അഴകാമെൻ കൊച്ചുദേശം!
(വൃത്തം - താരാട്ട്)
ശ്രദ്ധയേകിനിന്നു അന്നീനാട്
ശുദ്ധതയിൽ വാണു പുത്രരെല്ലാം.
ആരോമലായവരാറുമെട്ടും
പാരം ഭംഗിയുള്ള ചേലചുറ്റി.
പേരും പെരുമയും കൂട്ടായ് നിന്നൂ,
കേരളമെന്നൊരു നാമം കേമം.
ഏഴഴകേറ്റി മേളിച്ചൂ യോഷാ,
മാഴ്കലിൻ ലാഞ്ചനയില്ലതന്നെ.
കാടും മേടും തോടും പാടോം കൂടെ
ചാടും പശുക്കുഞ്ഞുങ്ങളും കൂടി.
ആടും ശ്വാവും നല്ലഗോവുമെല്ലാം
കൂടുമ്പോൾ ശോഭയിൽ മുങ്ങീ ദേശം.
കൊഞ്ചുന്നകാറ്റും കച്ചിതൻ കൂനേം
പുഞ്ചിരിയോടാടും പച്ചപ്പുല്ലും.
കൊച്ചുപിള്ളേരു മറിഞ്ഞ കുന്നും
കാഴ്ചയ്ക്കു നല്കി സ്വാദായ ഭക്ഷം.
അമ്പലപ്പാടത്തിൻ നൃത്തക്കാരാം
ചമ്പാവിൻ നെൽക്കതിർ വ്യൂഹം,
ചെമ്പകം, ചെമ്പരത്തിച്ചെടിയും
പിച്ചകവും സല്ലപിച്ചൂ കൂട്ടായ്.
മന്ദാരം, തുമ്പ, മുക്കുറ്റിപ്പൂവും,
ചന്തത്തിൽച്ചാഞ്ചാടും പിച്ചീം,
കാട്ടരുവിയമൃതൂറി ഭേഷായ്,
കട്ടായം ഹൃദി സുമോദം വാണു.
പാറിപ്പറന്നീടുംപ്രാവും, മൈനേം,
കാറിന്നകാകൻതത്തുന്നതത്ത,
പാടുങ്കുയിലും കൂവീടുംകൂമൻ
കൂട്ടുകൂടിയേകും ഗ്രാമ്യദൃശ്യം.
ശ്യാമവർണ്ണത്തിൽ ചെറുമർ ചേലിൽ,
ചേറിൽലിറങ്ങ്ങും വിയർക്കുമെന്നാൽ.
അർദ്ധവയർ പട്ടിണിക്കാരവർ,
അർത്ഥംവിനായർത്ഥ൦ ജീവന്നേകി.
അന്തകൻതൻ്റെ വാളിന്നിരയായ്,
ചെന്തളിരും ചെന്താമരസംഘോ൦.
ചന്തoചാർത്തി മന്ദിരങ്ങൾ നില്പ്പൂ,
മാതതൻ നെഞ്ചിൽ ചവിട്ടിക്കൊണ്ടും.
പോയകാലത്തെപ്പോലല്ലാ കാര്യം
ന്യായമിന്നന്യായമല്ലോ നോക്കൂ,
കായം മറന്നും വ്യായാമം ചെയ്തു൦,
വായുവേ വീയാൻ വിടേണം സ്വസ്ഥം.
Very nice .istamayi ♡
ReplyDeleteThank you,Shilpa.
Deleteoh!!
ReplyDeletethere was some poem like this in the school...years back..
:)
But it is entirely from my little wit.Thank you, Deep for your visit.
DeleteVery nice. You have described the nature's beauty so very well.
ReplyDeleteThank you Pradeep.
ReplyDeleteWow what else to say
ReplyDeleteThank you, Shilpa.
ReplyDeleteNice!
ReplyDeleteThank you.
DeleteBeautiful description
ReplyDelete