Live traffic

A visitor from Karachi viewed 'A Startling Art!' 5 days 9 hrs ago
A visitor from India viewed 'Our Beloved Son!' 11 days 22 hrs ago
A visitor from Delhi viewed 'The Son’s Birth!' 11 days 22 hrs ago
A visitor from Columbus viewed 'prayaga' 14 days 17 hrs ago
A visitor from Delaware viewed 'Music!' 15 days 4 hrs ago
A visitor from Central viewed 'prayaga' 1 month 2 days ago
A visitor from Singapore viewed 'prayaga' 1 month 7 days ago
A visitor from Iowa viewed 'December 2012' 1 month 16 days ago
A visitor from Washington viewed 'January 2020' 1 month 21 days ago
A visitor from Tennessee viewed 'May 2021' 1 month 29 days ago

Friday, October 2, 2015

ഹൃദയത്തിൻ ഹൃദയം!

 Part-2, since the story is slightly long I have posted it in two parts. The English version follows.

കുട്ടിക്കാലത്തവൻ അച്ഛൻറ്റെ കൈപിടിച്ചു കടയിൽ പോയതുംസ്കൂട്ടറിൻറ്റെ പിൻസീറ്റിലിരുന്നു സ്കൂളിൽപോയതും വഴക്കിട്ടു രാത്രിയിൽ ബിസ്കറ്റ് വാങ്ങിപ്പിച്ചതും. അമ്മ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ദോശയ്ക്കുവേണ്ടി വഴക്കിടുന്നതും പാലുകുടിയ്ക്കാതെ ഓടിനടക്കുമ്പോൾ അമ്മ പാലും കൊണ്ട് പിറകേ വരുന്നതുമെല്ലാം ഒരുസിനിമയുടെ ദൃശ്യങ്ങൾപോലെ  അവൻറ്റെ മനസ്സിൽക്കൂടി കടന്നുപോകുന്നു.

 

ആശുപത്രിയിൽനിന്നും വിടുതൽവാങ്ങി വീട്ടിൽ വന്നു. അച്ഛൻ ആഫീസിൽ പോകാൻ തുടങ്ങിയിട്ടുണ്ട്. അമ്മ അവനെ അതീവ ശ്രദ്ധയോടെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്നു.

 എല്ലാവരും  അവരവരുടെ രീതിയിൽ ഗോപുവിനു പറ്റിയ ഹൃദയത്തിനു വേണ്ടി ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.എവിടന്നു കിട്ടാൻ? രാംബാബുവും വനജയും  ഒരുയന്ത്രം പോലെ കാര്യങ്ങൾ ചെയ്യുന്നു.മനസ്സാണെങ്കിൽ ചിരട്ടയടുപ്പുപോലെ എരിഞ്ഞുകൊണ്ടിരിക്കുന്നു. പ്രാർഥനയുടെ പാരമ്യതയിൽ എത്തിനിൽക്കുന്നു.കാത്തിരുന്ന് ആശനശിച്ചപ്പോൾ ‘ഇനിയെന്ത്’ എന്ന ചോദ്യം ബാക്കി.

അപ്പോളതാ  ഒരുഫോണ്‍ വിളി. യാന്ത്രികമായി  ഫോണ്‍ എടുത്തപ്പോൾ അപ്പുറത്തെ തലയ്ക്കൽ നിന്നും ഗോപുവിൻറ്റെ  ഡോക്ടർ, " ഒരു ഹൃദയം കിട്ടിയിട്ടുണ്ട്.വേഗം ഗൊപുവിനെ എത്തിച്ചോളൂ."

 

ഒരുയുവാവിനു ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചിരിക്കുന്നു. അവൻറ്റെ ഹൃദയം ദാനം ചെയ്യാൻ  അവൻറ്റെ മാതാപിതാക്കൾ തയ്യാറാണ്.ഗോപുവിനു  ഭാഗ്യമുണ്ട്. അവൻറ്റെഹൃദയം പാലിൽ വെള്ളം ചേരുംപോലെ ചേരും.

 

 

കുറെ നാളത്തേയ്ക്ക് ശ്രദ്ധിയ്ക്കണംപിന്നീടു  കുഴപ്പമൊന്നും ഉണ്ടാകില്ല. ധാരാളം വർഷങ്ങൾ ഗോപുവിനു ജീവിയ്ക്കാൻ കഴിയും.മുടങ്ങാതെ പരിശോന വേണം." വിടുതൽ സമയത്ത് ഡോക്ടർ.

 

വിധിയുടെ വിളയാട്ടംഒരിക്കലും  ഇങ്ങനൊരനുഭവം വന്നെത്തുമെന്ന്  രാംബാബു വിചാരിച്ചില്ലദൈവം കൊടുത്ത ശിക്ഷയാണെന്നയാൾ കരുതി. അല്ലെങ്കിൽത്തന്നെ   ആർക്കറിയാം അടുത്ത നിമിഷം  എന്താണ് സംഭവിയ്ക്കാൻ പോകുന്നതെന്ന് ?

 “ഞാൻ  മുസ്ലിം കുട്ടിയെ വേണ്ടെന്നു പറഞ്ഞു. ഇപ്പോൾ ഇതാ മുസ്ലിം പയ്യന്റെ ഹൃദയം തന്നെ രക്ഷയ്ക്കെത്തി. ആ ഹൃദയം പറഞ്ഞില്ല - ഞാൻ മുസ്‌ലിമിൽ മാത്രമേ തുടിയ്ക്കൂവെന്ന്. ശരീരഭാഗങ്ങൾക്കും  രക്തത്തിനും ജാതിമതമില്ലല്ലോ.  മനസ്സിൽ  മാത്രമല്ലേയത്? അവർക്കു സമ്മതമെങ്കിൽ എന്റെ ഗോപുവിന്റെ വധു മെഹർതന്നെ,” അയാൾ നടന്നതൊക്കെ  മനസ്സിലിട്ടു  അളന്നു പശ്ചാത്തപിക്കുകയാണ്.

 ചികിത്സ കഴിഞ്ഞുഗോപുവീട്ടിൽഎത്തിയപ്പോൾ ആ പയ്യൻ, കരീമിൻറ്റെ ഹതഭാഗ്യരായ രക്ഷിതാക്കളും അവിടെ വന്നെത്തുന്നു.നിറമിഴികളോടെ കരീമിൻറ്റെയമ്മ, ഫാത്തിമ ഗോപുവിൻറ്റെ നെഞ്ചിൽ പതിയെ തടവി, തലോടി, എന്റ്റെ മകൻ...,അവർ വിതുമ്പി. കണ്ണുകളിൽ ഒരു മണ്‍സൂണ്‍തന്നെ  പെയ്തിറങ്ങി അച്ഛൻ,അലി,വിതുമ്പലടക്കിഗോപുവിനേതന്നെ നോക്കിനിന്നു.


 [The End

6 comments:

  1. कुछ समझ में तो नहीं आया पर जो भी लिखा होगा ठीक ही लिखा होगा।

    ReplyDelete
  2. I will be penning the English version.Thank you for the visit.

    ReplyDelete
  3. തുടക്കം ഗംഭീരം.ആകാംക്ഷ ജനിപ്പിച്ചു കൊണ്ടുള്ള ആഖ്യാനം.നല്ല കഥയും സന്ദേശവും.തലക്കെട്ട് നെറ്റിപ്പട്ടം കെ്ട്ടിയ ഗജവീരനേപ്പോലെ!!!

    ReplyDelete
  4. Chechi.nichu nazchuz is me seena.i dont know how my comment gone in the name of nichu.the above malayalam comment is from me seena.

    ReplyDelete
  5. I can read Malayalam. But, certainly not so fluently... yet I struggled for you... I loved it more in Malayalam I have to say!

    ReplyDelete