Monday, February 24, 2014

മാളുവിൻ മുറ്റത്തെ മാവ്‌!


 

കുട്ടിക്കാലത്തൊരു മാവിന്‍ വിത്ത്,

മുറ്റത്തിൻ മടിയിൽ മാളു വച്ചു.

ഒരുദിനം കാഴ്ചകൾ  നോക്കിക്കാണാന്‍,

തിരി,നീട്ടീയവൾ  പൊന്തിവന്നു.

 

മഹിയാം മാതാവിൻ കരം ഗ്രഹിച്ചു

ഉയർന്നു,നിന്നവൾ ചുറ്റുംനോക്കി.

പുറത്തെ  വശ്യമാം ലോകം കണ്ട്

മിഴിചിമ്മി,യവൾ നൃത്തമാടി.

 

മാരുതന്‍ തൈയ്യേ കയ്യാൽ തഴുകി,

 മാരിയു,മപ്പിനാൽ സ്നാനം നൽകി,

താരാട്ടു,മൂളിയുറക്കി,തമി,  

ഉഷസ്സിൽ പാസ്വാനു,ണർത്തിവിട്ടു .

 

തിത്തിരി പക്ഷികൾ  നൃത്തം ചെയ്തു,

തത്തകൾ  തത്തിക്കളിച്ചു മെല്ലെ.

മൂളിപ്പാടി,കുയിൽ പൊൻസ്വരങ്ങൾ,

 ലാളനക്കു തെല്ലും ലോഭമില്ല.

 

പൂവിട്ടു നിന്നു സുഗന്ധം,പേറി  

കിങ്ങിണി,പോലുള്ള മാങ്ങ പൊങ്ങി

വിണ്ണിലൂളിയിട്ടുപറന്നുപൊങ്ങി,

വണ്ണാത്തിക്കിളിവന്നുമാങ്ങകൊത്താൻ.


മഹിയാം മാതാവിൻ കരം ഗ്രഹിച്ചു

ഉയർന്നു,നിന്നവൾ ചുറ്റുംനോക്കി.

പുറത്തെ  വശ്യമാം ലോകം കണ്ട്

മിഴിചിമ്മി,യവൾ നൃത്തമാടി.

 

മാരുതന്‍ തൈയ്യേ കയ്യാൽ തഴുകി,

 മാരിയു,മപ്പിനാൽ സ്നാനം നൽകി,

താരാട്ടു,മൂളിയുറക്കി,തമി,  

ഉഷസ്സിൽ ഭാസ്വാനു,ണർത്തിവിട്ടു .

 

തിത്തിരി പക്ഷികൾ  നൃത്തം ചെയ്തു,

തത്തകൾ  തത്തിക്കളിച്ചു  മെല്ലെ,

മൂളിപ്പാടി,കുയിൽ പൊൻസ്വരങ്ങൾ,

  ലാളനക്കു തെല്ലും ലോഭമില്ല.

 

പൂവിട്ടു നിന്നു സുഗന്ധം,പേറി  

കിങ്ങിണി,പോലുള്ള മാങ്ങ പൊങ്ങി

വിണ്ണിലൂളിയിട്ടുപറന്നുവന്നു,

വണ്ണാത്തിക്കിളികൾ മാങ്ങകൊത്താൻ.


വാനംനോക്കി മാവു പുഞ്ചിരിച്ചു,

മാങ്ങയടർത്താനവൻ വെമ്പിനിന്നു.

പാരമ്യത്തിലായല്ലോ ആമ്രമണം,

മാളു പരിതോ,ഷത്താൽ തുള്ളിച്ചാടി.

 

 താരുണ്യം മാളുവെ തേടിയെത്തി.

സൗന്ദര്യ,മവളിൽ,വാസം ചെയ്തു ,

അയലത്തെ മധു ചങ്ങാതിയായി,

നെയ്തവർ  കനവേറെ മാഞ്ചുവട്ടിൽ .


ഗൃഹേ ഒരുനാൾ മനുഷ്യക്കൂട്ടം,

മാളുവിൻ മുത്തി വിട പറഞ്ഞു.

"ചിതകൂട്ടീടേണംആരോ ചൊല്ലി

"മാവു മുറിയ്ക്കാൻ വിളംബം വേണ്ടാ.”

  

മാവിന്നരി,കിലേയ്ക്കോടി  മാളു.

 മിഴികൾ രണ്ടും തുളുമ്പി നിന്നു 

"എന്നുടെ മാവു മുറിച്ചീടല്ലേ," 

മാളു മൊഴിഞ്ഞു,സ്വനമിടറി.


പരോപകാരമാണെന്റെ ദൗത്യം,

ഒരുനാൾ നീയും വിടുമിവിടം.

അതുതന്നയല്ലേ നിത്യ സത്യം,"

അതുപോലാ മാവു ചൊന്നപോലെ.


മാവും മുത്തിയും മറഞ്ഞുപോയി,

മധുവും മാളുവും മിഴിനീർ വാർത്തു.

അവരുടെ പീടയിൽ പങ്കുചേർന്ന്,

മാരുതൻ മെല്ലെ തഴുകി നിന്നു

 

 

 

7 comments: