Friday, August 2, 2019

മൂലമന്ത്രം മൂല്യമായാൽ!


     (വൃത്തം- അന്നനട)


പഠിത്തമെന്നുമെ   പവിത്രമാം  കർമ്മം
പഠിതാക്കൾക്കുമേ  ഉപയുക്തം പാത.
 അവിദ്യയെപ്പോഴുമിരുളേ കൊഞ്ചിക്കും  
അറിവില്ലായ്മയേ  ഹനിക്കും വിജ്ഞാനം.

ഗുരുവിൻ കുലത്തിൽ പഠനം പണ്ടൊക്കേ 
അരിയജ്ഞാനത്തൈ  വളർത്തി ശോഭയിൽ.
ഗരിമയ്ക്കായിടം നലമായേകിയ 
ഗുരുവാടങ്ങളിൽ  പഠിത്തം വിളഞ്ഞൂ.

ഇരിട്ടിനേയാട്ടിയകലേക്കോടിച്ച്‌,
ഇരട്ടിമാധുര്യയറിവെത്തി നൂനം.
ശയിച്ചു ശിഷ്യർതൻ ഹൃദി വിജ്ഞാനവും,
ശരിക്കും വൈദ്യുതിവെളിച്ചംപോൽ  മിന്നീ.

ഗുരുവിൻ ശിഷ്യന്മാർ, വസൂലാക്കീ മേന്മ, 
ഗുരുക്കൾതന്നുടെ  മഹാബോധനത്താൽ. 
ഗരിമാപൂർവ്വമായ്  ഗ്രഹിച്ചു  ശിഷ്യന്മാർ,
ഗൃഹപാഠങ്ങളും  മഹത്തായ് തീർത്തവർ.

ഗുരുസത്തകൾ തിളങ്ങിയേ നിന്നു,
ഗുരുവും ശൗരിയും ഒരുപോലെന്നുതാൻ,
കറുത്തിരുമ്പായ  അനുചാരികളേ 
കനകമായ് മാറ്റീ  നിപുണരാം വര്യർ.

ക്ഷിതിതന്നുദ്യാനമലങ്കരിക്കുവാൻ, 
ക്ഷമയാം സസ്യത്തേ  വളർത്തി വിദ്യാർത്ഥി. 
സമൂലം മൂല്യത്തേ പുണർന്നിടും ശിഷ്യർ,
സുഗന്ധം  പരത്തി  വിനയാന്വിതരായ്.

സമയം മറിഞ്ഞൂ  കഥയും മാറിപ്പോയ്,
അമൂല്യമായവ  വിലകെട്ടപോലായ് .
അനാദരവാണ്‌  യുവതതൻ   മുദ്രാ,
അനുകൂലമല്ലോ സമൂഹജീവികൾ.

ഇവിടെയിപ്പോഴായ് പ്രസുപിതാക്കളും  
ശ്രവിക്കും കാര്യത്തിൻ ശരിശ്രദ്ധിക്കില്ലാ.
വഴക്കും കേസുമായ് ഗുരുക്കളേ ബലാൽ, 
വ്യവഹാരത്തിലായ് കടത്തും ശിക്ഷിക്കാൻ. 

ശ്രവണം, ദർശനം ഗുണമില്ലാത്തതായ്,
ശ്രവണസാമഗ്രി  ടെലിഫോൺ, ടി.വി.യും.
ശരവ്യകാട്ടായമുള വന്നാൽ നുള്ളി,
ശിശുക്കൾക്കു നൽകാം  ശുഭാനുഭവങ്ങൾ.    

ശരവ്യം= അസുഖകരമായ ലക്ഷ്യം
  

------------------------------------



4 comments:

  1. dear Pray i am sad that i am unable to translate your beautiful poetry :(

    but i believe it is enchanting :)

    ReplyDelete
  2. Thank you for your visit, Baili.This is a comparison between ancient and modern mode of education.

    ReplyDelete
    Replies
    1. well then it must be even greater through your perspective my dear friend :)

      Delete