Live traffic

A visitor from Karachi viewed 'A Startling Art!' 5 days 10 hrs ago
A visitor from India viewed 'Our Beloved Son!' 11 days 22 hrs ago
A visitor from Delhi viewed 'The Son’s Birth!' 11 days 23 hrs ago
A visitor from Columbus viewed 'prayaga' 14 days 18 hrs ago
A visitor from Delaware viewed 'Music!' 15 days 5 hrs ago
A visitor from Central viewed 'prayaga' 1 month 2 days ago
A visitor from Singapore viewed 'prayaga' 1 month 7 days ago
A visitor from Iowa viewed 'December 2012' 1 month 16 days ago
A visitor from Washington viewed 'January 2020' 1 month 21 days ago
A visitor from Tennessee viewed 'May 2021' 1 month 29 days ago

Wednesday, June 14, 2017

ഇന്നത്തെ കുട്ടികൾ !

തിരക്കിലാണെപ്പോഴും ഇന്നത്തെ കുട്ടികൾ,
 നേരമില്ലവർക്കു കേളി ചെയ്യാൻ.
ദിനകരൻ പൂകുമ്പോൾ ഉറക്കം വെടിഞ്ഞിട്ട്, 
മനമില്ലാമനമോടെയാകും തയ്യാർ.    

ചക്ഷുസ്സിൻ വാതിൽ മുഴുവനും തുറക്കാതെ,
കക്ഷികൾ തേടും   കിടക്ക വീണ്ടും.
മാതാവിൻ വാണിതൻ മിനുസം മറഞ്ഞുപോയ്,‌
അതു മെല്ലെ ഉഗ്ര രൂപം പേറും.

ദിനകർമ്മ പൂർത്തിയിൽ  ഷൂസിൽ ചരണങ്ങൾ, 
ഗ്രന്ഥച്ചുമടു ചുമലിൽ കേറും.
ചുമക്കുന്ന  ഭാരത്തിൻ തൂക്കമളക്കുമ്പോൾ,
ചുമടിനും  കീഴെ  സ്വന്തം ഭാരം .

ഒട്ടകതുല്യരായ്  ചുമടു  പുറത്തേന്തി,
ഒറ്റക്കുതിപ്പിൽ പഠിപ്പിനെത്തും.
 വിഷമവിഷയങ്ങൾ ഉണ്ടല്ലോ  ധാരാളം
ട്യൂഷൻ’  എന്നപേരിൽ   വേറെ  ആധി.

സായംസന്ധ്യാനേരം  ഗൃഹത്തിൽ അണയുന്നു,
ചെയ്തീടുന്നു തപം ടീ.വീ.മുന്നിൽ.
 മുതിർന്നവർക്കാദരം ഭക്തിഭാവങ്ങളും  
ദ്യോതിപ്പിയ്ക്കും രീതി അന്യമായി.

മൃദുലവികാരങ്ങൾ സ്നേഹപരിമളം
മനസ്സിന്നാഴത്തിൽ തെല്ലുമില്ല.
കാഴ്ചയ്ക്കു  ടീവിയും, കളികൾക്കു  കമ്പ്യൂട്ടർ 
ചങ്ങാത്തം  നേടുവാൻ  ഫോണും  മതി .

 ഊഷ്മളബന്ധത്തിൻ  ശോഭനഭാവങ്ങൾ   
 ഊഷരം തന്നെ മനസ്സുകളിൽ.
കിളിയുടെ  ഈണം  മരത്തിൻ്റെ  മർമ്മരം   
കളിയായ്പ്പോലും വീഴില്ല കാതിൽ  . 

 മുത്തശ്ശിക്കഥയില്ല മുത്തങ്ങളുമില്ല 
മുത്തിമുത്തശ്ശൻ വളരെദൂരെ.
മാർക്കുകളധികമായ്  നേടാനുള്ളോട്ടത്തിൽ
 മറയുന്നൂ മൂല്യമെങ്ങുമെങ്ങും.

ജീവിതയാഥാർത്ഥൃവെയിലേറ്റു വാടുമ്പോൾ
പണവും പദവിയും രക്ഷയ്ക്കില്ല.
ദ്ധ്യാപകന്മാരും മാതാപിതാക്കളും   
നന്മ  വളർത്തണം കുട്ടികളിൽ.
  




6 comments:

  1. നന്നായിട്ടുണ്ട്. നല്ലൊരു ഗുണപാഠം ഉള്ള കവിതയാണ്.

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട്. ഒരു പ്രാർത്ഥന പോലെ..

    ReplyDelete
  3. സന്തോഷം വിനിത.Thank you.

    ReplyDelete
  4. സന്തോഷമുണ്ടു്‌, വിനിത.

    ReplyDelete
  5. It is supposed to be a poem.Thank you for the visit.


    ReplyDelete