Live traffic

A visitor from Karachi viewed 'A Startling Art!' 2 days 7 hrs ago
A visitor from India viewed 'Our Beloved Son!' 8 days 19 hrs ago
A visitor from Delhi viewed 'The Son’s Birth!' 8 days 20 hrs ago
A visitor from Columbus viewed 'prayaga' 11 days 15 hrs ago
A visitor from Delaware viewed 'Music!' 12 days 2 hrs ago
A visitor from Central viewed 'prayaga' 29 days 17 hrs ago
A visitor from Singapore viewed 'prayaga' 1 month 4 days ago
A visitor from Iowa viewed 'December 2012' 1 month 13 days ago
A visitor from Washington viewed 'January 2020' 1 month 18 days ago
A visitor from Tennessee viewed 'May 2021' 1 month 26 days ago

Sunday, March 25, 2018

വിട ചൊല്ലാം!






 കണ്ടോയീ വീടിൻ്റെ ദുർദ്ദശയി ന്ന്?
ഉണ്ടാകില്ലീഗേഹം ഈമണ്ണിലിനിയും. 
മേൽക്കൂര തകർന്നതാ താഴേയ്ക്കമർന്നു
മുറിവേറ്റു ഹൃത്തിനും  നോവു.ന്നുണ്ടല്ലോ.

മനമാകുമുപഗ്രഹ ശീഘ്രമാം യാനം    
ഓർമ്മയാം വാഹനം  വിക്ഷേപിച്ചു.
പിന്നിലൂടൊഴുകിയ   ആണ്ടുകൾ താണ്ടി
മൗനമായി  'ക്ലിക്ക്' ചെയ്തു ചിത്രങ്ങളേറെ.

മന്നിൽ   നന്മകൾ നൽകിയ  വസതി 
 എന്നുമേ ഞങ്ങൾക്കു  പെറ്റമ്മപോൽ.
ചിലവിട്ടിവിടെ ഞാൻ   തൃപ്തമാമബ്ദങ്ങൾ  
പലകാലം പാർത്തു  സ്നേഹസമൃദ്ധമായ്.

ഭർതൃ മാതാവൻറ്റെ  ലളിതമാം രീതികൾ
കാർക്കശ്യം  ചാലിച്ച മാർദ്ദവമച്ഛനും.
സ്നേഹ മാതൃക കാട്ടും സഹോദരർ
മനതാരിൽ  മൂല്യമാമിടങ്ങൾ തീർത്തു.

ആഞ്ഞിലി  ഗർവോടെ മേവുന്നൊരങ്കണം
എൻറ്റെയീ  അമ്മയ്ക്ക്  മോടി   കൂട്ടി.
കുമ്പിട്ടു  നിൽക്കുന്ന  ഒട്ടുമാവെല്ലാർക്കും
 മാമ്പഴം മൈത്രിയിൽ  വച്ചുനീട്ടി.

പത്രസമൃദ്ധമാം ചെറുചെറു താരുകൾ 
പ്രീതിയോടെ തമ്മിൽ ഉരുമ്മി നിന്നു.        
 തൊട്ടാലോ  വാടുന്ന  മുള്ളുള്ള  സസ്യങ്ങൾ
കാട്ടി കുസുമത്താൽ ഹൃദ്യമാമ്പുഞ്ചിരി .

പാർശ്വത്തിൽ നല്ലൊരു സാറ്റിൻ പുതച്ച്
വിശ്വത്തിൻ  വിരുതിൽ പച്ചനെൽപ്പാടം.
 പിച്ചിയോ കാട്ടി അവളുടെ ഭാവം 
 പിച്ചകത്തേക്കാൾ  ഭംഗിയവൾക്കെന്ന്.

ഇരുളിൻ വർണത്തിൽ പക്വഫലം പേറി  
ഒരുഭാഗേ  നിന്നു ഞാറ വൃക്ഷങ്ങൾ.
അതുകൊണ്ടു നാമം'ഞാറയ്‌ക്കാട്ടേത്ത്'
ചതുപ്പും കുളങ്ങളും  ചുറ്റിലെമ്പാടും.

സൗരഭ്യം തൂകും  ചക്കപ്പഴം  കാട്ടി
ആരുപോയാലും  പ്ലാവു വിളിച്ചു.
അണ്ണാനും  കുയിലും  കാക്കയുമെന്നും
നിർണ്ണയം ഹാജർ ശിഖരങ്ങളിൽ.

എറിഞ്ഞു  തെരുതെരെ കുട്ടികൾ മാവിൽ 
പാറതൻ  കഷണങ്ങൾ, മാമ്പഴം വീഴ്ത്താൻ
ആനന്ദപൂർവ്വം  തലപൊക്കിയാലയം
സ്നേഹഭാവത്താൽ  ബന്ധമുറപ്പിച്ചു .

വിശാല ഉമ്മറം കടക്കുമ്പോളുള്ളിൽ
ക്ഷണിയ്ക്കുന്നു പഞ്ചാര മണ്ണുള്ള നടുമുറ്റം.
പാടിയെല്ലാവരും മധുരമാം ഗാനങ്ങൾ
പാട്ടിലാക്കി മെല്ലെ നിദ്രകുമാരിയെ.

സമീപേ  പുതുഗൃഹം  ജനനമെടുത്തു
ഹാ!മറന്നല്ലോ പഴയ ഗൃഹത്തെ.
പലകാലം സഹിച്ചതു പ്രിയരുടെ  നിന്ദ   
എല്ലാം മാനുജൻറ്റെ നന്ദികേട്.
                                               
ഗൃഹത്തിൻറ്റെയിന്നത്തെ പരിതാപം കണ്ടോ! 
സഹിയവയ്യാത്തൊരു നോവുണ്ടുള്ളിൽ
ക്രൂരനാം പവനൻ  താണ്ഡവമാടി
കാരുണ്യംവിനാ കൊല ചെയ്‌തു വീടിനേ.

വീടിനു വിട  ചൊല്ലാം പൊളിയ്ക്കുന്ന വേള 
കാടുവളർന്നുള്ളിൽ, കയറുവാൻ   ക്ലേശം.
സ്മൃതിയിലീയാഥാർത്ഥ്യമെന്നെന്നും വേണം
മൃതിയുണ്ട് പിറവിതൻ  പിന്നിൽ കവാത്തായ്.

5 comments:

  1. Hope, as usual, English translation will follow soon.

    ReplyDelete
  2. Yes,I shall. Thank you for the visit,SG.

    ReplyDelete
  3. ഗതകാല സ്മരണകൾ ഉയർത്തി ഞാറക്കാട്ടേത്തു വീട്ടിലേക്കു ചേച്ചീ ഞങ്ങളേ കൂട്ടികൊണ്ടുപോയി.നല്ല എഴുത്തു .
    കാർക്കശ്യം ഭാവിച്ച മാർദ്ദവം അച്ഛനും .. .നല്ലവരികൾ

    ReplyDelete
  4. wow!
    thats a lot of things covered and described in detail!!

    ReplyDelete