Friday, October 2, 2015

ഹൃദയത്തിൻ ഹൃദയം!

 Part-2, since the story is slightly long I have posted it in two parts. The English version follows.

വീണ്ടും രാവുകളും ദിനങ്ങളും ഇടം വലം നോക്കാതെ അവരുടെ  ചുമതലകൾ മുടക്കമില്ലാതെ നിറവേറ്റിക്കൊണ്ടിരുന്നു.

ഒരുദിവസം ഗോപു ആഫീസ്സിൽ നിന്നും അല്പം നേരത്തേ വീട്ടിൽ വന്നു. അവനൊരു  ഒരു ചെറിയ നെഞ്ചു വേദന..വായുശ്വാസകോശത്തിലേയ്ക്ക് കടക്കാൻ ഇത്തിരി മടികാണിയ്ക്കുന്നതു പോലെ. ഇടയ്ക്കു വല്ലപ്പോഴും ഒക്കെ ചെറിയ അസ്വസ്ഥത നെഞ്ചിൽ തോന്നിയിരുന്നുവെങ്കിലും ഇത്രയും ബുദ്ധിമുട്ടു തോന്നിയിട്ടില്ല. 
 
" പോയി ഒരു ഡോക്ടറെ കാണൂ കുട്ടി," എന്നമ്മ പറഞ്ഞപ്പോൾ, "അത്രയ്ക്കൊന്നും ഇല്ല," എന്നവനും പറഞ്ഞു.

അച്ഛൻ ആഫീസിൽ നിന്നും വന്നതും അമ്മ, " ഗോപു നെഞ്ചു വേദന ആയിനേരത്തേ വന്നിട്ടുണ്ട്.ഒന്ന് ഡോക്ടറെ കാണാൻ പറയൂ."

അച്ഛൻറ്റെയും അമ്മയുടെയും നിർബന്ധം അവനെ ക്ലിനിക്കിൽ കൊണ്ടെത്തിച്ചു.ECG, സ്ക്യാനിംഗ്, ആൻജിയോഗ്രാം അങ്ങിനെ പല പല കോണികളിൽക്കൂടി സഞ്ചരിയ്ക്കേണ്ടി വന്നു അവന്.അതിൻറ്റെ ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു.

 “നിങ്ങളിതറിയണം ഗോപുവിൻറ്റെ ഹൃദയ വാൽവ് തകരാറിലാണ്. കാര്യമായ  തകരാറുണ്ട്.ഉം.. ഹൃദയം മാറ്റൽ ശസ്ത്രക്രിയ വേണ്ടി വരും. കുറച്ചു നാൾ മരുന്നുകൾ മതിയാകും. പക്ഷെ മാറ്റിവയ്ക്കേണ്ടി വരും,”  സാന്ത്വനിപ്പിക്കുന്നുണ്ടെങ്കിലും ഉറപ്പിച്ചു തന്നെ ഡോക്ടർ പറഞ്ഞു.

ചെറുപ്പമായതുകൊണ്ട്പറ്റിയ ഒരു ഹൃദയം കിട്ടിയാൽ രക്ഷപ്പെടു മെന്നാണ് ഡോക്ടർ പറഞ്ഞ ത്. പറ്റിയ ഹൃദയം എവിടെക്കിട്ടാൻ?. എൻറ്റെ പൊന്നുമോൻ അവനിനിയും അധികകാലമില്ലെന്നൊ?” ഈശ്വരാ, നെഞ്ചത്തു കൈ വച്ച്ച്ചുന്കൊണ്ട് മുകളിലേയ്ക്കു നോക്കി ആ അച്ഛൻ. അമ്മയുടെ കണ്ണിൽനിന്നും കണ്ണുനീർ നദി താഴേയ്ക്കൊഴുകിക്കൊണ്ടേയിരുന്നു.
രാംബാബുവിൻറ്റെയും സുമങ്ങലയുടെയും ഹൃദയം നുറുങ്ങി. അവർ മകനെ ഒരു പ്രശസ്ത ആശുപത്രിയിലേയ്ക്കാക്കി. ആശുപത്രിയിലും വീട്ടിലും ഫാർമസിയിലും ഒക്കെയായി അവരുടെ ജീവിതം. അവർ ഒരാളൊരാളൊയി  ക്ഷേത്രങ്ങളും കയറി ഇറങ്ങി. അവർക്കാഹാരമില്ല, നല്ല വസ്ത്രം വേണ്ടാ, ഉറക്കം കുറഞ്ഞു, സംസാരം ചുരുങ്ങി.സദാ മകനേക്കുറിച്ചുള്ള ചിന്ത.
  
“ദൈവമേ, ഞങ്ങളുടെ ഒരേ ഒരു മകൻ, ഞങ്ങളുടെ ഹൃദയത്തിൻറ്റെ  ഭാഗം, ഞങ്ങളുടെ ഹൃദയത്തിൻ ഹൃദയം. അവനില്ലാത്ത ഒരു ജീവിതം ഞങ്ങൾ ക്കെന്തി നാണീഭൂമിയിൽ?” അവർ എപ്പോഴും  വിലാപത്തിൻറ്റെ മടിത്തട്ടിൽ കഴിഞ്ഞുകൂടി.

കു ട്ടിക്കാലത്തവൻ അച്ഛൻറ്റെ കൈ പിടിച്ചു കടയിൽ പോയതും, സ്കൂട്ടറിൻറ്റെ പിൻസീറ്റി ലിരുന്നു സ്കൂളിൽ പോയതും വഴക്കിട്ടു രാത്രിയിൽ ബിസ്കറ്റ് വാങ്ങിപ്പിച്ച തും ഒക്കെ ഒരു സിനിമയുടെ ദൃശ്യങ്ങൾ മാതിരി അവൻറ്റെ മനസ്സിൽ കൂടിയും കടന്നുപോയി.

അമ്മ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ദോശയ്ക്കുവേണ്ടി വഴക്കിടുന്നതും പാലുകുടിയ്ക്കാതെ ഓടി  നടക്കുമ്പോൾ അമ്മ പാലും കൊണ്ട് പിറകേ വരുന്നതുമെല്ലാമുള്ള ഓർമകൾ അവസാനിക്കുമല്ലോ എന്നോർത്ത് ഗോപുവും മിഴിചിമ്മി സമയം കഴിച്ചു കൂട്ടി.

 ആശുപത്രിയിൽ നിന്നും വിടുതൽ  വാങ്ങി വീട്ടിൽ വന്നു. അച്ഛൻ ആഫീസിൽ പോയിത്തുടങ്ങി. അമ്മ അവനെ അതീവ ശ്രദ്ധ യോടെ ശുശ്രൂഷിക്കുവാൻ തുടങ്ങി.

 രാം ബാബുവും ബന്ധുക്കളും ഡോക്ടർ മാരും എല്ലാം അവരവരുടെ രീതിയിൽ ഗോപുവിനു പറ്റിയ ഹൃദയത്തിനു വേണ്ടി ശ്രമിച്ചു കൊണ്ടേയിരുന്നു. എവിടന്നു കിട്ടാൻ?

ഗോപുവിൻറ്റെ അച്ഛനും അമ്മയും ഒരു യന്ത്രം മാതിരി കാര്യങ്ങൾ ചെയ്യുന്നുവെന്നേ ഉള്ളു.മനസ്സാണെങ്കിൽ ചിരട്ട അടുപ്പുപോലെ എരിഞ്ഞുകൊണ്ടേയിരുന്നു. പ്രാർഥനയുടെ പാരമ്യതയിൽ എത്തിയിരുന്നുഅവർ.

കാത്തിരുന്നാശ നശിച്ചപ്പോൾ ഇനിയെന്ത് എന്ന ചോദ്യചിഹ്നം മാത്രം ബാക്കിയായി.

ഒരുദിവസം അതാ ഒരു ഫോണ്‍ കാൾ വരുന്നു.യാതോരു സന്തോഷവും ഇല്ലാതെ ഫോണ്‍എടുത്തപ്പോൾ അപ്പുറത്തെ തലയ്ക്കൽ നിന്നും ഗോപുവിൻറ്റെ  ഡോക്ടർ, " ഒരു ഹൃദയം കിട്ടിയിട്ടുണ്ട്.വേഗം ഗൊപുവിനെ എത്തിച്ചോളൂ."

 സലിം എന്ന ഒരു യുവാവിനു ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. അവൻറ്റെ ഹൃദയം ദാനം ചെയ്യാൻ വിശാല ഹൃദയരായിരുന്ന അവൻറ്റെ മാതാപിതാക്കൾ തയ്യാറായി.എന്തോ അല്പം ഭാഗ്യമുണ്ടായിരുന്നുഗോപുവിന്.അവൻറ്റെഹൃദയം പാലിൽ വെള്ളം ചേരുംപോലെ ചേരുന്നതായിരുന്നു.

ഒരു മുസ്ലിംപെ‍ണ്‍കുട്ടിയെ സ്നേഹിയ്ക്കുന്നു എന്നറിഞ്ഞപ്പോൾ രാംബാബുവിൽ തിളച്ചു പൊന്തിയ രോഷജലം, പരുഷ ശബ്ദവും വാക്കുകളും ആയി പുറത്തേയ്ക്കൊഴുകുകയായിരുന്നു. വിധിയുടെ വിളയാട്ടം എന്നേ പറയേണ്ടു, ഇതാ ഒരു മസ്ലിം യുവവിൻറ്റെ ഹൃദയം. ആ ഹൃദയം പറഞ്ഞില്ല’ ഞാൻ ഇസ്ലാമിൽ മാത്രമേ തുടിയ്ക്കൂ’ എന്ന്.

“കുറെ നാളത്തേയ്ക്കു  ശ്രദ്ധിയ്ക്കണം. പിന്നീടു  കുഴപ്പമൊന്നും ഉണ്ടാകില്ല,. ശ്രദ്ധിച്ചാൽ പത്തു വർഷത്തിൽ കൂടുതൽ ഗ്യാരന്റ്റി ഉണ്ട്.പത്തല്ല  ധാരാളം വർഷങ്ങൾഗോപുവിനു ജീവിയ്ക്കാൻ കഴിയും.മുടങ്ങാതെയുള്ളപരിശോന വേണം."ഡോക്ടർ.

"ഹൃദയമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ എൻറ്റെ എല്ലാമായ മകനെ അവൾ, മെഹർ സ്വീകരിയ്ക്കുമെങ്കിൽ രണ്ടു കൈയും നീട്ടി ഞാൻ അവളെ സ്വീകരിക്കും.”
ഇപ്പോഴാണ് രാംബാബുവിനു  ഈകാര്യങ്ങൾ എല്ലാം  മനസ്സിലായത്.‌   മനുഷ്യ മനസ്സിലാണ് ജാതിമത കാലുഷ്യങ്ങൽ. അല്ലാതെ മനുഷ്യശരീരങ്ങളിൽ അല്ല.  ശരീരഭാഗങ്ങളുംരക്തവുമൊക്കെദാനം ചെയ്യുന്നതും സ്വീകരിയ്ക്കുന്നതും ജാതിമതം നോക്കിയല്ല. വിഷമഘട്ടം എത്തണം മനുഷ്യമനസ്സിനു പരിവർത്തനം വരാൻ

 ചികിത്സ കഴിഞ്ഞുഗോപുവീട്ടിൽഎത്തിയപ്പോൾ കരീമി ൻറ്റെ  രക്ഷിതാക്കളും അവിടെ വന്നെത്തിയിരുന്നു.നിറമിഴികളോടെ രീമിൻറ്റെഅമ്മ, ഫാത്തിമ ഗോപുവിൻറ്റെ നെഞ്ചിൽ പതിയെ തടവി, തലോടി.എന്റ്റെ മകൻ,”അവർ വിതുമ്പി. അച്ഛൻ,അലി,വിതുമ്പലടക്കിഗോപുവിനേതന്നെ നോക്കിനിന്നു. എല്ലാവരുടെയും കണ്ണുകളിൽ ണ്‍ ‍സൂണ്‍ ‍പെയ്തു .
                                                                                                                                      [The End

7 comments:

 1. कुछ समझ में तो नहीं आया पर जो भी लिखा होगा ठीक ही लिखा होगा।

  ReplyDelete
 2. I will be penning the English version.Thank you for the visit.

  ReplyDelete
 3. തുടക്കം ഗംഭീരം.ആകാംക്ഷ ജനിപ്പിച്ചു കൊണ്ടുള്ള ആഖ്യാനം.നല്ല കഥയും സന്ദേശവും.തലക്കെട്ട് നെറ്റിപ്പട്ടം കെ്ട്ടിയ ഗജവീരനേപ്പോലെ!!!

  ReplyDelete
 4. Chechi.nichu nazchuz is me seena.i dont know how my comment gone in the name of nichu.the above malayalam comment is from me seena.

  ReplyDelete
 5. I can read Malayalam. But, certainly not so fluently... yet I struggled for you... I loved it more in Malayalam I have to say!

  ReplyDelete