Tuesday, December 22, 2015
The Advent of New Year!
Sunday, December 6, 2015
The Saleswoman!
Friday, December 4, 2015
The Saleswoman!
Part-1
[To be contd.]
Wednesday, October 28, 2015
First Day in School!
At exodus looms
Thursday, October 22, 2015
Like a Gust of Wind !
Wednesday, October 14, 2015
From the Heart of Hearts!
Friday, October 2, 2015
ഹൃദയത്തിൻ ഹൃദയം!
കുട്ടിക്കാലത്തവൻ അച്ഛൻറ്റെ കൈപിടിച്ചു കടയിൽ പോയതും, സ്കൂട്ടറിൻറ്റെ പിൻസീറ്റിലിരുന്നു സ്കൂളിൽപോയതും വഴക്കിട്ടു രാത്രിയിൽ ബിസ്കറ്റ് വാങ്ങിപ്പിച്ചതും. അമ്മ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ദോശയ്ക്കുവേണ്ടി വഴക്കിടുന്നതും പാലുകുടിയ്ക്കാതെ ഓടിനടക്കുമ്പോൾ അമ്മ പാലും കൊണ്ട് പിറകേ വരുന്നതുമെല്ലാം ഒരുസിനിമയുടെ ദൃശ്യങ്ങൾപോലെ അവൻറ്റെ മനസ്സിൽക്കൂടി കടന്നുപോകുന്നു.
ആശുപത്രിയിൽനിന്നും വിടുതൽവാങ്ങി വീട്ടിൽ വന്നു. അച്ഛൻ ആഫീസിൽ പോകാൻ തുടങ്ങിയിട്ടുണ്ട്. അമ്മ അവനെ അതീവ ശ്രദ്ധയോടെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്നു.
എല്ലാവരും അവരവരുടെ രീതിയിൽ ഗോപുവിനു പറ്റിയ ഹൃദയത്തിനു വേണ്ടി ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.എവിടന്നു കിട്ടാൻ? രാംബാബുവും വനജയും ഒരുയന്ത്രം പോലെ കാര്യങ്ങൾ ചെയ്യുന്നു.മനസ്സാണെങ്കിൽ ചിരട്ടയടുപ്പുപോലെ എരിഞ്ഞുകൊണ്ടിരിക്കുന്നു. പ്രാർഥനയുടെ പാരമ്യതയിൽ എത്തിനിൽക്കുന്നു.കാത്തിരുന്ന് ആശനശിച്ചപ്പോൾ ‘ഇനിയെന്ത്’ എന്ന ചോദ്യം ബാക്കി.
അപ്പോളതാ ഒരുഫോണ്‍ വിളി. യാന്ത്രികമായി ഫോണ്‍ എടുത്തപ്പോൾ അപ്പുറത്തെ തലയ്ക്കൽ നിന്നും ഗോപുവിൻറ്റെ ഡോക്ടർ, " ഒരു ഹൃദയം കിട്ടിയിട്ടുണ്ട്.വേഗം ഗൊപുവിനെ എത്തിച്ചോളൂ."
ഒരുയുവാവിനു ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചിരിക്കുന്നു. അവൻറ്റെ ഹൃദയം ദാനം ചെയ്യാൻ അവൻറ്റെ മാതാപിതാക്കൾ തയ്യാറാണ്.ഗോപുവിനു ഭാഗ്യമുണ്ട്. അവൻറ്റെഹൃദയം പാലിൽ വെള്ളം ചേരുംപോലെ ചേരും.
“കുറെ നാളത്തേയ്ക്ക് ശ്രദ്ധിയ്ക്കണം. പിന്നീടു കുഴപ്പമൊന്നും ഉണ്ടാകില്ല. ധാരാളം വർഷങ്ങൾ ഗോപുവിനു ജീവിയ്ക്കാൻ കഴിയും.മുടങ്ങാതെ പരിശോന വേണം." വിടുതൽ സമയത്ത് ഡോക്ടർ.
വിധിയുടെ വിളയാട്ടം. ഒരിക്കലും ഇങ്ങനൊരനുഭവം വന്നെത്തുമെന്ന് രാംബാബു വിചാരിച്ചില്ല. ദൈവം കൊടുത്ത ശിക്ഷയാണെന്നയാൾ കരുതി. അല്ലെങ്കിൽത്തന്നെ ആർക്കറിയാം അടുത്ത നിമിഷം എന്താണ് സംഭവിയ്ക്കാൻ പോകുന്നതെന്ന് ?
“ഞാൻ മുസ്ലിം കുട്ടിയെ വേണ്ടെന്നു പറഞ്ഞു. ഇപ്പോൾ ഇതാ മുസ്ലിം പയ്യന്റെ ഹൃദയം തന്നെ രക്ഷയ്ക്കെത്തി. ആ ഹൃദയം പറഞ്ഞില്ല - ഞാൻ മുസ്‌ലിമിൽ മാത്രമേ തുടിയ്ക്കൂവെന്ന്. ശരീരഭാഗങ്ങൾക്കും രക്തത്തിനും ജാതിമതമില്ലല്ലോ. മനസ്സിൽ മാത്രമല്ലേയത്? അവർക്കു സമ്മതമെങ്കിൽ എന്റെ ഗോപുവിന്റെ വധു മെഹർതന്നെ,” അയാൾ നടന്നതൊക്കെ മനസ്സിലിട്ടു അളന്നു പശ്ചാത്തപിക്കുകയാണ്.
ചികിത്സ കഴിഞ്ഞുഗോപുവീട്ടിൽഎത്തിയപ്പോൾ ആ പയ്യൻ, കരീമിൻറ്റെ ഹതഭാഗ്യരായ രക്ഷിതാക്കളും അവിടെ വന്നെത്തുന്നു.നിറമിഴികളോടെ കരീമിൻറ്റെയമ്മ, ഫാത്തിമ ഗോപുവിൻറ്റെ നെഞ്ചിൽ പതിയെ തടവി, തലോടി, “എന്റ്റെ മകൻ...,”അവർ വിതുമ്പി. കണ്ണുകളിൽ ഒരു മണ്‍സൂണ്‍തന്നെ പെയ്തിറങ്ങി അച്ഛൻ,അലി,വിതുമ്പലടക്കിഗോപുവിനേതന്നെ നോക്കിനിന്നു.
Wednesday, September 30, 2015
ഹൃദയത്തിൻ ഹൃദയം!
ഹൃദയത്തിൻ ഹൃദയം!
രാംബാബു-ഒരു പൊതുമേഖലാ സ്ഥാപനത്തിൽ അൽപ്പം ഉയർന്ന ഒരു തസ്തികയിൽ ജോലിചെയ്യുന്നു.
അയാളുടെമകൻഗോപു ഒരു ബഹുരാഷ്ട്ര കമ്പനിയിൽ H.R. വിഭാഗത്തിലെ പേഴ്സ്സിനുനല്ല ഘനം
കൂടുന്ന ശമ്പളമുള്ള ജോലിയിൽ. അതുകാരണം വിവാഹാലോചനകൾ ക്ഷണിക്കപ്പെടാത്ത അതിഥികളായി പല വഴികളിൽകൂടി കടന്നുവന്നുകൊണ്ടിരിക്കുന്നു. എന്നാൽ നല്ല നല്ല പെണ്‍കുട്ടികൾക്കുപോലും അവൻറ്റെ കണ്ണുകൾ എന്തെങ്കിലും പോരായ്മ കണ്ടുപിടിക്കും.
അമ്മ വനജ -നല്ലൊരു വീട്ടമ്മ.
ഒരുദിവസം രാംബാബു ദേഷ്യം സഹിക്കവയ്യാതെ പറയുന്നു, "നിനക്കിനി ഷാജഹാൻറ്റെ
കുടുബത്തിൽനിന്നും വല്ലവരും വരും.”
അല്പം ശബ്ദത്തോടു കൂടി ഗോപു പറഞ്ഞു, “ഒരു മുസ്ലിം ഗേളോ ക്രിസ്ത്യൻ ഗേളോ ആയാലും എനിക്കിഷ്ടമാണ്.”
ദിനങ്ങൾ രാവുകൾക്ക്‌വേണ്ടി വഴിമാറി നടന്നുകൊണ്ടിരി ക്കുന്നു. വിവാഹാലോചനകളും ഘോഷയാത്രയായി ആ വീട് ലക്ഷ്യമാക്കി വരുന്നുണ്ട്. പക്ഷെ ഗോപുവിൻറ്റെ മനസ്സിൽ നിന്നും അണുവിട പോലും അനുകൂലഭാവം പുറത്തേയ്ക്കു വരുന്നില്ല .
ഒരു ദിവസം അമ്മ “ഗോപു, അച്ഛൻ കേരളാ മാട്രിമോണിയിൽ
ഒരുപാടു നോക്കുന്നുണ്ട്. നീയും കൂടി ഒന്നച്ഛനെ സഹായിയ്ക്കു, നിനക്കു വേണ്ടിയല്ലേ?”
" ഞാൻ അമ്മേ…, പിന്നെ…. ഉം..മ്... “
“എന്താണ്? നീ ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ?" അമ്മ വാത്സല്യപൂർവ്വം തിരക്കി.”
“ഞാൻ ഒരു കുട്ടിയേ ഇഷ്ടപ്പെട്ടുപോയി. എൻറ്റെ കൂടെ ജോലി ചെയ്യുന്ന ഒരു ഫ്രണ്ടിന്റെ സിസ്റ്ററാണ്. ഡിഗ്രിഅവസാനവർഷം. മെഹർ.”
“മെഹറോ, മുസ്ലിം കുട്ടിയോ?"
വ്ശ്വസിക്കാനാകാതെ അമ്മ.
അച്ഛനറിഞ്ഞപ്പോൾ ഒരുപൊട്ടിത്തെറി,“ഇവിടെ ഇതൊന്നും നടക്കില്ല.”
ആധുനിക ചിന്താ ഗതിക്കാരനായിരുന്നെങ്കിലും അയാളിലുള്ള ബ്രാഹ്മണ വ്യക്തി ഒരു ഇസ്ലാം മതത്തിൽപ്പെട്ട പെങ്കുട്ടി മകൻറ്റെ വേളിആയി വരുന്നതിനെ നഖശിഖാന്തം എതിർക്കുന്നു. രാംബാബുവിൽ തിളച്ചു പൊന്തിയ രോഷജലവും, പരുഷ ശബ്ദവും വാക്കുകളായി പുറത്തേയ്ക്കൊഴുകുന്നു. അമ്മഅനുകൂലിയ്ക്കുകയോപ്രതികൂലിയ്ക്കുകയോചെയ്യുന്നില്ല.
ഗോപു അതിൽനിന്നും ഒട്ടും വ്യതിചലിക്കാൻ തയ്യാറല്ല.
വെടിപൊട്ടുന്നശബ്ദത്തിൽ അച്ഛൻ പറഞ്ഞു,"നിനക്കിഷ്ടമുള്ളത് ചെയ്യാം.ഇവിടേയ്ക്ക് വരരുതെന്നു മാത്രം," .
ഗോപു പിന്നീടതിനെക്കുറിച്ചൊന്നുംപറഞ്ഞില്ല. പക്ഷെ വിവാഹാലോച്ചനകളിൽ നിന്നും അവൻ കിലോമീറ്ററുകൾ ദൂരെ മാറി സഞ്ചരിക്കുന്നു. അച്ഛൻ തൻറ്റെ നിർബന്ധബുദ്ധിയിലും മകൻ അവൻറ്റെനിർബന്ധബുദ്ധിയിലും ഉറച്ചു നിൽക്കുന്നു.
പെൺകുട്ടി അവളുടെ വീട്ടുകാരുടെ കഠിനമായ എതിർപ്പുകൂട്ടാക്കാതെ "എന്തു വന്നാലും എനിയ്ക്ക്ഗോപു, ഗോപുവിനുഞാനും” എന്ന വാശിയിൽത്തന്നെ.
രാവുകളും ദിനങ്ങളും സ്വന്തം ചുമതലകൾ നിറവേറ്റാൻ, ഇടം വലം നോക്കാതെ കടന്നുപോകുന്നു.
ഇന്ന് ഗോപു ആഫീസ്സിൽ നിന്നും അല്പം നേരത്തേ വീട്ടിൽ വന്നു. അവനൊരു ഒരു ചെറിയ നെഞ്ചു വേദന. വായു ശ്വാസകോശത്തിലേയ്ക്ക് കടക്കാൻ ഇത്തിരി മടികാണിയ്ക്കുന്നതു പോലെ. ഇടയ്ക്കു വല്ലപ്പോഴും ഒക്കെ ചെറിയഅസ്വസ്ഥത നെഞ്ചിൽ തോന്നിയിരുന്നുവെങ്കിലും ഇത്രയും ബുദ്ധിമുട്ടു തോന്നിയിട്ടില്ല.
" പോയി ഒരു ഡോക്ടറെ കാണൂ കുട്ടീ," അമ്മ.
"അത്രയ്ക്കൊന്നും ഇല്ല," ഗോപു.
അച്ഛൻ ആഫീസിൽ നിന്നും പതിവില്ലാതെ നേരത്തേയെത്തി.
അമ്മ, " ഗോപു നെഞ്ചുവേദന ആയിനേരത്തേ വന്നിട്ടുണ്ട്.ഒന്ന് ഡോക്ടറെ കാണാൻ പറയൂ."
അച്ഛൻറ്റെയും അമ്മയുടെയും നിർബന്ധം അവനെ ആശുപത്രിയിൽ
എത്തിക്കുന്നു. അച്ഛനും അനുഗക്കുന്നു.ഇ.സി.ജി,സ്ക്യാനിംഗ്,
ആൻജിയോഗ്രാം അങ്ങനെ പല പല കോണികളിൽക്കൂടി സഞ്ചരിക്കണം . ഫലം വന്നപ്പോൾ, “ഗോപുവിൻറ്റെ
ഹൃദയ വാൽവ് അല്പം തകരാറിലാണ്," ടോക്ടർ.
എല്ലാരും മരവിച്ചുപോയി.
"അയ്യോ .... എന്തുചെയ്യും, ടോക്ടർ" വേവലാതിയോടെ അച്ഛൻ രാംബാബു.
"കാര്യമായ തകരാറുണ്ട്. ഹൃദയം മാറ്റൽ ശസ്ത്രക്രിയ വേണ്ടി വരും. കുറച്ചു നാൾ മരുന്നുകൾ മതിയാകും. പക്ഷെ മാറ്റിവയ്ക്കേണ്ടി വരും,” സാന്ത്വനിപ്പിക്കുന്നുണ്ടെങ്കിലും ഉറപ്പിച്ചുതന്നെ ഡോക്ടർ.
“ ചെറുപ്പമായതുകൊണ്ട് പറ്റിയ ഒരുഹൃദയം കിട്ടിയാൽ രക്ഷപ്പെടും"
പറ്റിയ ഹൃദയം എവിടെക്കിട്ടാൻ? എൻറ്റെ പൊന്നുമോൻ അവനിനിയും അധികകാലംഇല്ലേ?ഈശ്വരാ,” ഇടറുന്ന ശബ്ദത്തിൽ രാംബാബു.
"നമുക്കുനോക്കാം. നിരാശപ്പെടണ്ടാ."
ഗോപുവാണ് അവരുടെ എല്ലാം. ഹൃദയം. ഹൃദയത്തിൻ ഹൃദയം. വിവരം അറിഞ്ഞപ്പോൾ അമ്മ, വനജയുടെകണ്ണിൽനിന്നും കണ്ണീർ ധാരധാരയായി ഒഴുകിക്കൊണ്ടേയിരിക്കുന്നു
.ഒന്നും മിണ്ടാൻ കെല്പില്ല . പാവം! അവരുടെ ഹൃദയം നുറുങ്ങി.
ആശുപത്രിയിലും വീട്ടിലും ഫാർമസിയിലും ഒക്കെയായിതുടരുന്നു
ദമ്പതികളുടെ ജീവിതം. അവർ മാറി മാറി ക്ഷേതങ്ങൾ
കയറി ഇറങ്ങുന്നു. അവർക്കാഹാരമില്ല, നല്ല വസ്ത്രം വേണ്ടാ, ഉറക്കം കുറയുന്നു,
സംസാരം ചുരുങ്ങുന്നു.സദാ മകനേക്കുറിച്ചുള്ള ചിന്ത.
“ദൈവമേ, ഞങ്ങളുടെ ഒരേ ഒരു മകൻ, അവനില്ലാത്ത
ഒരുജീവിതം ഞങ്ങൾക്കെന്തിനാണീഭൂമിയിൽ?” അവർ എപ്പോളും വിലാപത്തിൻറ്റെ കയത്തിൽത്തന്നെ.