Wednesday, April 8, 2020

ശിക്ഷ കടുക്കുമോ!




Part-1

ശ്രേയക്കു ജാതകപ്പൊരുത്തം ഒരു ബാലികേറാ മല. പലജാതകങ്ങളും  ജ്യോത്സ്യനും ഒരേ വരയിൽ. ചേരാത്ത ജാതകങ്ങൾ. അതാണ്‌ ജ്യോത്സ്യന്മാർക്കിഷ്ടം. കാരണം  വീണ്ടും പൈസ  വസൂൽ. ചേർന്നാലും ‘ചേരില്ല പല്ലവി’ യുടെ സഹായം അവർ സ്വീകരിയ്ക്കും. പൊരുത്തമില്ലായെന്ന കാരണം, യുവതീയുവാക്കൾ ഏറെപ്രായമായിട്ടും അവിവാഹിതരായി തുടരുന്നുഹിന്ദു ഭവനങ്ങളിൽ. ജാതകം നോക്കാത്തവരുടെ മക്കൾ വേഗം വിവാഹിതരാകുന്നു. അവർക്കതുകൊണ്ട്  ബുദ്ധിമുട്ടേറുന്നുമില്ല, അതു വസ്തുത.

ഒരു വിവാഹാലോചന. നല്ല പഠിപ്പുള്ള പയ്യൻ .ആസ്ട്രേലിയയിലെ മെൽബണിൽ നല്ല ജോലി. ഇപ്രാശ്യം ജാതകങ്ങളും ജ്യോത്സ്യരും കനിഞ്ഞു.
വിവാഹം ആഹ്ളാദപൂർവം നടന്നു. നാളുകൾ കഴിഞ്ഞപ്പോൾ സജിനി സ്വപ്നം  കണ്ടിരുന്ന  ആസ്ട്രേലിയൻ യാത്ര മനസ്സിൻറ്റെ വാതിലിൽ മുട്ടി.സജിനിയുടെ ആഗ്രഹം  ഫോൺ സംഭാഷണത്തിൽക്കൂടെ മരുകരയെത്തി.

അരവിന്ദിൻറ്റെ മനസ്സ് തൻറ്റെ പ്രിയയുടെ പ്രസുവിനെ വാനയാനത്തിൽ യാത്ര ചെയ്യിക്കണമെന്നു തീരുമാനിച്ചു. പ്രേയസിയുമായി അഭിപ്രായം പങ്കുവച്ചു.

"പക്ഷെ അരവിന്ദിൻറ്റെ അച്ഛനമ്മമാരെക്കൊണ്ടുവരാതെയെങ്ങനാ? " ശ്രേയ.
"അൽപ്പം പണച്ചെലവുണ്ട്. എന്നാലും രണ്ടുകൂട്ടരേയും വിളിയ്ക്കാം."

അങ്ങിനെ  നാല് പാസ്പോർട്ടുകൾ ആസ്ട്രേലിയ കയറാൻ  തയ്യാർ. സജിനി , ശങ്കർ, കാവേരിക്കുറുപ്പ് , ശിവദാസക്കുറുപ്പ്  എന്നിവർ ആസ്ട്രേലിയയെന്ന     കിനാവിൻറ്റെ  ചിറകിലേറിരണ്ടുമാസത്തെ  കാലാവധിയിൽ  യാത്രയുടെ  ടിക്കറ്റുകൾ  അവരുടെ  അരികിൽ . ഇതിനിടയിൽ  ശ്രേയയുടെ  ഭാഗ്യം  ശ്രേയയെ ഒരു മികവുള്ള   ഉദ്യോഗത്തിൽ പ്രവേശിപ്പിച്ചു.

  "ഫ്ലൈറ്റിലെ ആളുകളുടെ ഇംഗ്ലീഷ് നമുക്കു മനസ്സിലാകുമോ, എന്തോ?” കാവേരിയ്ക്കു സംശയം.  
" നമ്മളൊക്കെ ഇംഗ്ലീഷ് പഠിച്ചതല്ലേ!  മനസ്സിലാകും” 'ഞാനെന്തെല്ലാം കണ്ടിരിയ്ക്കുന്നു.ആസ്ട്രേലിയയെന്ത്' എന്നുള്ള മട്ടിൽ സജിനി.

വിമാനത്തിലെ ചൈനക്കാരി കുട്ടി എന്തോ ചോദിച്ചു. ആർക്കും അവരുടെ ശൈലി മനസ്സിലായില്ല.എല്ലാവരും ഒന്നിച്ചു സജിനിയോട് ചോദിച്ചു. അപ്പോൾ സജിനിയ്‌ക്കൊരു  ജാള്യത .കുടിയ്ക്കാനെന്തുവേണമെന്നുള്ള ചോദ്യം ഒരുവിധത്തിൽ പുരുഷന്മാർ മനസ്സിലാക്കി.  

പ്രിയതാപൂർവം ഒരു രാവവരെ ആസ്ട്രേലിയയിലേയ്ക്കു സ്വീകരിച്ചു. രാത്രി  ഭക്ഷണം  ഒക്കെക്കഴിഞ്ഞു  എല്ലാവരും  ഉറക്കറയിൽ  കയറിയതും അക്ഷികൾ  വാതിൽചാരി. അടുത്തദിവസം പ്രഭാതം   മന്ദസ്മിതം  തൂകി  ഉണർത്തു പാട്ടുപാടിയവരുടെ നിദ്രയെ യാത്രയാക്കി. ഒരു ദിവസം വിശ്രമം.

അടുത്തദിവസം ശനിവാരം. മക്കൾക്കൊഴിവ്. രണ്ടു വാഹനങ്ങളിലായി ത്വരിതത്തിൽ അവർ ദൃശ്യവിസ്മയത്തിലേയ്ക്ക്. ഓരോ കാഴ്ചയിലും  അവർക്കാശ്ചര്യമധികം. ഇരുവശത്തും വൃക്ഷവൃന്ദം, കുട്ടികൾ പാഠശാലയിൽ പ്രാർഥനയ്ക്ക് വരിയിൽ നിൽക്കുമ്പോലെ. ശിരസ്സുനിറയെ പ്രമുഖമാക്കിയ കേശത്തിനു സമാനം തിങ്ങിനിറഞ്ഞ പലവർണ്ണ പർണ്ണച്ചാർത്തുകൾ . എന്നാൽ ഇടയ്ക്കു ചിലത് തല മുണ്ഡനം ചെയ്തുo കാണപ്പെട്ടു .ഒരു പത്രമ്പോലും ഇല്ലാത്ത പാദപങ്ങൾ.   വിടപികളുടെ വളർച്ചയിൽപ്പോലും ഒരു അച്ചക്കടക്കം. എല്ലാം ഒരേദിശയിൽ മുകളിലേയ്ക്കു തന്നെ നോക്കിനിന്നു.

ആ ദിവസം രാത്രിയിൽ അവർ മഹാനഗരത്തിലെ മുംബ എന്ന ഭാഗത്തെ കാസിനോ ആഘോഷങ്ങൾ- അഗ്നിസ്തൂപം, ഗാനമേള മൂല, ആഹാരശാല, പന്തയ വിനോദം അങ്ങിനെ പലതും ആസ്വദിച്ചു. സസ്യാഹാരം മാത്രം കിട്ടുന്ന ഇന്ത്യക്കാരുടെയും ദേശജരുടെയും ഭക്ഷണശാലകളും സുലഭം. അവിടെ ഇപ്പോൾ ആളുകൾ കൂടുതലായി സസ്യാഹാരികളായി മാറുന്നുണ്ട്. പിന്നീടുള്ള അവധിദിനങ്ങൾഒരു  നിമിഷo പോലും പാഴാക്കാതെ അവരെ എവിടേയ്‌ക്കൊക്കെയോ ആനയിച്ചു.

മെൽബൺ എന്ന മഹാനഗരം തൻറ്റെ  ബൃഹത്തായ  ദൃശ്യങ്ങളുടെ ലോകം ഓരോന്നോരോന്നായ് അവരുടെ മുന്നിൽ അനാവരണം  ചെയ്ത് നയനങ്ങളിൽ  അദ്‌ഭുതം തീർത്തു. കുടുംബബന്ധം ഏറിയപങ്കും അവിടെ ദൃഢമാണെന്നുതോന്നി. അംഗങ്ങൾ സഹിതം പലകുടുംബങ്ങളേയും പുറംലോകം  ആശ്ലേഷിയ്ക്കുന്നു.


ഒരു സ്ഥലം സന്ദർശിയ്ക്കാൻ പോകുമ്പോൾ കഴിയുന്നത്രയും കാഴ്ചകൾ കാണണം. അതിനാൽ അവരൊരുദിവസം  ശിവകൃഷ്ണ ക്ഷേത്ര ദർശനവും  നടത്തി. അവിടെയൊരു ഒരു അത്യന്താനുഭൂതി അവരെ തഴുകി. 

പതിവു പ്രഭാതനടത്തം- ഒരുദിവസം പുതിയ മാർഗ്ഗം ഒരു പരീക്ഷണം. പുരുഷന്മാർ അല്പം അകലെ അംഗനമാർ പിറകെ. വഴിയിൽ പ്രത്യുഷസവാരിക്കാരായ  മെൽബൺ  സായിപ്പുമാർ പിശുക്കു തുലോം കാട്ടാതെ അവർക്കു സ്മിതം സമ്മാനിച്ചു .ഹാർദ്ദമായ മുഖങ്ങളെവിടെയും. വഴി തിരക്കിയാൽ  കൂടെച്ചെന്നു കാട്ടിക്കൊടുക്കും. ഭാരതീയരെക്കണ്ടപ്പോൾ ‘നമസ്തേ’ യും പറഞ്ഞു  ചിലരൊക്കെ.

ഒരേ ഉടുപ്പിട്ട്  വെടിപ്പോടെ നിൽക്കുന്ന ആലയങ്ങൾ. പലതരം  ലതകൾ  മനോമോഹന പുഷ്പങ്ങൾ ചൂടി  അവയ്ക്കാഭരണം പോലെ അങ്കണത്തിൽ. വീടുകളിൽ തടികളുടെ ഉപയോഗം-തറയുടെപ്രതലം,അകഭിത്തികൾ,കോണിപ്പടികൾ, ചുറ്റുമതിലുകൾ എന്നിവയിലെല്ലാം ധാരാളം.

 പക്ഷികൾ വിവിധവർണ്ണത്തിലും,  ആകാരത്തിലും, വിവിധതരം സംഗീതമാലപിച്ചു വൃക്ഷശിഖരങ്ങളിൽ. പവനനും മൂളിപ്പാട്ടു പാടി  എല്ലാവർക്കും കുളിരേകാൻ  സദാ പ്രയത്നത്തിൽ.

 കുറേ ചെന്നപ്പോൾ  പുരുഷന്മാർ എവിടെയോ  കാണാദൂരത്ത്.വനിതകൾ ആകെ വിഷമിച്ചു.   സജിനിയുടെ ഫോൺ മാത്രം അവിടെയുപയോഗപ്രദം .മക്കൾ ആഫീസിലും. കുറേക്കൂടി മുന്നിലേക്കും, പിന്നിലേക്കും, വശത്തേയ്ക്കുമുള്ള  സരണികളിലെല്ലാം അവരുടെ ചരണ സ്പർശo. എങ്ങിനെ ആലയമണയുമവർ? പുരുഷന്മാരെ എവിടെക്കാണാൻ? ദിക്കറിയില്ല. ഭാഷ മനസ്സിലാകില്ല ? അരവിന്ദ് തിരക്കിലുമായിരിയ്ക്കുo?   


ഏതായാലും വിളി ചെന്നു  അരവിന്ദിന്," നിൽക്കുന്നിയിടത്തിൻ്റെ പടമയയ്ക്കൂ.”


സാകേതികവിദ്യയുടെ ഉന്നതി. പ്രിയതമന്മാർക്കും വഴിപിഴച്ചുകാണുമെ ന്നോർത്തുവിഷമിച്ച സ്ത്രീകൾ വീടണഞ്ഞു. വിളറിയ വക്ത്രവുമായി പുരുഷന്മാർ. അവരെയും അപരിചിത മാർഗ്ഗം അല്പം ബുദ്ധിമുട്ടിച്ചു.

to be contd....

No comments:

Post a Comment