Thursday, September 16, 2021

സുന്ദര വക്ത്രം!

 


 

 

ശ്യാമള കോമള സുന്ദര വക്ത്രം,

ശോഭന മോഹിത ഭംഗിയിൽ ഗാത്രം.

ആർദ്രതയേറിയ വിസ്തൃത  നേത്രം,

മഞ്ഞളിൻ ചായസമാനത; വസ്ത്രം.

 

മാർദ്ദവമേറെ, സുരൂപ ഹസ്തം,

ഹൃദ്യത പൂശിയ പേലവ പാദം.

മോഹനരൂപമനോഹര നാട്യം,

ആഹമുകുന്ദൻ ദർശനപുണ്യവും.

 

മിത്രഗണങ്ങൾ മുകുന്ദനു ചുറ്റും,

നിത്യമവർക്കു മുരാരി സഹായം.

പുത്രൻ  ജനിച്ചൊരു നിർമ്മല ഗ്രാമം,

എത്ര വിശുദ്ധത നേടിയതാകാം.  

 

കൊഞ്ചിനടന്നു കുറുമ്പുകൾകാട്ടും,

വേലകൾ കണ്ണിനു ഏറെ വിനോദം.

കണ്ണൻ! തൊഴുന്നു ഞാൻ നിൻസവിധത്തിൽ,

കണ്ണുതുറക്കു അനുഗ്രഹപൂർവ്വം.

2 comments: