Live traffic

A visitor from Karachi viewed 'A Startling Art!' 5 days 9 hrs ago
A visitor from India viewed 'Our Beloved Son!' 11 days 22 hrs ago
A visitor from Delhi viewed 'The Son’s Birth!' 11 days 22 hrs ago
A visitor from Columbus viewed 'prayaga' 14 days 17 hrs ago
A visitor from Delaware viewed 'Music!' 15 days 4 hrs ago
A visitor from Central viewed 'prayaga' 1 month 2 days ago
A visitor from Singapore viewed 'prayaga' 1 month 7 days ago
A visitor from Iowa viewed 'December 2012' 1 month 16 days ago
A visitor from Washington viewed 'January 2020' 1 month 21 days ago
A visitor from Tennessee viewed 'May 2021' 1 month 29 days ago

Wednesday, September 30, 2015

ഹൃദയത്തിൻ ഹൃദയം!


 This story comprises of two fragments.The successive part and English version will follow without any holdup.

Part-1


                      
ഹൃദയത്തിൻ ഹൃദയം!

 

 

 

രാംബാബു-ഒരു പൊതുമേഖലാ സ്ഥാപനത്തിൽ അൽപ്പം ഉയർന്ന ഒരു തസ്തികയിൽ ജോലിചെയ്യുന്നു.

 

അയാളുടെമകൻഗോപു ഒരു ബഹുരാഷ്ട്ര കമ്പനിയിൽ  H.R. വിഭാഗത്തിലെ പേഴ്സ്സിനുനല്ല ഘനം

 കൂടുന്ന ശമ്പളമുള്ള ജോലിയിൽ.  അതുകാരണം വിവാഹാലോചനകൾ    ക്ഷണിക്കപ്പെടാത്ത അതിഥികളായി പല വഴികളിൽകൂടി കടന്നുവന്നുകൊണ്ടിരിക്കുന്നു. എന്നാൽ നല്ല നല്ല പെണ്‍കുട്ടികൾക്കുപോലും അവൻറ്റെ കണ്ണുകൾ എന്തെങ്കിലും പോരായ്മ കണ്ടുപിടിക്കും. 

 

അമ്മ വനജ -നല്ലൊരു വീട്ടമ്മ.

 

 ഒരുദിവസം രാംബാബു ദേഷ്യം സഹിക്കവയ്യാതെ പറയുന്നു, "നിനക്കിനി ഷാജഹാൻറ്റെ കുടുബത്തിൽനിന്നും വല്ലവരും വരും.”

അല്പം ശബ്ദത്തോടു കൂടി ഗോപു പറഞ്ഞു, “ഒരു മുസ്ലിം ഗേളോ ക്രിസ്ത്യൻ ഗേളോ ആയാലും എനിക്കിഷ്ടമാണ്.”    

 

ദിനങ്ങൾ രാവുകൾക്ക്‌വേണ്ടി വഴിമാറി നടന്നുകൊണ്ടിരി ക്കുന്നു.  വിവാഹാലോചനകളും ഘോഷയാത്രയായി  വീട് ലക്ഷ്യമാക്കി വരുന്നുണ്ട്. പക്ഷെ  ഗോപുവിൻറ്റെ മനസ്സിൽ  നിന്നും അണുവിട പോലും അനുകൂലഭാവം  പുറത്തേയ്ക്കു വരുന്നില്ല .

 

ഒരു ദിവസം അമ്മ ഗോപുഅച്ഛൻ കേരളാ  മാട്രിമോണിയിൽ   ഒരുപാടു നോക്കുന്നുണ്ട്നീയും കൂടി ഒന്നച്ഛനെ സഹായിയ്ക്കു, നിനക്കു വേണ്ടിയല്ലേ?” 

 

ഞാൻ അമ്മേ, പിന്നെ. ഉം..മ്...

 

എന്താണ്?  നീ ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ?" അമ്മ വാത്സല്യപൂർവ്വം തിരക്കി.”

 

 

 “ഞാൻ ഒരു കുട്ടിയേ ഇഷ്ടപ്പെട്ടുപോയി. എൻറ്റെ കൂടെ ജോലി ചെയ്യുന്ന ഒരു ഫ്രണ്ടിന്റെ  സിസ്റ്ററാണ്. ഡിഗ്രിഅവസാനവർഷം. മെഹർ.

 

മെഹറോ, മുസ്ലിം കുട്ടിയോ?"

 

 വ്ശ്വസിക്കാനാകാതെ അമ്മ.

 

അച്ഛനറിഞ്ഞപ്പോൾ ഒരുപൊട്ടിത്തെറി,ഇവിടെ ഇതൊന്നും നടക്കില്ല.

 ആധുനിക ചിന്താ ഗതിക്കാരനായിരുന്നെങ്കിലും അയാളിലുള്ള ബ്രാഹ്മണ വ്യക്തി ഒരു ഇസ്ലാം മതത്തിൽപ്പെട്ട പെങ്കുട്ടി മകൻറ്റെ വേളിആയി വരുന്നതിനെ നഖശിഖാന്തം എതിർക്കുന്നു. രാംബാബുവിൽ തിളച്ചു പൊന്തിയ രോഷജലവുംപരുഷ ശബ്ദവും വാക്കുകളായി പുറത്തേയ്ക്കൊഴുകുന്നു. അമ്മഅനുകൂലിയ്ക്കുകയോപ്രതികൂലിയ്ക്കുകയോചെയ്യുന്നില്ല.

 

ഗോപു അതിൽനിന്നും ഒട്ടും വ്യതിചലിക്കാൻ തയ്യാറല്ല.

 വെടിപൊട്ടുന്നശബ്ദത്തിൽ അച്ഛൻ പറഞ്ഞു,"നിനക്കിഷ്ടമുള്ളത്‌ ചെയ്യാം.ഇവിടേയ്ക്ക് വരരുതെന്നു മാത്രം,"  . 

 

ഗോപു പിന്നീടതിനെക്കുറിച്ചൊന്നുംപറഞ്ഞില്ല. പക്ഷെ വിവാഹാലോച്ചനകളിൽ നിന്നും അവൻ കിലോമീറ്ററുകൾ ദൂരെ മാറി സഞ്ചരിക്കുന്നുഅച്ഛൻ തൻറ്റെ നിർബന്ധബുദ്ധിയിലും മകൻ അവൻറ്റെനിർബന്ധബുദ്ധിയിലും ഉറച്ചു നിൽക്കുന്നു.

 

പെൺകുട്ടി അവളുടെ വീട്ടുകാരുടെ കഠിനമായ എതിർപ്പുകൂട്ടാക്കാതെ "എന്തു വന്നാലും എനിയ്ക്ക്ഗോപു, ഗോപുവിനുഞാനും എന്ന വാശിയിൽത്തന്നെ.

 
രാവുകളും ദിനങ്ങളും സ്വന്തം  ചുമതലകൾ  നിറവേറ്റാൻ, ഇടം വലം നോക്കാതെ കടന്നുപോകുന്നു. 

ഇന്ന് ഗോപു ആഫീസ്സിൽ നിന്നും അല്പം നേരത്തേ വീട്ടിൽ വന്നു. അവനൊരു  ഒരു ചെറിയ നെഞ്ചു വേദന. വായു ശ്വാസകോശത്തിലേയ്ക്ക് കടക്കാൻ ഇത്തിരി മടികാണിയ്ക്കുന്നതു പോലെ. ഇടയ്ക്കു വല്ലപ്പോഴും ഒക്കെ ചെറിയഅസ്വസ്ഥത നെഞ്ചിൽ തോന്നിയിരുന്നുവെങ്കിലും ഇത്രയും ബുദ്ധിമുട്ടു തോന്നിയിട്ടില്ല. 
 

" പോയി ഒരു ഡോക്ടറെ കാണൂ കുട്ടീ," അമ്മ.

 "അത്രയ്ക്കൊന്നും ഇല്ല," ഗോപു.



അച്ഛൻ ആഫീസിൽ നിന്നും പതിവില്ലാതെ നേരത്തേയെത്തി.

അമ്മ, " ഗോപു നെഞ്ചുവേദന ആയിനേരത്തേ വന്നിട്ടുണ്ട്.ഒന്ന് ഡോക്ടറെ കാണാൻ പറയൂ."

അച്ഛൻറ്റെയും അമ്മയുടെയും നിർബന്ധം അവനെ ആശുപത്രിയിൽ എത്തിക്കുന്നു. അച്ഛനും അനുഗക്കുന്നു.ഇ.സി.ജി,സ്ക്യാനിംഗ്, ആൻജിയോഗ്രാം അങ്ങനെ പല പല കോണികളിൽക്കൂടി സഞ്ചരിക്കണം . ഫലം വന്നപ്പോൾ, “ഗോപുവിൻറ്റെ ഹൃദയ വാൽവ് അല്പം തകരാറിലാണ്," ടോക്ടർ.

 

 എല്ലാരും  മരവിച്ചുപോയി.

"അയ്യോ .... എന്തുചെയ്യും, ടോക്ടർ" വേവലാതിയോടെ  അച്ഛൻ രാംബാബു.

 

"കാര്യമായ തകരാറുണ്ട്. ഹൃദയം മാറ്റൽ ശസ്ത്രക്രിയ വേണ്ടി വരുംകുറച്ചു നാൾ മരുന്നുകൾ മതിയാകുംപക്ഷെ മാറ്റിവയ്ക്കേണ്ടി വരും,” സാന്ത്വനിപ്പിക്കുന്നുണ്ടെങ്കിലും ഉറപ്പിച്ചുതന്നെ ഡോക്ടർ.

“ ചെറുപ്പമായതുകൊണ്ട്‌ പറ്റിയ ഒരുഹൃദയം കിട്ടിയാൽ രക്ഷപ്പെടും"

 

 പറ്റിയ ഹൃദയം എവിടെക്കിട്ടാൻഎൻറ്റെ പൊന്നുമോൻ അവനിനിയും അധികകാലംഇല്ലേ?ഈശ്വരാ,” ഇടറുന്ന ശബ്ദത്തിൽ രാംബാബു.

 

"നമുക്കുനോക്കാം. നിരാശപ്പെടണ്ടാ."

 

ഗോപുവാണ് അവരുടെ എല്ലാം. ഹൃദയം. ഹൃദയത്തിൻ ഹൃദയം. വിവരം അറിഞ്ഞപ്പോൾ  അമ്മ, വനജയുടെകണ്ണിൽനിന്നും കണ്ണീർ ധാരധാരയായി  ഒഴുകിക്കൊണ്ടേയിരിക്കുന്നു .ഒന്നും  മിണ്ടാൻ  കെല്പില്ല . പാവം! അവരുടെ ഹൃദയം നുറുങ്ങി

 

ആശുപത്രിയിലും വീട്ടിലും ഫാർമസിയിലും ഒക്കെയായിതുടരുന്നു ദമ്പതികളുടെ ജീവിതം. അവർ  മാറി മാറി  ക്ഷേതങ്ങൾ  കയറി ഇറങ്ങുന്നു. അവർക്കാഹാരമില്ല, നല്ല വസ്ത്രം വേണ്ടാ, ഉറക്കം കുറയുന്നു, സംസാരം ചുരുങ്ങുന്നു.സദാ മകനേക്കുറിച്ചുള്ള ചിന്ത.

 

ദൈവമേ, ഞങ്ങളുടെ ഒരേ ഒരു മകൻ, അവനില്ലാത്ത

ഒരുജീവിതം ഞങ്ങൾക്കെന്തിനാണീഭൂമിയിൽ?” അവർ എപ്പോളും   വിലാപത്തിൻറ്റെ കയത്തിൽത്തന്നെ.

 


                                                                                                                                     [തുടരും.... 

2 comments: