Tuesday, April 21, 2020

Yes, me your Mom!


“Me, sure is your mom?”Earth

“And you are my darling children,

but punish you, man, someone will

as reached, you at the sassy peak. 

 

 Proud, greedy, wicked and hard,

 become you have, my human folks.

No thought of shocking upshots,

 which in life will make you stumble.

 

You wound, hurt and hit me badly,

pouring on me no drops of mercy,

you shred my skin eluding edicts

and leave on me wide cut-marks.

 

Wafting wind and swinging twigs

on pretty plants are there for you;

soothing strokes of heavenly rains,

and also, sweet soft avian songs.

 

Raised I flora fine, for glory, 

and fauna too to balance failings.

And listen, what I produce here, 

alike belongs to entire lives.

 

Closing eyes on frequent bloodbaths, 

 quarry and bore and mine in my mass.

Build, you here choice dreamland,

ripping to shreds, my high-rise hills.

 

 I cannot respire, polluted air;

 water dirty, can't sate thirst.

The cruellest act, you do extra, 

trees and plants, you countless fell. 


Chopping greens, leave me shaven

smother me, cars and petrol,

curb my freedom; poisoned I am

Oh! Dying me not your mother?

 

Quoting Faiths, you fight a lot

and battle, you for lands with darlings.

Storms, deluges and novel fevers

are only wake-up calls, you rise.

 

Yet, tender seldom you are  

and on being wrecked, linger.

Catatonic become I have,

 endure it, my master couldn't.



Sent He Virus, Corona-named,

a demon with its magic wand.

Demonstrates it, COVID 19

in rude methods, crushing visions.

 

Worry not and get not upset,

think and find a way of relief.

What I have to advise you now, 

 set things right; right now, itself.

Friday, April 10, 2020

ശിക്ഷ കടുക്കുമോ ? Part-2




ഒരുദിവസം  പഫിങ് ബില്ലിയെന്ന തീവണ്ടി യിൽ ( അസൽ തീവണ്ടി തന്നെ ) യാത്ര. അവർ ശരിയ്ക്കും ആസ്വദിച്ചു. അതിലെ ഇരിപ്പിടങ്ങൾ നെടുകെ പ്രദേശം കാണത്തക്കവണ്ണം. കാട്ടിൽക്കൂടിയുള്ള യാത്രയിൽ ഓടിമറയുന്ന സൗന്ദര്യത്തിൻ്റെ പര്യായമായ തരുലതാദികളെ വീക്ഷിയ്ക്കാനേറെ സൗകര്യo. അവർ ഡാണ്ടിനോoഗിലെത്തി. തന്നെ തുഴയുന്ന തോണിയിൽ ഒരു തടാക പ്രദക്ഷിണം. ശരിയ്ക്കും ആനന്ദകരം. 

അതിനുശേഷമുള്ള   ദിനങ്ങളിൽ   ചെറിയ കപ്പൽ, ദി ഗ്രേറ്റ് ഒഷ്യൻ ഡ്രൈവെന്ന സുദീർഘമായ പാത, മഹാനഗരത്തിൻറ്റെ അന്തർഭാഗം, പ്രാന്തപ്രദേശം  എന്നിവയിൽക്കൂടിയുള്ള  യാത്ര. എല്ലാവരുടെയും മിഴികളെ അവ തളച്ചിട്ടു എന്നു പറയാം. 

  കാഴ്ചബംഗ്ളാവിൽ കംഗാരുവുൾപ്പെടെ കുറെ കണ്ടിട്ടില്ലാത്ത ജന്തുക്കൾ. അതൊരു നല്ല അനുഭൂതി അവർക്കു നൽകി. 

 ഒരുദിനം അവർ സ്‌ട്രൊബെറി,ബ്ലൂബെറി, റാസ്പ്ബെറി തുടങ്ങിയ  കായ്കനികളുടെ കൃഷിത്തോട്ടം സന്ദർശിച്ചു. ഒരു ചെറിയ തുകയ്ക്ക് അവർ വാങ്ങിയ പ്ലാസ്റ്റിക് പാത്ര ത്തിലും അവടെ ശരീരത്തിലെ ഭക്ഷണപാത്രത്തിലും വേണ്ടത്ര ഫലങ്ങൾ ശേഖരിച്ചു   വച്ചു.  പക്വ ഫലങ്ങൾ നിറഞ്ഞ ചെടികൾ,  മുടിയിൽ ചായത്തിൽ മുക്കിയ പുഷ്പം ചൂടി മനോഹാരിത പ്രകടിപ്പിച്ചു സ്മിതം തൂകി നിന്നു. വൈമനസ്യത്തോടെയാണവർ ആ വാടിയിൽ നിന്നും വിട വാങ്ങി യത്.

 പിന്നീടൊരു ദിനം അവർ   ഒരു പഴയ സ്വർണ ഖനിയിലേയ്ക്ക്. അവിടത്തെ ഉത്പാദനം ഒക്കെ കഴിഞ്ഞെങ്കിലും ആ സ്ഥലം അതിൻറ്റെ സാംസ്കാരിക ഒളി മങ്ങാൻ അനുവദിയ്ക്കാതെ വിനോദസഞ്ചാര മേഘലയാക്കിയിരിയ്ക്കുന്നു. ആ മേഖലയ്ക്ക്   വിദേശികളെ ആകർഷിച്ചു പണമുണ്ടാക്കാനുള്ള കുശലതയേറെയുണ്ട്.
 ഖനിയ്ക്കകത്തേയ്ക്കുള്ള യാത്ര ഒരു ചെറിയ തീവണ്ടിപോലുള്ള  യന്ത്ര വണ്ടിയിൽ. എല്ലാവർക്കും നല്ല ഉത്‍സാഹം..  കനത്ത  അന്ധകാമുള്ളയിടത്തെത്തിയതും  കാവേരിയുടെ കൈയ്യിൽ മുറുകെ ആരോ പിടിച്ചതും കാവേരി നിലവിളിച്ചതും  കഥ.

"സോറി, കാവേരി, ഇരുട്ടത്ത് ഞാൻ പേടിച്ചുപോയി," സജിനി.
"ഞാനും പേടിച്ചു ഓർക്കാപ്പുറത്തു കയ്യിൽ പിടിച്ചപ്പോൾ ,"കാവേരി.

കനത്ത ഇരുളിലേക്കാണെന്നറിറിഞ്ഞില്ല. മക്കളും അവരെയൊന്നു വിസ്മയിപ്പിയ്‌ക്കാമെന്നുകരുതിയതാകാം. ചിരിപൊട്ടിയെങ്കിലും നിശബ്ദത.

ആസ്‌ട്രേലിയയിൽ എത്തുന്നവരെ ക്യാപ്റ്റൻ കുക്കിൻറ്റെ ചെറുഗൃഹം (കുക്ക്സ് കോട്ടേജ് ) 
അത്യന്തം ആകർഷിയ്‌ക്കും. യോർക്ഷെയറിൽ നിന്നും സവിശേഷ ശ്രദ്ധയോടെ ആസ്ട്രേലിയയുടെ മണ്ണിൽ ചേക്കേറി. പഴമയുടെ പ്രൗഢിയും പുതുമയുടെ ആഭയും അതിനേ പുല്കുന്നുണ്ട്.  

പിന്നീടു പൊതുവിനോദസ്ഥല(പാർക്ക്) സന്ദർശനം. മെൽബൺ അവയുടെയൊരു പറുദീസ തന്നെ. പച്ചപ്പരവതാനി വിരിച്ച വിടപികൾ നിറഞ്ഞ .വിനോദസ്ഥലങ്ങൾ. ദേവലോകം പറിച്ചു നട്ടപോലെ പലയിനം പുഷ്പിത സസ്യങ്ങൾ പുഷ്പമേളാ രൂപത്തിൽ. മിഴികൾ കൂട്ടുവിട്ടു മടങ്ങാൻ കൂട്ടാക്കില്ല. ചവറുപാത്രവും, മൂത്ര മുറിയും, കരശുചിയ്ക്കുതകുന്ന ബേസിനും, സോപ്പും, കഴുകാനും കുടിയ്ക്കാനും വേറെ വേറെ ജലവും സൗകര്യപ്രദമായ രീതിയിൽ വിനോദസ്ഥലങ്ങളിലും , റോഡിലും, നടപ്പാതകളിലും സുലഭം. മാലിന്യം എവിടെയും ഇല്ല.

ഒരുജോലിദിനം, തനിയേ  പാർലമെൻറ്റു കാണാനുള്ള ധൈര്യം നാരികൾ പ്രകടിപ്പിച്ചു. മക്കൾ നൽകിയ  മാര്‍ഗ്ഗോപദേശമനുസരിച്ച് നാലുപേരും  ട്രാമിൽ. അരവിന്ദു നൽകിയ കാർഡുകൾ ഓരോരുത്തരായി  മീറ്ററിൽ തൊടുവിച്ചു, ട്രാമിൻറ്റെ പണമടച്ചു. ഒരുവിധം ചോദിച്ചറിഞ്ഞു പാർലമെൻ്റിലെത്തി. ഘടികാരത്തിൻറ്റെ സൂചികൾ സായംകാലം  നാലരയെന്ന സമയത്തിൽ എത്തി.
സന്ദർശകരെ കടത്തിവിടുന്ന കാര്യദർശിയായ പഞ്ചാബി പെൺകുട്ടി, ”സമയം കടന്നുപോയി.”

 പാർലമെൻറ് യാത്രയുടെ സമയ പട്ടിക  ചോദിച്ചറിഞ്ഞിരുന്നുമില്ല.
 സമീപത്തെ വിനോദമേഖലയിലേയ്ക്കു  നടന്നു. വഴിയിൽ അവർ ഭിക്ഷക്കാരെയും കണ്ടു. ഒരു കാപ്പികുടിയ്ക്കാൻ കടകൾ നോക്കി.ഭോജനശാലകൾ അടഞ്ഞുകിടക്കുന്നു. മെൽബണിൽ കടകൾ വൈകിട്ടഞ്ചുമണിയോടെ അടയ്ക്കും. കുടുംബകാര്യങ്ങൾക്കും രസാനുഭവങ്ങൾക്കും അവർ ബാക്കി സമയം നീക്കി വയ്ക്കും.  

നാലാളുടെയും ചരണങ്ങൾ തിരികെയുള്ള ട്രാമിലേക്കു നിരാശയോടെ തിരിഞ്ഞു. കാർഡുകൾ മീറ്ററിൽ തൊടുവിച്ചപ്പോൾ, കുറുപ്പിൻ്റെ കാർഡിൽ  പൈസയില്ല. ശിക്ഷ, പിഴ അല്ലെങ്കിൽ കാരാഗൃഹം. എല്ലാവരും വിഷമിച്ചു, വിയർത്തു.മക്കളുടെ ഫോണുകൾ, ‘തിരക്കിലാണ്,അല്പസമയം കഴിഞ്ഞു വിളിയ്‌ക്കൂ’എന്നുതുടർന്നു.

”പരിശോധകൻ കയറാതിരുന്നെങ്കിൽ." എന്നവർ പറഞ്ഞതും അയാൾ മുന്നിൽ.
 നല്ല സൗമ്യഭാവം. അവരുകണ്ട ഓസ്ട്രലിയക്കാർ വളരെ സൗമ്യർ.പക്ഷെ തെറ്റിനു ശിക്ഷയുറപ്പ്.അയാൾ വിശദശാംശങ്ങൾ ചോദിച്ചു. പാസ്സ്പോർട്ട ന്വേഷിച്ചു. എല്ലാവരും വിഷമിച്ചു, വിയർത്തു. ഉള്ളു പൊള്ളി. ശിക്ഷ കടുക്കുമോ? സംശയം. പിശക്, പിഴ, അബദ്ധം, തെറ്റ് എല്ലാം ഒരേകുലം. അതിനു മാപ്പു വളരെ വിരളം. പാസ്പോർട്ടെടുത്തിട്ടില്ല.
 അയാളുടെ വിവരണം-പിഴ അല്പം വലിയ ഒരു തുകയോ, ജയിലോ ആകാം. എല്ലാവരും നിശ്ശബ്ദർ. എല്ലാ  മുഖങ്ങളും ആകാംക്ഷാഭരിതം,വിവർണ്ണം, മ്ലാനം. എന്തോ ഒന്നയാൾ മൊബൈലിൽ കുറിച്ചു. ആർക്കോ ഫോൺ ചെയ്തു. എന്തൊക്കെയോ പറഞ്ഞു. ഇംഗ്ലീഷിൽ അവരുടെ ഭാഷാശൈലിയിൽ. അവർക്കു നാലുപേർക്കും ഒന്നും മനസ്സിലായില്ല.അയാളുടെ ശരീരഭാഷ ഗൗരവമുള്ളതാണു അവർ ചെയ്ത തെറ്റെന്നു കാട്ടി.

എല്ലാവരുംകൂടി, " ഞങ്ങൾ ഇവിടെ അധികമായില്ല.കാർഡു തീർന്നതറിഞ്ഞില്ല." അംഗനകൾ  ഏതുപ്രായത്തിലും ആയുധമായ  രോദനത്തിൻ്റെ  വക്കോളമെത്തി.

"എത്രനാളുണ്ടാകുമിവിടെ?" അയാൾ.
 ഒരുവിധത്തിൽ അവർ മനസ്സിലാക്കിയെടുത്തു,"മൂന്നാഴ്ച ,  മൊത്തം  ഒന്നരമാസം."  
"ശിക്ഷ പണമായിട്ടാണെങ്കിലും സഹിയ്ക്കാം. പക്ഷെ തടങ്കലുവല്ലോം,  ഈശ്വരാ! ആസ്ട്രേലിയക്കാർ പൗരവിരുദ്ധരല്ലെന്നു കേട്ടിട്ടുണ്ട്. ഇത് പക്ഷെ ....,"എന്താണയാൾ പറയാൻ പോകുന്നത്? മനസ്സുകളിൽ അശാന്തി.

 അയാളുടെ മുഖഭാവത്തിൽ  ശിക്ഷ നൽകുന്ന ലക്ഷണം. അല്ലെങ്കിൽ തന്നെ അവരുടെ നാടിനു വരുമാനം കൂട്ടുന്ന കാര്യo. അന്യരാജ്യക്കാരോടെന്തിനു കാരുണ്യം ? നിയമ പാലനം കർശനമായിരിയ്ക്കും.

എല്ലാ വദനങ്ങളിലേയ്ക്കും അയാൾ  മാറി മാറി നോക്കി. എന്തോ ആലോചിച്ചു. അവസാനം അയാൾ ദൃഢതയോട് പറഞ്ഞു, "നിങ്ങൾക്കുപോകാം."

Wednesday, April 8, 2020

ശിക്ഷ കടുക്കുമോ!




Part-1

ശ്രേയക്കു ജാതകപ്പൊരുത്തം ഒരു ബാലികേറാ മല. പലജാതകങ്ങളും  ജ്യോത്സ്യനും ഒരേ വരയിൽ. ചേരാത്ത ജാതകങ്ങൾ. അതാണ്‌ ജ്യോത്സ്യന്മാർക്കിഷ്ടം. കാരണം  വീണ്ടും പൈസ  വസൂൽ. ചേർന്നാലും ‘ചേരില്ല പല്ലവി’ യുടെ സഹായം അവർ സ്വീകരിയ്ക്കും. പൊരുത്തമില്ലായെന്ന കാരണം, യുവതീയുവാക്കൾ ഏറെപ്രായമായിട്ടും അവിവാഹിതരായി തുടരുന്നുഹിന്ദു ഭവനങ്ങളിൽ. ജാതകം നോക്കാത്തവരുടെ മക്കൾ വേഗം വിവാഹിതരാകുന്നു. അവർക്കതുകൊണ്ട്  ബുദ്ധിമുട്ടേറുന്നുമില്ല, അതു വസ്തുത.

ഒരു വിവാഹാലോചന. നല്ല പഠിപ്പുള്ള പയ്യൻ .ആസ്ട്രേലിയയിലെ മെൽബണിൽ നല്ല ജോലി. ഇപ്രാശ്യം ജാതകങ്ങളും ജ്യോത്സ്യരും കനിഞ്ഞു.
വിവാഹം ആഹ്ളാദപൂർവം നടന്നു. നാളുകൾ കഴിഞ്ഞപ്പോൾ സജിനി സ്വപ്നം  കണ്ടിരുന്ന  ആസ്ട്രേലിയൻ യാത്ര മനസ്സിൻറ്റെ വാതിലിൽ മുട്ടി.സജിനിയുടെ ആഗ്രഹം  ഫോൺ സംഭാഷണത്തിൽക്കൂടെ മരുകരയെത്തി.

അരവിന്ദിൻറ്റെ മനസ്സ് തൻറ്റെ പ്രിയയുടെ പ്രസുവിനെ വാനയാനത്തിൽ യാത്ര ചെയ്യിക്കണമെന്നു തീരുമാനിച്ചു. പ്രേയസിയുമായി അഭിപ്രായം പങ്കുവച്ചു.

"പക്ഷെ അരവിന്ദിൻറ്റെ അച്ഛനമ്മമാരെക്കൊണ്ടുവരാതെയെങ്ങനാ? " ശ്രേയ.
"അൽപ്പം പണച്ചെലവുണ്ട്. എന്നാലും രണ്ടുകൂട്ടരേയും വിളിയ്ക്കാം."

അങ്ങിനെ  നാല് പാസ്പോർട്ടുകൾ ആസ്ട്രേലിയ കയറാൻ  തയ്യാർ. സജിനി , ശങ്കർ, കാവേരിക്കുറുപ്പ് , ശിവദാസക്കുറുപ്പ്  എന്നിവർ ആസ്ട്രേലിയയെന്ന     കിനാവിൻറ്റെ  ചിറകിലേറിരണ്ടുമാസത്തെ  കാലാവധിയിൽ  യാത്രയുടെ  ടിക്കറ്റുകൾ  അവരുടെ  അരികിൽ . ഇതിനിടയിൽ  ശ്രേയയുടെ  ഭാഗ്യം  ശ്രേയയെ ഒരു മികവുള്ള   ഉദ്യോഗത്തിൽ പ്രവേശിപ്പിച്ചു.

  "ഫ്ലൈറ്റിലെ ആളുകളുടെ ഇംഗ്ലീഷ് നമുക്കു മനസ്സിലാകുമോ, എന്തോ?” കാവേരിയ്ക്കു സംശയം.  
" നമ്മളൊക്കെ ഇംഗ്ലീഷ് പഠിച്ചതല്ലേ!  മനസ്സിലാകും” 'ഞാനെന്തെല്ലാം കണ്ടിരിയ്ക്കുന്നു.ആസ്ട്രേലിയയെന്ത്' എന്നുള്ള മട്ടിൽ സജിനി.

വിമാനത്തിലെ ചൈനക്കാരി കുട്ടി എന്തോ ചോദിച്ചു. ആർക്കും അവരുടെ ശൈലി മനസ്സിലായില്ല.എല്ലാവരും ഒന്നിച്ചു സജിനിയോട് ചോദിച്ചു. അപ്പോൾ സജിനിയ്‌ക്കൊരു  ജാള്യത .കുടിയ്ക്കാനെന്തുവേണമെന്നുള്ള ചോദ്യം ഒരുവിധത്തിൽ പുരുഷന്മാർ മനസ്സിലാക്കി.  

പ്രിയതാപൂർവം ഒരു രാവവരെ ആസ്ട്രേലിയയിലേയ്ക്കു സ്വീകരിച്ചു. രാത്രി  ഭക്ഷണം  ഒക്കെക്കഴിഞ്ഞു  എല്ലാവരും  ഉറക്കറയിൽ  കയറിയതും അക്ഷികൾ  വാതിൽചാരി. അടുത്തദിവസം പ്രഭാതം   മന്ദസ്മിതം  തൂകി  ഉണർത്തു പാട്ടുപാടിയവരുടെ നിദ്രയെ യാത്രയാക്കി. ഒരു ദിവസം വിശ്രമം.

അടുത്തദിവസം ശനിവാരം. മക്കൾക്കൊഴിവ്. രണ്ടു വാഹനങ്ങളിലായി ത്വരിതത്തിൽ അവർ ദൃശ്യവിസ്മയത്തിലേയ്ക്ക്. ഓരോ കാഴ്ചയിലും  അവർക്കാശ്ചര്യമധികം. ഇരുവശത്തും വൃക്ഷവൃന്ദം, കുട്ടികൾ പാഠശാലയിൽ പ്രാർഥനയ്ക്ക് വരിയിൽ നിൽക്കുമ്പോലെ. ശിരസ്സുനിറയെ പ്രമുഖമാക്കിയ കേശത്തിനു സമാനം തിങ്ങിനിറഞ്ഞ പലവർണ്ണ പർണ്ണച്ചാർത്തുകൾ . എന്നാൽ ഇടയ്ക്കു ചിലത് തല മുണ്ഡനം ചെയ്തുo കാണപ്പെട്ടു .ഒരു പത്രമ്പോലും ഇല്ലാത്ത പാദപങ്ങൾ.   വിടപികളുടെ വളർച്ചയിൽപ്പോലും ഒരു അച്ചക്കടക്കം. എല്ലാം ഒരേദിശയിൽ മുകളിലേയ്ക്കു തന്നെ നോക്കിനിന്നു.

ആ ദിവസം രാത്രിയിൽ അവർ മഹാനഗരത്തിലെ മുംബ എന്ന ഭാഗത്തെ കാസിനോ ആഘോഷങ്ങൾ- അഗ്നിസ്തൂപം, ഗാനമേള മൂല, ആഹാരശാല, പന്തയ വിനോദം അങ്ങിനെ പലതും ആസ്വദിച്ചു. സസ്യാഹാരം മാത്രം കിട്ടുന്ന ഇന്ത്യക്കാരുടെയും ദേശജരുടെയും ഭക്ഷണശാലകളും സുലഭം. അവിടെ ഇപ്പോൾ ആളുകൾ കൂടുതലായി സസ്യാഹാരികളായി മാറുന്നുണ്ട്. പിന്നീടുള്ള അവധിദിനങ്ങൾഒരു  നിമിഷo പോലും പാഴാക്കാതെ അവരെ എവിടേയ്‌ക്കൊക്കെയോ ആനയിച്ചു.

മെൽബൺ എന്ന മഹാനഗരം തൻറ്റെ  ബൃഹത്തായ  ദൃശ്യങ്ങളുടെ ലോകം ഓരോന്നോരോന്നായ് അവരുടെ മുന്നിൽ അനാവരണം  ചെയ്ത് നയനങ്ങളിൽ  അദ്‌ഭുതം തീർത്തു. കുടുംബബന്ധം ഏറിയപങ്കും അവിടെ ദൃഢമാണെന്നുതോന്നി. അംഗങ്ങൾ സഹിതം പലകുടുംബങ്ങളേയും പുറംലോകം  ആശ്ലേഷിയ്ക്കുന്നു.


ഒരു സ്ഥലം സന്ദർശിയ്ക്കാൻ പോകുമ്പോൾ കഴിയുന്നത്രയും കാഴ്ചകൾ കാണണം. അതിനാൽ അവരൊരുദിവസം  ശിവകൃഷ്ണ ക്ഷേത്ര ദർശനവും  നടത്തി. അവിടെയൊരു ഒരു അത്യന്താനുഭൂതി അവരെ തഴുകി. 

പതിവു പ്രഭാതനടത്തം- ഒരുദിവസം പുതിയ മാർഗ്ഗം ഒരു പരീക്ഷണം. പുരുഷന്മാർ അല്പം അകലെ അംഗനമാർ പിറകെ. വഴിയിൽ പ്രത്യുഷസവാരിക്കാരായ  മെൽബൺ  സായിപ്പുമാർ പിശുക്കു തുലോം കാട്ടാതെ അവർക്കു സ്മിതം സമ്മാനിച്ചു .ഹാർദ്ദമായ മുഖങ്ങളെവിടെയും. വഴി തിരക്കിയാൽ  കൂടെച്ചെന്നു കാട്ടിക്കൊടുക്കും. ഭാരതീയരെക്കണ്ടപ്പോൾ ‘നമസ്തേ’ യും പറഞ്ഞു  ചിലരൊക്കെ.

ഒരേ ഉടുപ്പിട്ട്  വെടിപ്പോടെ നിൽക്കുന്ന ആലയങ്ങൾ. പലതരം  ലതകൾ  മനോമോഹന പുഷ്പങ്ങൾ ചൂടി  അവയ്ക്കാഭരണം പോലെ അങ്കണത്തിൽ. വീടുകളിൽ തടികളുടെ ഉപയോഗം-തറയുടെപ്രതലം,അകഭിത്തികൾ,കോണിപ്പടികൾ, ചുറ്റുമതിലുകൾ എന്നിവയിലെല്ലാം ധാരാളം.

 പക്ഷികൾ വിവിധവർണ്ണത്തിലും,  ആകാരത്തിലും, വിവിധതരം സംഗീതമാലപിച്ചു വൃക്ഷശിഖരങ്ങളിൽ. പവനനും മൂളിപ്പാട്ടു പാടി  എല്ലാവർക്കും കുളിരേകാൻ  സദാ പ്രയത്നത്തിൽ.

 കുറേ ചെന്നപ്പോൾ  പുരുഷന്മാർ എവിടെയോ  കാണാദൂരത്ത്.വനിതകൾ ആകെ വിഷമിച്ചു.   സജിനിയുടെ ഫോൺ മാത്രം അവിടെയുപയോഗപ്രദം .മക്കൾ ആഫീസിലും. കുറേക്കൂടി മുന്നിലേക്കും, പിന്നിലേക്കും, വശത്തേയ്ക്കുമുള്ള  സരണികളിലെല്ലാം അവരുടെ ചരണ സ്പർശo. എങ്ങിനെ ആലയമണയുമവർ? പുരുഷന്മാരെ എവിടെക്കാണാൻ? ദിക്കറിയില്ല. ഭാഷ മനസ്സിലാകില്ല ? അരവിന്ദ് തിരക്കിലുമായിരിയ്ക്കുo?   


ഏതായാലും വിളി ചെന്നു  അരവിന്ദിന്," നിൽക്കുന്നിയിടത്തിൻ്റെ പടമയയ്ക്കൂ.”


സാകേതികവിദ്യയുടെ ഉന്നതി. പ്രിയതമന്മാർക്കും വഴിപിഴച്ചുകാണുമെ ന്നോർത്തുവിഷമിച്ച സ്ത്രീകൾ വീടണഞ്ഞു. വിളറിയ വക്ത്രവുമായി പുരുഷന്മാർ. അവരെയും അപരിചിത മാർഗ്ഗം അല്പം ബുദ്ധിമുട്ടിച്ചു.

to be contd....