നോക്കൂ ധരിത്രിയേ
കാനനമല്ലേ ,
പൂക്കും തരുക്കളും മൃഗങ്ങളുമുണ്ട്.
തക്കം ചികയുന്നൂ മാനുഷർ ക്രൂരർ
വയ്ക്കും കെണീ,
വിശ്വനാശത്തിനായി.
ചീക്ക ഈ കാട്ടിൽ നിറയ്ക്കുന്നു മർത്യൻ,
പോകാതെ നിൽക്കുന്നു
കോവിദാമഗ്നി.
ക്ഷുദ്രാണു
കാട്ടുന്നു ക്രൂര,നാട്യങ്ങൾ ,
രുദ്രന്റെ താണ്ഡവ നർത്തനം പോലെ.
ആളേ ഗ്രസിക്കുന്നു, നൂനം കൊല്ലുന്നു,
നീളേ കിടക്കുന്നു ഗാത്രങ്ങളേറെ .
കാളുന്നു അഗ്നീയണയ്ക്കുന്ന
രീതി,
പാളും പ്രയത്നം വിഷാദമേകുന്നു.
തരംഗം വിഭിന്നം,
എത്തും പലനാൾ
മാരിവിരാമം, കരം തീരെ പോര.
ആർക്കുമധികം
സഖ്യമില്ലാതെയായ്
ആർക്കും ആലയസന്ദർശന,മില്ല.
"തളച്ചിട്ടു
ഞങ്ങളെ നിങ്ങളകത്ത്,
പൊളിച്ചീടൂ
നിങ്ങൾ ആ പെട്ടിതൻ പൂട്ട്."
ഉള്ളിലേ മയക്കം
ആടമടുത്തു,
തള്ളിത്തള്ളീവരും മോചനം തേടി.
എന്നാണു കൊറോണാ
വൈറസ്സിൻ യാത്ര,
എന്നങ്ങണഞ്ഞു
പോകുമീകാട്ടുതീ
എന്നിനീം സ്വതന്ത്ര,മാകുമീയൂഴി?
എന്നും കരുതലായ്
ചെയ്യൂ കൃത്യങ്ങൾ.
No comments:
Post a Comment