Wednesday, September 30, 2015

ഹൃദയത്തിൻ ഹൃദയം!


 This story comprises of two fragments.The successive part and English version will follow without any holdup.

Part-1

ഓഹ്! ഒരിക്കലും  ഇങ്ങിനെയൊരു  അനുഭവം  വന്നെത്തുമെന്ന്  ഞാൻ വിചാരിച്ചില്ല. അല്ലെങ്കിൽതന്നെ   ആർക്കറിയാം അടുത്ത  നിമിഷം  എന്താണ് സംഭവിയ്ക്കാൻ പോകുന്നതെന്ന് ?” രാംബാബു നടന്ന  സംഭവങ്ങൾ  എല്ലാം  തന്നെ  മനസ്സിലിട്ടു   അളക്കുകയായിരുന്നു.മനസ്സിനെ അതു  വലിയ  അളവിൽ  തന്നെ   ഭാരപ്പെടുത്തിയിരുന്നു.

നിനെക്കിഷ്ടമുള്ളത് ചെയ്യാം.പക്ഷെ  ഇവിടേയ്ക്കിനി മകനെന്നുള്ള അവകാശത്തിൽ   വരേണ്ട ആവശ്യം ഇല്ല,” പരുഷമായിരുന്നു, ഉച്ചത്തിലായിരുന്നു  അയാളുടെ  വാക്കുകൾ.

"ഇതെനിയ്ക്കു ദൈവം തന്ന ശിക്ഷ ആണ്. ദൈവമേ.എൻറ്റെ ഒരേ ഒരു മകൻ,”അയാൾ അടക്കാനാവാത്ത  ദുഖത്തോടെ  ഓർത്തു.

അയാളുടെ  മകൻ ഗോപു  ഒരു  കമ്പനിയിൽ  H.R. വിഭാഗത്തിലെ  പേഴ്സ്സിനു നല്ല  ഘനം  കൂട്ടാൻ  പറ്റിയ  വിധമുള്ള  ജോലിയിൽ ആയിരുന്നു. അതുകാരണം   വിവാഹാലോചനകൾ    ക്ഷണിക്കപ്പെടാത്ത  അതിഥികളായി പല വഴികളിൽകൂടി കടന്നു  വന്നു  കൊണ്ടേയിരുന്നു.എന്നാൽ  നല്ല നല്ല പെണ്കുട്ടികളിൽപോലും അവൻറ്റെ കണ്ണുകൾ എന്തെങ്കിലും പോരായ്മ കണ്ടു പിടിച്ചിരിയ്ക്കും.

 "വളരെ എളിമയുള്ള തൻറ്റെ മകനെന്തേ ഇങ്ങിനെയൊക്കെ?" അയാൾ വളരെ ആശ്ചര്യത്തോടെ ചിന്തിച്ചിരുന്നു.

ഒരിക്കൽ അയാൾ ദേഷ്യം സഹിക്കവയ്യാതെ പറഞ്ഞു പോയി, "നിനക്കിനി ഷാജഹാൻറ്റെ കൊച്ചുമക്കൾ വല്ലവരും വരും.”
"വരും," അല്പം ശബ്ദത്തോടു കൂടി ഗോപു പറഞ്ഞു, “ഒരു മുസ്ലിം പെണ്‍കുട്ടിയോ ക്രിസ്ത്യൻ പെണ്‍കുട്ടിയോ ഒക്കെ വന്നാലും എനിക്കിഷ്ടമാണ്.”    
ദിനങ്ങൾ  രാവുകൾക്ക്‌ വേണ്ടി  വഴി  മാറിനടന്നുകൊണ്ടേയിരുന്നുവിവാഹാലോചനകളും  ഘോഷയാത്രയായി    വീട്  ലക്ഷ്യമാക്കി   വന്നുകൊണ്ടേയിരുന്നു.പക്ഷെ   ഗോപുവിൻറ്റെ മനസ്സി  നിന്നും അണുവിട പോലും അനുകൂലഭാവം  പുറത്തേയ്ക്കു വന്നില്ല .

ഒരു  ദിവസം അമ്മ ഗോപു, അച്ഛൻ കേരളാ  മാറ്റ്രിമണിയിൽ   ഒരുപാടു നോക്കുന്നുണ്ട്. നീയും  കൂടി  ഒന്നച്ഛനെ  സഹായിയ്ക്കു,നിനക്കു വേണ്ടിയല്ലേ ?” 

" ഞാൻ അമ്മെ…, പിന്നെ…. ഉം..മ്... “

എന്താണ്നീ പരുങ്ങുന്ന തെന്തിനാണ്
? എന്തായാലും പറയു. നീ ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ?" അമ്മ  വാത്സല്യപൂർവ്വം തിരക്കി..”

ഉണ്ടെന്നുപറഞ്ഞാൽ അമ്മ അച്ഛനെക്കൊണ്ടു സമ്മതിപ്പിക്കുമോ?”

“അപ്പൊ ആരോ ഉണ്ട്, ഉള്ള കാര്യംതുറന്നു പറ.”

 “ഞാൻ ഒരു കുട്ടിയേ ഇഷ്ടപ്പെട്ടുപോയി. എൻറ്റെ കൂടെ ജോലി ചെയ്യുന്ന ഒരു ഫ്രെണ്ടുണ്ട്. അവൻറ്റെ സിസ്റ്ററാണ്കുട്ടി. ഡിഗ്രിഅവസാനവർഷ വിദ്യാർഥിനിആണ്അവൾ,മെഹർ.”

“മെഹറോ, മുസ്ലിം കുട്ടിയോ?" വ്ശ്വസിയ്ക്കുവാനാകാതെ അമ്മ.
അച്ഛനറിഞ്ഞപ്പോൾ ഒരുപൊട്ടി ത്തെറിയായിരുന്നു,“ഇവിടെ ഇതൊന്നും നടക്കില്ല.”

 ആധുനിക ചിന്താ ഗതിക്കാരനായിരുന്നെങ്കിലും അയാളിലുള്ള  ബ്രാഹ്മണ വ്യക്തിയ്ക്ക് ഒരു ഇസ്ലാം മതത്തിൽ പ്പെട്ട പെങ്കുട്ടി മകൻറ്റെ  വേളി ആയി വരുന്നതു ആലോചിക്കുവാൻ കൂടി കഴിഞ്ഞിരുന്നില്ല. അയാൾ അതിനെ നഖശിഖാന്തം എതിർത്തു.അമ്മഅനുകൂലിയ്ക്കുകയോപ്രതികൂലിയ്ക്കുകയോചെയ്തില്ല.

ഗോപു അതിൽനിന്നും ഒട്ടും വ്യതിചലിക്കില്ലാ എന്ന് മനസ്സിലായപ്പോൾ അച്ഛൻ പറഞ്ഞു,"നിനക്കിഷ്ടമുള്ളത്ചെയ്യാം.ഇവിടേയ്ക്ക് വരരുതെന്നു മാത്രം," വെടിശബ്ദത്തിൽ ആദ്യമായി അച്ഛൻ അലറുകയായിരുന്നു.

ഗോപു പിന്നീടതിനെക്കുറിച്ചൊന്നുംപറഞ്ഞില്ല.പക്ഷെ വിവാഹാലോച്ചനകളിൽ നിന്നും അവൻ കിലോമീറ്ററുകൾ ദൂരെ മാറി സഞ്ചരിച്ചു. അച്ഛൻ  തൻറ്റെ നിർബന്ധ ബുദ്ധിയിലും മകൻ അവൻറ്റെനിർബന്ധ ബുദ്ധിയിലും ഉറച്ചു നിന്നു.

പെണ്കുട്ടി അവളുടെ വീട്ടുകാരുടെ കഠിനവും കനമുള്ളതും ആയ  എതിർപ്പുകൂട്ടാക്കാതെ"എന്തു വ ന്നാലുംഎനിയ്ക്ക്ഗോപു,ഗോപുവിനുഞാനും”  എന്ന വാശിയിൽ നിലകൊണ്ടു.

                                                                                                                                     [തുടരും.... 

2 comments: