Live traffic

A visitor from Karachi viewed 'A Startling Art!' 5 days 9 hrs ago
A visitor from India viewed 'Our Beloved Son!' 11 days 21 hrs ago
A visitor from Delhi viewed 'The Son’s Birth!' 11 days 22 hrs ago
A visitor from Columbus viewed 'prayaga' 14 days 17 hrs ago
A visitor from Delaware viewed 'Music!' 15 days 4 hrs ago
A visitor from Central viewed 'prayaga' 1 month 2 days ago
A visitor from Singapore viewed 'prayaga' 1 month 7 days ago
A visitor from Iowa viewed 'December 2012' 1 month 16 days ago
A visitor from Washington viewed 'January 2020' 1 month 21 days ago
A visitor from Tennessee viewed 'May 2021' 1 month 29 days ago

Saturday, August 21, 2021

വിണ്ണിലേ രാഗങ്ങൾ!

 

 

 

 

വിണ്ണിലേ രാഗങ്ങൾ മൂകമെങ്കിലും,

മണ്ണിൽനിന്നാലോ മനോഹരകാഴ്ച.

പ്രത്യുഷം തൊട്ടു  പ്രദോഷം വരെയും

സന്തോഷമേകുന്ന മോഹനസൃഷ്ടി.

 

സൂര്യകുമാരിക്കു ജോലിവണ്ണത്തിൽ,

നേരത്തിനെല്ലാർക്കും ആഹാരം വേണം.

ഭൂമി,ചേച്ചിയ്ക്കുള്ള  ഭോജ്യദ്രവ്യങ്ങൾ,

സാമാന്യമായി ചൂടാക്കി വയ്‌ക്കണം.

 

കാല്യം മുതലേ ക്ലേശങ്ങളുണ്ടേറെ,  

ജോലിയെല്ലാംതന്നെ  നല്ലകനത്തിൽ.

കാര്യമായുള്ള പ്രയത്നം കഴിഞ്ഞാൽ,

സൂര്യയ്ക്കു   പോകണം  വന്ദനംചൊല്ലി.

 

നേരേ  വരുംരാവ്  ധരയ്ക്കുകൂട്ടായി

പാരിനേ  നന്നായുറക്കും പുതപ്പിൽ.

വാർമുകിൽ നെയ്ത കരിമ്പടം വാനിൽ 

 കീറിമുറിഞ്ഞുകിടപ്പുതമിയിൽ ?

 

കെട്ടഴിഞ്ഞതോ, പുതപ്പിൻ  ക്രമങ്ങൾ ?

കെട്ടുപൊട്ടിച്ചോ സമീരൻ കുറുമ്പൻ? 

ചൂട്ടേന്തി വന്നൂ  തമസ്സിൽ ശശാങ്കൻ    

വെട്ടംതരുവാൻ  ജ്യോതി   തെളിച്ചവൻ.

 

കുട്ടികൾ,  താരങ്ങൾ  ചുറ്റിലും നിന്നു

വജ്രചന്തത്തിലായ്  പാവാടയുമിട്ട്.

പിഞ്ചു താരങ്ങൾ പിതാവിനേ  ചുറ്റി  

കൊഞ്ചിക്കുഴഞ്ഞങ്ങു നർത്തനം ചെയ്തു.

 

ഗർവ്വോടെ  കുസൃതിക്കാറ്റു  മറഞ്ഞു

പർവ്വതശ്രേഷ്‌ഠനേ   വെല്ലുംവിളിച്ചു.

ദുർബ്ബലൻ ഗ്രാവം,  സമീരൻ ചിന്തിച്ചു

പർവ്വതം മെല്ലെയവനെത്തടഞ്ഞു.

 

 വാതം  കരുത്തൻ വിഷാദത്തിലാണ്ടു,

കാതിന്നരികോളം  തൂവീ  മിഴിനീർ.

വമ്പന്മലകടക്കുവാനൊത്തില്ല 

'ഞാനെന്ന' ഭാവമതോടേ മറഞ്ഞു.

 

 

 

 

2 comments:

  1. kavitha valare nannyittundu. It's been so long since I wrote a poem in Malayalam. Thank you for sharing your creations here. Hope you are well!

    ReplyDelete
  2. Thank you, Vinita. you may start writing in Malayalam, it will flow to you.

    ReplyDelete