Friday, August 2, 2019

മൂലമന്ത്രം മൂല്യമായാൽ!





പഠനമോവൊരു  പാവന കർമ്മം
പഠിതാക്കൾക്കു പുണ്യ കർമ്മം .
 വിദ്യയേകും വെളിച്ചമാർക്കും
 വിദ്യുത് വിളക്കുതെളിയുമ്പോലെ .

ഗുരുകുലത്തിൻ  പഠനം പണ്ട്
ഗുരുശിഷ്യർതൻ, മഹിമ കാട്ടി.
ഗുരുക്കൾതന്നുടെ  മഹത് വചനം
ഗരിമയോടെ    ഗ്രഹിയ്ച്ചു ശിഷ്യർ.

ഗൃഹപാഠങ്ങൾ  നൽകീ  ഗുരുവും 
ഗൃഹകാര്യങ്ങൾ ചെയ്തു  പത്‌നി .
ഭക്ഷണ  പാചക വിറകു തേടി 
പക്ഷിസങ്കേതേയെത്തി ശിഷ്യർ.

 ദൈവസമാനം    അതിനുമ്മേലെ
ദിവ്യത്തം  ഗുരു  നേടിയിരുന്നു.
ധനികർ ദരിദ്രർ, എല്ലാശിഷ്യരും
ദിനകൃത്യങ്ങൾ  കൃത്യമാക്കി.

ഗുരുവിൻ ബോധനം കഠിനന്തന്നെ
 കാരിരുമ്പും കനകമായ് മാറി.
നേരാം  വഴിയിൽ   യാത്ര  ചെയ്യാൻ
നേരിൻ  പാഠം   നൽകീ  ഗുരുവും .

ജീവിത  വാടിയിൽ  പുഞ്ചിരിതൂകും
ജീവസ്സുറ്റ  മലരായ് ശിഷ്യർ.
ആശ്വാസത്തിൻ ഗന്ധം പരന്നു
ശാശ്വത  ശ്രേയസ്സ്   പൊന്തിവന്നു .
 
  കാലം  മാറി  കഥയും പൊലിഞ്ഞു
ചേലുറ്റ  ബന്ധം  മുറിഞ്ഞുമ്പോയി .
കാണ്മാനില്ലയെഥാർത്ഥ വിദ്യ 
കാണാനുണ്ട്ചതിയുടെ കരങ്ങൾ.

കലാലയത്തിൻ സ്ഥിതിയെന്തിന്ന്?
കൊലതന്നാലയമായിട്ടുണ്ട്
രാഷ്ട്രീയക്കാർ  വിലസും  വേദി
രാക്ഷസ തുല്യം പെരുമാറ്റങ്ങൾ.
  
അധ്യേതാവിൻ കുറ്റം മാറ്റാൻ
അദ്ധ്യാപകർ സ്വതന്ത്രരല്ല.
സാധ്യതയില്ല  ഉപദേശിയ്ക്കാൻ
സാധ്യത,  മൃത്യുലോകേയെത്താൻ.

രോഷപൂർവം  രക്ഷിതാക്കൾ
ദൂഷണവാണി  ചൊരിഞ്ഞീടുന്നു.
കോടതിക്കേസ്സുകൾ  പിറകെ വരും
പാടുപെടുന്നു ശിക്ഷകരൊക്കെ.

ആദരശീലം  കാട്ടും രീതികൾ 
ആദിയിലെപ്പോൽ കാണ്മാനില്ല.
'നേടുക  ആദരം  നൽകിമാത്രം'
പാടെ  പോയി ആപ്തവാക്യം .

മൂല്യശോഷണം  വളരെയുണ്ട്
മാല്യം  നിറഞ്ഞൊരു  കാലമിന്ന്.
മൂല്യം മൂലമന്ത്രമായാൽ
മേലിലില്ലാ വൈഷമ്യങ്ങൾ.


4 comments:

  1. dear Pray i am sad that i am unable to translate your beautiful poetry :(

    but i believe it is enchanting :)

    ReplyDelete
  2. Thank you for your visit, Baili.This is a comparison between ancient and modern mode of education.

    ReplyDelete
    Replies
    1. well then it must be even greater through your perspective my dear friend :)

      Delete