Live traffic

A visitor from Karachi viewed 'A Startling Art!' 5 days 13 hrs ago
A visitor from India viewed 'Our Beloved Son!' 12 days 1 hr ago
A visitor from Delhi viewed 'The Son’s Birth!' 12 days 2 hrs ago
A visitor from Columbus viewed 'prayaga' 14 days 21 hrs ago
A visitor from Delaware viewed 'Music!' 15 days 8 hrs ago
A visitor from Central viewed 'prayaga' 1 month 2 days ago
A visitor from Singapore viewed 'prayaga' 1 month 7 days ago
A visitor from Iowa viewed 'December 2012' 1 month 16 days ago
A visitor from Washington viewed 'January 2020' 1 month 21 days ago
A visitor from Tennessee viewed 'May 2021' 1 month 29 days ago

Wednesday, November 4, 2020

അപ്പൂപ്പനും അമ്മൂമ്മയും!

ചെറുകഥ


അപ്പൂപ്പനും അമ്മൂമ്മയും!

അവരുടെ  സംഭാഷണമെല്ലാം ഇംഗ്ലീഷിൽ ആണ്.

" ആലോക്, ഞാൻ ആ പുതിയ കുട്ടി  സുപ്രിയയെ ശ്രദ്ധിച്ചു. നിനക്കു  ചേരുന്ന കുട്ടിയാണ്.  അവൾ നിന്നെ ഇടയ്ക്കൊക്കെ  നോക്കാറുണ്ടുകേട്ടോ!  നീ പക്ഷെ അതു കണ്ടിട്ടില്ല. പറഞ്ഞുതീർന്നില്ല, ദാ വരുന്നു സുപ്രിയ, ഞാൻ ഇങ്ങോട്ടു വിളിയ്ക്കാം. സുപ്രിയാ..., സുപ്രിയാ.....," ശ്രീധർ നായിഡു അവളെ വിളിച്ചു.

" എന്തിനാ  വിളിച്ചെ ? ആറുമണിയായല്ലോ, നമുക്കു പോകാനുള്ള സമയമായില്ലേ?" 

"കുട്ടി ജോയിൻ ചെയ്തിട്ടധികമായില്ലല്ലോ, ദേ  ഇത്  ആലോക്, എല്ലാവരെയും പരിചയപ്പെടണ്ടേ?" 

“എനിക്കറിയാം.”

"നിങ്ങൾ സംസാരിക്ക്, ഞാൻവരാം,"  ശ്രീധർ 

" സുപ്രിയ എവിടെയാണു  ജനിച്ചു വളർന്നത്?" ആലോക്.

"ഭോപ്പാൽ."

"ഇവിടെ ഹൈദരാബാദിൽ  എവിടെ താമസിയ്ക്കുന്നു?"

"നമ്മുടെ ഓഫീസിലെ കുറെ ലേഡീസിന്റെകൂടെ  ഒരു ഫ്ലാറ്റിൽ."

"ഈ സ്ഥലമൊക്കെ ഇഷ്ടമായോ?"

"ആ, കുഴപ്പമില്ല."

" ഞാൻ തുറന്നു പറയാം, നമ്മളൊക്കെ ഗ്രോൺ അപ്സ് അല്ലെ, തീരുമാനമെടുക്കാല്ലോ!  നായിഡു , സുപ്രിയയെ എനിക്കുവേണ്ടി പ്രൊപ്പോസ് ചെയ്യാൻ തീരുമാനിച്ചു. ഞാൻ എന്തെങ്കിലും പറയും മുൻപ് അയാളുപോയി. പെട്ടന്നൊരു പെൺകുട്ടിയെ കണ്ടതും കല്യാണാലോചനയോ, എന്നു തോന്നി."

"....."

"ഞാൻ നേരെതന്നെ പറയട്ടെ. സുപ്രിയ എന്റെ ചോയ്സല്ല, സോറി."

"  എന്നെ വിളിച്ചുവരുത്തി ഇൻസൾട്ടുചെയ്യുന്നോ? എന്നാൽ  ഞാൻ   തുറന്നുചോദിയ്ക്കുന്നു, എന്താണ് എന്നിൽ ആലോകു കണ്ടകുഴപ്പം?സൗന്ദര്യം, വിദ്യാഭ്യാസം, ജോലി? മോശമല്ലെന്നാണെന്റെ  വിശ്വാസം,"   സുപ്രിയ അല്പം രോഷം കൊണ്ടു.

" കാര്യം പറയാം.ഞാൻ മലയാളിയാണ്. എന്റെഅ    ച്ഛനമ്മമാർ നേരത്തേ  വിട്ടുപോയി. അപ്പൂപ്പനും അമ്മൂമ്മയും കഷ്ടപ്പെട്ടു വളർത്തി. ഞാൻ പഠിച്ചു നല്ലജോലി കിട്ടി. അവർക്കു മനസ്സിലാകുന്ന ഭാഷ സംസാരിയ്‌ക്കുന്ന ഒരു കുട്ടിയേ മാത്രമേ ഞാൻ പങ്കാളിയാക്കൂ. പിന്നെ സ്വന്തംനാടും അവർക്കു പ്രശ്നമാകും."

സുപ്രിയ ഒരു പുഞ്ചിരിയോടെ, "അച്ഛനുമമ്മയും  കൊച്ചിയിൽ നിന്നാണ്.”

“കൊച്ചിയിലോ?കണ്ടാൽതോന്നില്ലല്ലോ!”

“എന്താ, എല്ലാരും നാടിന്റെ പേര് നെറ്റിക്കൊട്ടിക്കുമോ?”അവൾക്കലപം ദേഷ്യംവന്നു.

“പക്ഷേ…?”

“എന്തു പക്ഷേ,   ജോലികാരണം ഞാനും  അനിയത്തിയും  ഭോപ്പാലിൽ ജനിച്ചു വളർന്നു. പാരമ്പര്യം കാത്തുസൂക്ഷിയ്ക്കുന്ന ആളുകളാണ് എന്റെ കുടുംബം. അമ്മ  പഠിപ്പിച്ചു മലയാളം. ഞങ്ങൾ  വായിക്കും, എഴുതും, പറയും." ഇതുവരെ ഇംഗ്ലിഷ് മാത്രം പറഞ്ഞ സുപ്രിയ  ഇതിനുത്തരം  മലയാളത്തിൽ തന്നെ നൽകി.

4 comments: