Thursday, April 21, 2022

ആദ്യാക്ഷരങ്ങൾ!

ആദ്യാക്ഷരങ്ങൾ!




‘അമ്പലനടയിൽ മാലോകരെത്തി,

അമൃതായ് പഠനം  തുടങ്ങീ,ടുവാൻ.

ആദ്യാക്ഷരങ്ങൾ നാവിലായ് പാകി,

അറിവിൻ നിറകുടവിളക്കു തെളിയാൻ.’


 അജ്ഞാനശിലകൾ അകലേക്കളയാൻ,

അഴകിൻ സരണിയിൽ പടർന്നു കയറാൻ,

അരുമയായ്  ജലധിയിൽ തുഴഞ്ഞു പോകാൻ, 

അണയൂ ചൊരിയൂ വാക്കുകൾ വരദേ!


അലസകാരിയം  അകലേയ്ക്കുമാറ്റി, 

അംഗുലീയം  പദങ്ങൾ കോർക്കാൻ ,

അകമേ നിറയ്‌ക്കാൻ നിൻ കരവിരുതാൽ, 

അൽപ്പം നൽകൂ ജ്ഞാനത്തുള്ളികൾ.


അധികപാടവം എനിക്കില്ല, വാണി!

അഭിരുചി,യുയരാൻ  തുണയ്ക്കുക,യില്ലെ?   

അമ്മതൻ കരുണയിൽ എഴുത്തിൻ കിരണം 

ആശയം കാട്ടണം എൻചിത്തത്തിൽ.


അലിവിൻ ഭാവന അകമെനിറയണം,

അനുഗ്രഹമേകു കരുതാനപരനേം.

ആഗ്രഹം ആര്യെ! സാധ്യ മാക്കണം,

ആശ്രയം നിന്നിൽ അംബികേ! മായെ!


അരികിലായ് നിന്റെ നിത്യം വാഴണം, 

അഹമെന്നചിന്ത അലിച്ചുകളയൂ. 

അവിടേയണയാൻ മോഹമുണ്ടേറെ,   

അമരരൂപം തെളിക്കൂ പൂജ്യെ!,  


No comments:

Post a Comment