന, മറ്റുവേദനകൾ, വാതം, പിത്തം, കഭം  തുടങ്ങിയഇത്തിക്കണ്ണികൾ വാർദ്ധക്യകാലത്ത്  പലരെയും അകമ്പടിസേവിക്കാൻ തുടങ്ങും. കൂടാതെ ഹൃദയസ്തംഭനവും, കാൻസറം,  കോവിഡും  ഒക്കെ പൊതുവെ പറഞ്ഞാൽ ആരെയും കേറിപ്പിടിമുറുക്കിക്കളയും.   വൃദ്ധരിൽ അനായാസം വാസമുറപ്പിക്കാൻ പറ്റുന്നതുകൊണ്ട്, അവകൾ കൂടുതലായി വൃദ്ധർക്കുചുറ്റും വട്ടമിട്ടുപറക്കും.

 നമ്മുടെ ശരീരസുഖവും   മനഃശാന്തിയും  നഷ്ടപ്പെടുത്തുന്ന  ഒരുസുപ്രധാന  അവയവം നമുക്കുണ്ട്, നാക്ക്.   അതിന്റെ ഉപയോഗം വളരെയധികമായിവരുന്ന ഒരു കാലഘട്ടമാണിത്.  വൃദ്ധർ ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.    പലപ്പോഴും അവയവം വേണ്ടാത്തതു പറയുകയും , വേണ്ടാത്തതു വലിച്ചുവാരി കഴിക്കുകയും ചെയ്യുന്നു.   ഫലം അശാന്തി,  അനാരോഗ്യം.    ആരോഗ്യം  അധപ്പതിയ്ക്കാൻ    രണ്ടു കാരണങ്ങൾ  ധാരാളം .   കഴിയ്ക്കാനായാലും സംസാരിക്കാനായാലും നാക്കൊന്നു സൂക്ഷിച്ചു ചലിപ്പിച്ചാൽ കുറെ പ്രശ്നനങ്ങൾ  മുളയിൽത്തന്നെനുള്ളിക്കളയാം.

.എന്നാൽ മനസ്സുതളരാൻ അനുവദിച്ചാൽ ശരീരസുഖം ഉണ്ടെങ്കിൽക്കൂടി അതനുഭവവേദ്യമല്ല.   മനസ്സ് ശരീരത്തെ തകർക്കുകയും  കാക്കുകയും ചെയ്യും.

 A sound mind in a sound body i.e., the body achieves what the mind believes.

ആഹാരത്തെക്കുറിച്ച് ചിന്തിച്ചാലോ,  മുകളിൽ പറഞ്ഞതുപോലെ നാക്കിന്റെ ഇഷ്ടം നോക്കി ഭക്ഷണപ്രിയം കാട്ടുന്നവരുണ്ട്.    രുചിയെന്നുപറയുന്നസ്ഥിതി തൊണ്ട വരയേയുള്ളു എന്നാരും ആലോചിക്കില്ല.      നാക്കിനെതൃപ്തിപ്പെടുത്തുന്ന നിഷിദ്ധമായആഹാരം അളവിൽക്കൂടുതൽ ആഹരിച്ചാൽ, ആരോഗ്യം ചിലപ്പോൾ യാത്രാമൊഴിയേകും.

എന്നാൽ വേണ്ടത്ര കഴിയ്ക്കാത്തവരുമുണ്ട്.    ഇതുനപവാദമായി വളരെ മിതമായി ശരീരസുഖം കാത്തുസൂക്ഷിയ്ക്കുന്ന ഹാരംമാത്രംകഴിച്ച് ആർക്കും ബുദ്ധിമുട്ടു നൽകാത്ത ബുദ്ധിമാന്മാരായ വൃദ്ധരുമുണ്ട്.  

ഇഷ്ടാനിഷ്ടങ്ങൾ നോക്കിയാൽ, പലരും വാർധക്യത്തിൽ  ആഹാര, വസ്ത്ര, വിനോദ ഉപാധികളിൽ വിമുഖത കാട്ടുന്നവരുണ്ട്.   എന്നാൽ ഒന്നിലും തൃപ്തിയില്ലാതെ എല്ലാത്തിലും ഇടപെട്ട് ചുറ്റുവട്ടം കലുഷിതമാക്കുന്നവരുമുണ്ട്.

വിഷാദത്തിനു ധാരാളം വയോജനങ്ങൾ അടിപ്പെടുന്നു.  ചെറിയ വിഷാദമൊക്കെ ഒരുരോഗമില്ലാ രോഗമാണ്. പെട്ടെന്ന്കണ്ടാൽ പ്രശ്നംതോന്നില്ല, എന്നാൽ പ്രശ്‌നമുണ്ടുതാനും. അധികം ഇടപെടലുകളില്ലാതെ ഒരുതരം നിശബ്ദത അവരെ ഭരിക്കും.

 വിഷാദത്തിനു പല കാരണങ്ങളുണ്ട്.

 പൊതുവെ പറഞ്ഞാൽ മിക്കപ്രശ്നങ്ങളും വാർദ്ധക്യത്തിൽ വിഷാദത്തിലെത്തിച്ചേരാം. ചിലർ ഒന്നുംമിണ്ടാതെ അതൃപ്തിഉള്ളിലൊതുക്കി ഏതെങ്കിലും ഒരുസാഹചര്യത്തിൽ സഹിയ്ക്കാതെവരുമ്പോൾ ഒരാറ്റംബോംബായിമാറും. ഇതും വിഷാദത്തിന്റെപരിണതഫലമാകാം.ചിലർക്കാണെങ്കിൽ പ്രതികരണശേഷിഅൽപ്പം കൂടുതലാണ്. അല്ലെങ്കിൽ  രോഷംകൊള്ളും . മറ്റുള്ളവർ  ചെയ്യുന്നപലതും  ഇഷ്ടപ്പെടാതെ  വരും .

 മരുമക്കൾ,   ചിലർക്കെങ്കിലും  കണ്ണിൽ  കരടായി നിലകൊള്ളും.എന്നാൽ ഇന്നൊക്കെ  അൽപ്പം   കുറവു കാണുന്നുണ്ട് . കാരണം  മരുമക്കൾ  മിക്കവാറും  ഉദ്യോഗസ്ഥരാണ്.    അല്ലെങ്കിൽ അവർ   മറുനാട്ടിലോവിദേശത്തോആയിരിക്കും .സമ്പർക്കത്തിനുള്ള സമയം അൽപ്പംവിരളമാണ്.  ദൂരെയാണെങ്കിൽ വളരെ സ്നേഹവുമാണ്. Distant valleys look green എന്നപോലെ.

വാർധക്യത്തിൽ  ചിലരിലെങ്കിലും  വർദ്ധിയ്ക്കുന്ന  കാര്യങ്ങളാണ് മുൻശുണ്ഠി  അഥവാ  മൂശേട്ട, രോഷം അല്ലെങ്കിൽ ദ്വേഷം.   ദ്വേഷത്തിനും രോഷത്തിനും പ്രധാനകാരണം മാനസിക വ്യാപാരങ്ങൾ ആണ്.   വയോഅവസ്ഥയെത്തിയെന്നുള്ള  ചിന്ത  ആളുകൾക്ക്,   എല്ലാക്കാര്യങ്ങളിൽ നിന്നും ആമയെപ്പോലെ ഉൾവലിയാൻ  പ്രേരണ നൽകുന്നു.    ചിലരെയതു വിഷാദരോഗത്തിലേയ്ക്കു തള്ളിവിടുന്നുണ്ട്. കാരണമറിയാത്ത ഒരുതരം ഭീതി അവരെ വേട്ടയാടുന്നുണ്ട്.   വിഷാദത്തിന്റെ അന്തിമ ഫലം  Alzheimer’s disease, Parkinson’s problem ഒക്കെയാകാം.    സയൻസ് പരമായി നൂറു ശതമാനം തെളിവില്ലെങ്കിലും  Dr.Lisa M Shulman, Professor of Neurology അങ്ങിനെ സംഭവിക്കാം എന്നു പറയുന്നുണ്ട്. എല്ലാം ബുദ്ധിസംബന്ധമാണെല്ലോ.

  പിന്നെ മനസ്സ്  പലരിലും  ഒരുഅരക്ഷിതാവസ്ഥയിലേക്കു വഴുതിവീഴാറുണ്ട്.    പ്രത്യേകിച്ചും ഒറ്റപ്പെടലിന്റെയോ വേർപാടിന്റെയോ വിഷമം അനുഭവിക്കുന്നവരിൽ.    നിരന്തര മനഃക്ലേശം അല്ലെങ്കിൽ  മനഃസംഘർഷം i.e. Stress and Strain പലരെയും വിഷാദ തുരുത്തിലേക്കു നയിച്ചെന്നിരിക്കും.   നിരന്തര വിഷാദത്തിന്റെഅന്ത്യം ഒരുപക്ഷെ ആത്മഹനനമാകാം.   എന്നാൽ ഇതിനു വിപരീതമായി യാഥാർഥ്യം അംഗീകരിക്കുന്നവരുണ്ട്.   എല്ലാക്കാര്യങ്ങളിലും ഒരു സദ്വിചാരത്തോടുകൂടി  തന്നിൽ ഇളയവരെ നയിക്കുന്ന വയോജനങ്ങളും ധാരാളം. 

ചിലർക്കെങ്കിലും മകന്റെയോ മകളുടെയോ കുടുംബമായി താമസിക്കാൻ ഭാഗ്യംസിദ്ധിച്ചിട്ടുണ്ട്.     ചെറുമക്കളെ താലോലിച്ചും കഥകൾ പറഞ്ഞും സന്തോഷത്തോടെ കഴിയാം.    അവിടെ  ഒരു  പക്ഷെയുണ്ട്.    ഇന്ന് ചെറുമക്കളൊക്കെ സാങ്കേതിക വിദഗ്ധർ, അതായത് Techy.    അമ്മൂമ്മക്കും ആപ്പൂപ്പനും കഥപറയാനോ കൊഞ്ചിക്കാനോ ഒന്നും കിട്ടിയെന്നുവരില്ല.  

അവരുടെ രസാതലം വേറെയാണ്. Generation Gap എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന  തലമുറവിടവ്.

കൂട്ടുകുടുംബ വ്യവസ്ഥയിൽ സുരക്ഷിതമായ ബാല്യമുണ്ടായിരുന്ന പലരുമാണിന്നത്തെ വയോജനങ്ങൾ.     അങ്ങനെയുള്ളവർക്കു  ഒറ്റപ്പെടലിന്റെ സ്ഥിതിയുണ്ടെങ്കിൽ അതുൾക്കൊള്ളാൻ  അൽപ്പം വിഷമംതന്നെയാണ്.    ആരോരുമില്ലെന്ന തോന്നൽ.   എന്തുംസംഭവിക്കാമെന്നൊരു ഭയം.   പക്ഷെ ഇങ്ങനെയുള്ളവരിൽത്തന്നെ യാഥാർഥ്യം മനസ്സിലാക്കി അന്തരീക്ഷവുമായിപ്പൊരുത്തപ്പെടുന്നവരുമുണ്ട്

ചില കുടുംബങ്ങളിൽ മക്കൾക്ക് വൃദ്ധ മാതാപിതാക്കളെ ശ്രദ്ധിക്കാൻ സമയക്കുറവോ മനസ്സുകുറവോ ഉണ്ടാകുന്നുണ്ട്.    അങ്ങനെയുള്ളവരുടെ ശരണമാണ് വൃദ്ധസദനം,പകൽവീട് തുടങ്ങിയവ.    ഇവരിൽ ചിലരെ അവരുടെ ചിന്തകൾ വിഷാദത്തിലേക്കുവലിച്ചിഴയ്ക്കാം.    ഒരു whatsapp ഫോർവേഡ് അടുത്തസമയത്തു കിട്ടിയത്- ഒരു സ്കൂളിൽ നിന്നും വൃദ്ധസദനത്തിൽ കുട്ടികളെത്തി.   ഒരുകുട്ടിയുടെ മുത്തശ്ശിയെ അവിടെകണ്ടു .   കുട്ടിയും മുത്തശ്ശിയും കെട്ടിപിടിച്ചു കരഞ്ഞു. മുത്തശ്ശിയെ വളരെ സ്നേഹിച്ചിരുന്ന കുട്ടിയുടെ ചോദ്യത്തിനു മാതാപിതാക്കൾ നൽകിയ മറുപടി "മുത്തശ്ശിയുടെ ഒരുബന്ധു കൂട്ടിക്കൊണ്ട് പോയിരിക്കുന്നു," എന്നാണ്. പകൽവീട്ടിലും വൃദ്ധഗൃഹത്തിലും  സന്തോഷം കണ്ടെത്തുന്നവരും സദാ നഷ്ടബോധത്തിൽ ജീവിക്കുന്നവരുമുണ്ട്.

ചില വീടുകളിൽ ബന്ധുജന സമ്പർക്കത്തിന്റെ സൂചി എപ്പോഴും പൂജ്യത്തിൽ തന്നെ നിൽക്കുന്നു.   അവർ എവിടെയും പോവുകയില്ല, തന്നെയുമല്ല അതിഥിസത്ക്കാരം അവരുടെ സംസ്കാരത്തിൽ ഇല്ല തന്നെ.   അവിടെയുള്ള വയോജനങ്ങൾ ആരുമായും സമ്പർക്കമില്ലാതെ അവരുടേതായ ഏകാന്ത തടവറയിൽ വാസം. ഇവിടെയാണ് സ്നേഹബന്ധത്തിന്റെ വിലയറിയാത്തവർ. അതും വിഷാദത്തിനു കാരണമായേക്കാം.

ചിലവീടുകളിൽ വൃദ്ധ മാതാപിതാക്കൾ സ്വന്തം സമ്പത്തെല്ലാം മക്കൾക്ക് കൊടുത്തിട്ട് അവരുടെ ശ്രദ്ധയോ പരിചരണമോ ഇല്ലാതെ ഏകാന്തതയിലേയ്ക്കും വിഷാദത്തിലേയ്ക്കും വഴുതിവീഴുന്നുണ്ട്.    അവിടെ വൃദ്ധർ ഒരു ഭാരം തന്നെയാണ്. ചിലർക്കെ ങ്കിലും പ്രതികരിക്കുക കാരണം മൃഗീയ മറുപ്രതികരണം ഏൽക്കേണ്ടിയും വരുന്നുണ്ട്.     ഫലം നായകൾ കടിപിടികൂടുമ്പോലെയുള്ള  കലുഷിത അന്തരീക്ഷം.

ഉല്ലാസം വയോജനങ്ങൾക്കു മിക്കവാറും  നിഷിദ്ധം മലയാളക്കരയിൽ.  എങ്ങാനും ആരെങ്കിലും യോഗായിലോ, വിനോദത്തിലോഏർപ്പെട്ടാൽ വിമർശനം പലകോണിൽ നിന്നും.   എന്നാലും ഇത് വകവയ്ക്കാതെ വിനോദത്തിൽ ഏർപ്പെട്ടു ജീവിതം അർഥവത്താക്കുന്ന വൃദ്ധരുമുണ്ട്.

ചിലർക്ക് പരിഹാരമില്ലാത്ത  കാഴ്ചക്കുറവ് ഒരുവലിയ ന്യൂനതയാണ്. വായന ഇഷ്ടപ്പെടുന്നവർക്കു അതൊരു വലിയ വിലങ്ങുതടിയാണ്.   പിന്നെ കേഴ്വിക്കുറവ് മറ്റൊരു ബുദ്ധിമുട്ട്. 'അരിയെത്രയാ എന്ന ചോദ്യത്തിനു പയറഞ്ഞാഴി' എന്നതുപോലെ സംഭാഷണത്തിൽ ഏർപ്പെടുന്ന വൃദ്ധദമ്പതികൾ കലഹത്തിൽ എത്തിച്ചേരും, പലപ്പോഴും.    എന്നാൽ ഈ ന്യൂനതകൾ അനിവാര്യതയാണ് എന്നുമനസ്സിലാക്കി സന്തോഷത്തോടെ കഴിയുന്നവരുമുണ്ട്.

ധനദൗർലഭ്യം  വേട്ടയാടുന്ന ചില ഗൃഹങ്ങളിൽ അസ്വസ്ഥത ഉണ്ടാകും.    അതിന്റെ അരക്ഷിതാവസ്ഥ വയോജനങ്ങളെ വല്ലാതെ ബാധിക്കും.   ഇല്ലായ്മയുടെ വിഷമം കൂടാതെ ഗൃഹാന്തരീക്ഷവും അസന്തുഷ്ടി നിറഞ്ഞതായിരിക്കും.   അങ്ങനെയുള്ളിടത്തും  ചിലയാളുകൾ ഉള്ളവകൊണ്ട് തൃപ്തിപ്പെട്ടിരിക്കും.

രൂപമാറ്റം വൃദ്ധാവസ്ഥയിലെ  മറ്റൊരു വൈഷമ്യമാണ്. ചിലയാളുകൾ ചെറുപ്പമായിരുന്നപ്പോൾ സുന്ദരീസുദരന്മാർ ആയിരുന്നിരിക്കാം.     അതിൽ അവർ അഭിമാനം കൊണ്ടിരിക്കാം. അലക്സാണ്ടർ പോപ്പിന്റെ   ' Charm strikes the sight but Merit wins the soul' പോളിസി ഒന്നും അവർ ശ്രദ്ധിച്ചിരുന്നിരിക്കില്ല.     ഇപ്പോൾ അവരുടെ രൂപമാകെ മാറി. പുരുഷന്മാരെ  കഷണ്ടി, കുടവയർ, തുടങ്ങിയ വയോജന പീഡകൾ  ആക്രമിച്ചിട്ടുണ്ടാകാം.  സ്ത്രീകൾക്കാണെങ്കിൽ ഇടതൂർന്ന  മുടി കോഴിഞ്ഞുതലയോട്ടി തെളിഞ്ഞിട്ടുണ്ടാകാം.   കൂടാതെ പൊതുവെ ആണിന്റെയും  പെണ്ണിന്റെയും ശരീരത്തിൽ- നര, തൊലിയിൽ ചുളിവുകൾ, മുഖത്തു കറുപ്പുനിറം  തുടങ്ങിയ കലകൾ കാലം  രചിച്ചിട്ടുണ്ടാകാം.      ഇതെല്ലാം ചിലർക്കെങ്കിലും ഒരുതരം അപകർഷത പ്രദാനം ചെയ്യുന്നു.      എന്നാൽ ഇതൊക്കെ പ്രകൃതിയുടെ വികൃതികൾ അല്ലെങ്കിൽ നിയമം എന്ന് മനസ്സിലാക്കി അവയെ സ്വീകരിക്കുന്നവരുമുണ്ട്. For them, greying is great. So, they allow greying gracefully.

വീഴ്ച മറ്റൊരു വൈഷമ്യമാണ്.   ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ ശ്രദ്ധയില്ലാതെ നടന്നു വീണ് എല്ലുപൊ ട്ടി തനിക്കും മറ്റുള്ളവർക്കും കഷ്ടം വരുത്തുന്നു ചില വയസ്സർ.   ശരീരം മനസ്സിനെ അനുസരിക്കാത്ത അവസ്ഥ.   Brawns do not obey the brain. വളരെ സൂക്ഷിച്ചു ഒരുപോറലുമേൽക്കാതെ കഴിയുന്നു ചിലർ.   ചെറുപ്പം ഇന്നില്ല എന്നചിന്ത കാരണം  കൂടുതൽ  ജാഗരൂകത വയ്ക്കുന്നു അവർ.

പരിചരണം ആവശ്യമുള്ള, അല്ലെങ്കിൽ അത് ആഗ്രഹിക്കുന്ന വാർദ്ധക്യം ഉണ്ടാകാം. അതു വേണ്ട വിധത്തിൽ കിട്ടാതെ വന്നാൽ അതും വിഷാദത്തിനോ വിദ്വേഷത്തിനോ കാരണമാകാം.                                                                                                   [ to be contd.]

No comments:

Post a Comment