Thursday, November 14, 2013

ഒരു ഒളിച്ചോട്ടം!

The English version will follow without much delay.


ഈയിടെ ആയിട്ട്വളരെ നേരത്തെതന്നെ നിദ്രാദേവി എന്നോട് യാത്ര  പറഞ്ഞു പോകാറുണ്ട് .എന്നുടെ മനസ്സിനെ  ഉലയ്ക്കുന്ന ചിന്ത വിട്ടു  മാറുന്നില്ല,എല്ലാവർക്കുംവന്നു ചേരാറുള്ള ഒരവസ്ഥ ആണതെന്നറിയാമെങ്കിലും. ചിരി എന്നെ ഇഷ്ടപ്പെടാത്തതുപോലെ എന്നിൽനിന്നും ദൂരെ എവിടെയോ പോയൊളിച്ചു.

അന്നും പ്രഭാതം പൊട്ടിവിടരുന്നതിനും മുമ്പേതന്നെ എന്നുടെ മിഴികൾ അവയുടെ വാതിലുകൾ തുറന്നു പിടിച്ചു. പാദങ്ങൾ എന്നെയും പേറി പ്രഭാതകർമങ്ങളിലേയ്ക്ക്എത്തിപ്പെട്ടു. കിഴക്കുവെള്ളകീറിയപ്പോൾ പുറത്തു വന്നു അല് നേരംനില്ക്കാൻ തോന്നി. ഇന്നു പിറന്നാള്ആണ്. നല്ലരീതിയിൽ  തന്നെഅതാഘോഷിയ്ക്കുവാൻ വേണ്ട തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്വീട്ടിൽ.
കുറേ മാസങ്ങളായി വീട്ടിൽ എല്ലാവരും എന്നോടു കൂടുതൽ കരുതൽ കാണിയ്ക്കുന്നു. അതിനുള്ള കാരണം പിറന്നാൾ ടുത്തു വരുന്നതിനാലാകാം.
   എന്തുകൊണ്ടോ മനസ്സിനു നല്ല ഒരു സുഖംപോരാ.സാരണയായി  മരങ്ങളിൽ ചാടിതിമിർക്കുന്ന അണ്ണാറക്കണ്ണൻ എന്നെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയതാണോ എന്തോ ഒന്നും ചെയ്യാതെ ഒരു കൊമ്പിൽ  ഏതോ ആലോചിച്ചുംകൊണ്ട്‌  ഇരിയ്ക്കുന്നു. അല്പം വിഷാദഭാവം ഉള്ളതായിതോന്നി.അതാ ഒരു കുരുവി പറന്നു വരുന്നുഅണ്ണാറക്കണ്ണനുടെ ചിന്തയ്ക്ക് ഭംഗംവരാത്തരീതിയിൽ  മറ്റൊരു കൊമ്പിൽ ഇരിപ്പുറപ്പിച്ചു.എന്നുടെ മനസ്സ്മനസ്സിലാക്കിയതുപോലെ  പ്രകൃതീ ദേവിയുടെ മുഖവും മ്ലാനമായിക്കണ്ടു. മരക്കൊമ്പുകൾ കുമ്പിട്ടുനിൽക്കുന്നതായി തോന്നി . ചെടികളും പൂക്കളും തന്നെ അത്ര നല്ല സന്തോഷത്തിൽ അല്ല. അവയ്ക്കും ഒരു വിഷാദഭാവം പടർന്നിട്ടുണ്ട്. ആകാശംവിതുമ്പാൻ പോകുമ്പോലെ മൂടിക്കെട്ടിനിന്നിരുന്നു.
"ബാലേട്ടാ,ബാലേട്ടാ, വരൂ നമുക്ക് കുളി കഴിഞ്ഞു  ക്ഷേത്രത്തിൽ  പോയിവരാം.” ഭാര്യനളിനി ഒരു കൃത്രിമസന്തോഷത്തോടെ വിളിച്ചു
   “ഇപ്പോൾത്തന്നെ റെഡിയാകാം.” ക്ഷേത്രത്തിലേക്കുള്ളവഴി ഞങ്ങളുടെ കാലടികളെ സ്വീകരിച്ചു. വഴിയിൽ എന്തൊക്കെയോ എന്നെ രസിപ്പിക്കാൻ  വേണ്ടിയോ അതോ സ്വയം  ആശ്വസിക്കുവാൻ വേണ്ടിയോ ഒക്കെ നളിനി പറഞ്ഞുകൊണ്ടേ ഇരുന്നു.
 ചെറിയ സർക്കാർഉദ്യോഗസ്ഥർ മാത്രമായ ഞങ്ങൾക്ക് വലിയ വിഷമങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.
 അവധി ആയിരുന്നതിനാൽ മക്കളും (സച്ചിൻ,സുമൻ) വീട്ടിൽ ഉണ്ടായിരുന്നു. എല്ലാവരും ഒന്നും   അറിയാത്തതു പോലെ എന്നുടെ  താത്പ്പര്യങ്ങൾ സാധിപ്പിച്ചുകൊണ്ടേയിരുന്നു. ഞാനുംഅറിഞ്ഞില്ല ഭാവം’  ശരീര  ഭാഷയിൽ ലെയിപ്പിച്ചുകൊണ്ടേയിരുന്നു.
 അടുത്ത വീടുകളിൽ ഉള്ളവരും ബന്ധുക്കളും അവരുടെ സാന്നിദ്ധ്യം അറിയിച്ചു സദ്യയിൽ പങ്കുചേർന്നു. സദ്യ കഴിഞ്ഞതും എല്ലാവരും സ്വന്തം ഗൃഹങ്ങളിലേക്ക് നടകൊണ്ടു. കേരളത്തിൽ   കാലഘട്ടത്തിൽ നിലനില്ക്കുന്ന ഒരു സമ്പ്രദായമാണ് ഊണിനു തള്ളിക്കയറുന്നതും  ഊണുകഴിഞ്ഞാൽ ഉടൻതന്നെ സ്ഥലം വിടുന്നതും.
രാത്രി ആയി. ഒന്നും സംഭവിച്ചില്ല. എനിക്കല്പ്പം  ആശ്വാസമായി.പക്ഷേ നളിനി അപ്പോഴും മ്ലാനത  ഉപേക്ഷിച്ചില്ല. ബാലാ ,ബാലാ നീ എവിടെ ആണ്?” ബാലകൃഷ്ണൻ എന്ന എന്നെ അമ്മയും അച്ഛനും വിളിക്കുന്നത്അങ്ങിനെയാണ്.
ഇവിടെ ഉണ്ട് എന്തേ വിളിച്ചത്?”
ഒന്നും ഇല്ല, രാത്രിയിൽ ഇനി കടയിലും മറ്റും പോകേണ്ട.” അൽപ്പം
ഇടറിയ ശബ്ദത്തിൽ അമ്മ.
എന്തായാലും എനിക്ക്ഒരു ധൈര്യം വന്നിരുന്നു.അതുകാരണം
അൽപ്പം നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു. നിദ്ര  കാര്യമായ്തന്നെ എന്നെ ആശ്ലേഷിച്ചു. കുറെ ദിവസ്സങ്ങളായി വിഷാദത്തടവറയിൽ  കിടന്നിരുന്നതല്ലേ!

നളിനി അവളുടെ കരങ്ങൾ എന്നുടെ നെഞ്ചിൽ പതുക്കെ വെച്ചു നോക്കി. നിദ്രാദേവി കോപത്തോടെ പിൻവാങ്ങി. അവൾ എന്നുടെ നെഞ്ചിലേക്കു തന്നെ നോക്കിക്കൊണ്ടേയിരുന്നു. ഒന്നും അറിയാത്ത ഭാവത്തിൽ ഞാൻ ചോദിച്ചു "എന്തുപറ്റി?ഉറങ്ങുന്നില്ലേ? നീ വിഷമിക്കേണ്ട. ! ഒരു  ജാതകം! ഒന്നും ശെരിയായി വരണമെന്നില്ല. നാൽപ്പത്തിനാലുവയസ്സു തികയുന്നദിവസ്സം മരണം വരെ സംഭവിക്കാവുന്ന ഗ്രിഹപ്പിഴ ആണന്നല്ലേ എഴുതി വച്ചിരിക്കുന്നത്.” പക്ഷേ അവളുടെ ആകാംക്ഷ  ഒഴിഞ്ഞുപോകാൻ തയ്യാറായില്ല.
"എനിക്കൊന്നും സംഭവിക്കില്ല. പൊന്നുമക്കൾ  മിടുക്കരായി വിദ്യാഭ്യാസം പൂർത്തിയാക്കി ഉദ്യൊഗമൊക്കെ കിട്ടിയിട്ടേ ഞാൻ പൊവുകയൊള്ളു . നിന്നേയും അച്ഛനമ്മമാരേയും തനിച്ചാക്കില്ല. യമലോകത്ത് എനിക്ക്വേണ്ടി ഒഴിവില്ല. അതുകൊണ്ട് വിസ അടിച്ചിട്ടില്ല.”
"എന്താ ഇങ്ങിനെയൊക്കെ പറയുന്നത്? ജാതകവിവരമൊക്കെ എങ്ങിനെ അറിഞ്ഞു?"
"എനിക്കെല്ലാം അറിയാം. ഒരിക്കൽ എനിക്ക് ജാതകം വായിക്കാൻ കിട്ടി. നീ നെഞ്ചിൽ കൈ വെച്ചതു ശ്വാസം പരിശോധിക്കുവാൻ അല്ലെ? എന്നിൽനിന്നുംഒന്നും ഒളിക്കേണ്ട.ഏതോ ഒരു പൊട്ട ജ്യോത്സ്യൻ എന്തോ എഴുതിവെച്ചു. അതൊന്നും സംഭവിക്കില്ല.” സമയം പന്ത്രണ്ട്ആയ ധൈര്യത്തിൽ ഞാൻ അടിച്ചുവിട്ടു. ജാതകം എന്നെ ആരും കാണിച്ചിരുന്നില്ല. ജാതകം വായിച്ചപ്പോൾ തൊട്ടു മനസ്സിനെ ഒരു മൂക ശോകം പിടികൂടിയിരുന്നു
പെട്ടെന്നാണ് ചന്ദ്രിക മനസ്സിലേക്കു കടന്നുവന്നത്.എനിക്കവളും അവൾക്കു ഞാനും എല്ലാമെല്ലാമായിരുന്നു. അവളുടെ അച്ഛന്‍ പറഞ്ഞുപോലും അവർ ഒരു പരീക്ഷണത്തിനു തയ്യാറല്ലായെന്ന്. ചന്ദ്രികയേ സ്വപ്നം ണ്ടിരിക്കുന്നതിൽ അര്‍ഥം ഇല്ല എന്നു മനസ്സിലായി.ഞാൻ മനസ്സിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അതു എന്നെ അനുസരിക്കാതെ ചന്ദ്രികയുടെ പിറകെ  പാഞ്ഞുകൊണ്ടേയിരുന്നു .
ഞാൻ എല്ലാവരിൽ നിന്നും എല്ലാകാര്യത്തിൽനിന്നും ഒരു ഒളിച്ചോട്ടം ആണ് ആഗ്രഹിച്ചത്‌. പലപല സ്ഥലങ്ങളിലും പോയി ഹാജർ വെച്ചു .വെറുതെ! ഒരു ആശ്വാസവും തോന്നിയില്ല.ചന്ദ്രിക കൂടുതലായി മനസ്സിനെ അലട്ടിക്കൊണ്ടേയിരുന്നു.
സ്ഥലങ്ങൾ മാറിയാലും ഞാൻഞാൻ  തന്നെ എന്ന് മനസ്സിലായി തിരിച്ചു  വീട്ടിലേക്കു തന്നെ പോന്നു. അമ്മയ്ക്കും അച്ഛനും കുറച്ചു സമാധാനം കിട്ടി എന്നുതോന്നുന്നു.
 അവർ വിവാഹം ആലോചിയ്ക്കുവാൻ  തുടങ്ങി .ഞാൻ വഴങ്ങിയില്ല. വിവാഹം വേണ്ടെന്നു തന്നെ പറഞ്ഞു.ഒടുവിൽ എല്ലാവരുടെയും ഇങ്ങിതത്തിനു വഴങ്ങി. ഇപ്പോൾ തോന്നുന്നു നന്നായി എന്ന്.
 എല്ലാം അറിഞ്ഞു കൊണ്ടു തന്നെ ജാതകത്തിൽ വിശ്വാസമില്ലാത്ത നനിളിനിയുടെ അച്ഛൻ നളിനിയെ എനിക്കുതന്നു.
എന്താ ഇനി ആലോചിയ്ക്കുന്നത്? സമയം ഒരു മണി ആകാൻ പോകുന്നു.”
 ഘടികാരം സന്തോഷത്തോടെ ഒരു മണി ആയതു ഞങ്ങളെ  ഓർമ്മപ്പെടുത്തി.നിദ്രാദേവി എപ്പോഴോ ഞങ്ങളെതഴുകി സുന്ദര സ്വപ്നത്തിലേക്ക് ആനയിച്ചു.  

7 comments:

 1. Thanks. Will wait for the English translation.

  ReplyDelete
 2. wait for english translation

  ReplyDelete
  Replies
  1. The Malayalam version will appear within a couple of days,SG, Partha and sm.Thank you for viewing.

   Delete
 3. A pleasant story. You seem to be excelling in stories in Malayalam.

  ReplyDelete