കുറുങ്കവിതകൾ!
മുത്തു വിതറിയോർ!
കവനപാതയിൽ മുത്ത് വിതറിയ
കവികുലോത്തമർ അകലെയാകവേ
കരയും കൈരളി മിഴിനിറക്കവേ
കരങ്ങൾകൂപ്പി നമിക്കുമാളുകൾ .
സവിത്രി!
സവിത്രിയെന്നുള്ള മികച്ച ശബ്ദവും
കവിത്വഭാവവും കരങ്ങൾ കോർത്തിടും .
കവിക്കു ഭാവന തളിർത്തു കേറിടും,
കവികുലോത്തമർ പുതുമ തേടിടും.
(സവിത്രി- അമ്മ)
താതൻ!
താതൻ കൊളുത്തിടും സ്നേഹദീപം,
താപം കളഞ്ഞിട്ടേകും കരുതൽ.
താനെന്നചിന്ത, നോക്കില്ല തെല്ലും,
താലോലമാട്ടും അർഭകരേചിരം.
ചുറ്റിനടന്നവൻ
ഊരിയവാളുമായ് ചുറ്റിനടന്നവൻ
ഊരുതെണ്ടിയായി
മാറിപ്പോയി.
ആരോരുമില്ലൊരു വാക്കു ചൊല്ലുവാൻ
ആരാന്റെ
തിണ്ണയിൽ തനിച്ചുറക്കം.