Saturday, October 23, 2021

കുറുങ്കവിതകൾ!

  


 വർണ്ണഫലകo!

 

കമ്പ്യൂട്ടർ പേറുന്ന വർണ്ണഫലകത്തിൽ

അംഗുലീലാളിതഅക്ഷരങ്ങൾ,

അന്തരംഗത്തിൽ വിരിഞ്ഞീടുമാശയം

അൻപോടുസ്ക്രീനിൽ തെളിഞ്ഞേനിൽക്കും.


  ഇടിഘോഷം!

 

ചാറ്റലാം മഴകൾ പെയ്തിറങ്ങീടുമ്പോൾ

ചാരത്തിരുന്നു രസിക്കാൻ മോഹം.

കാതിൽ മുഴങ്ങും  ഇടിഘോഷം ഉച്ചത്തിൽ 

കാക്കും  മനസ്സിൽ  തുടിതാളങ്ങൾ. 


വർഷകാലം!

 

കേരളതീരത്ത് കരയുന്നു തേങ്ങുന്നു

കണ്ണീർ ചൊരിയുന്നൂ വർഷകാലം.

മുങ്ങുന്നു സസ്യങ്ങൾ  ജീവജാലങ്ങളും

സമ്പാദ്യം പോകും  കിടപ്പാടവും.

ശർവരി!


ശർവരി* എത്തികറുമ്പിയാം കൊണ്ടലും 

നിദ്രയാം തോഴിയും കൂടെ വന്നു.

ശർവരി പോയപ്പോൾ കൊണ്ടലും  വിട്ടുപോയ്

നിദ്രകിടന്നുഎന്നെപ്പുണർന്നൂ  .

 

(ശർവ്വരി* – രാത്രി) 

വെളിച്ചo!

 

സൂര്യന് തോന്നീ ജനങ്ങളൊക്കെ

പാവങ്ങളല്ലാ ഇന്നുള്ളകാലം

പിന്നെന്തിനായീ അവർക്കുവേണ്ടി

എന്നുടെ കൈയ്യാൽ വെളിച്ചമേകും?"





No comments:

Post a Comment